'എപ്പോഴും ഫോൺ വിളിച്ച് സംസാരിക്കുന്നവരല്ല ഞങ്ങൾ; എനിക്ക് ഭയങ്കര കംഫർട്ടബിളാണ് നസ്‍ലിൻ'

ഒരുമിച്ച് ചെയ്യാം എന്ന് പറഞ്ഞ് ചെയ്തതല്ല ഇതൊന്നും, സംഭവിച്ച് പോയതാണ്
Mathew Thomas, Naslen
Mathew Thomas, Naslenവിഡിയോ സ്ക്രീൻഷോട്ട്, ഇൻസ്റ്റ​ഗ്രാം
Updated on
1 min read

മലയാളികളുടെ പ്രിയപ്പെട്ട യുവതാരങ്ങളാണ് മാത്യു തോമസും നസ്‌ലിനും. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെയാണ് മാത്യു തോമസ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. തണ്ണീർമത്തൻ ദിനങ്ങളിലൂടെയാണ് നസ്‌ലിൻ സിനിമയിലേക്ക് വരുന്നത്. ഇരുവരും ഒന്നിച്ച് അഞ്ചോളം ചിത്രങ്ങൾ ചെയ്തു. ഇപ്പോഴിതാ നസ്‌ലിനൊപ്പമുള്ള സൗഹൃദത്തെക്കുറിച്ച് പറയുകയാണ് മാത്യു.

തനിക്ക് ഭയങ്കര കംഫർട്ടബിളായ സുഹൃത്താണ് നസ്‍ലിനെന്നും എന്ത് വേണമെങ്കിലും പറയാൻ പറ്റുന്ന ഒരാളാണെന്നും മാത്യു പറഞ്ഞു. പേളി മാണി ഷോയിൽ സംസാരിക്കുകയാണ് മാത്യു. "എനിക്ക് എങ്ങനെയാ അത് പറയേണ്ടത് എന്നൊന്നും അറിയില്ല. ഞങ്ങളൊരുമിച്ച് തണ്ണീർമത്തൻ ചെയ്തു, അതുകഴിഞ്ഞ് ജോ ആൻഡ് ജോ ചെയ്തു.

പിന്നെ പ്രേമലു, 18 പ്ലസ്, നെയ്മർ ഈ അഞ്ച് സിനിമകൾ ഞങ്ങളൊന്നിച്ച് ചെയ്തിട്ടുണ്ട്. ഒരുമിച്ച് ചെയ്യാം എന്ന് പറഞ്ഞ് ചെയ്തതല്ല ഇതൊന്നും, സംഭവിച്ച് പോയതാണ്. പക്ഷേ ഭയങ്കര രസമാണ്. അവന്റെ കൂടെ പെർഫോം ചെയ്യുമ്പോഴൊക്കെ ഭയങ്കര കംഫർട്ടബിളാണ്. ഞാൻ ഒന്നും പറയണ്ട, എന്ത് വേണമെങ്കിലും പറയാം.

Mathew Thomas, Naslen
ബോളീവുഡ് നടന്‍ അസ്രാനി അന്തരിച്ചു

അവനും എന്ത് വേണമെങ്കിലും പറയും. ഭയങ്കര കംഫർട്ടബിൾ ആണ്. ഒന്നിനെക്കുറിച്ചും നമ്മൾ ചിന്തിക്കാറില്ല. അവരെന്ത് വിചാരിക്കും അങ്ങനെയൊന്നുമില്ല, അവരെന്ത് വിചാരിച്ചാലും എനിക്കെന്താ അങ്ങനെയൊരു മൂഡാണ് നസ്‌ലിൻ. ഞങ്ങൾ താമസിക്കുന്നതും അടുത്തടുത്താണ്.

Mathew Thomas, Naslen
'ഏട്ടനും അനിയനും കൂടെ ആയപ്പോൾ സ്റ്റേജ് കളർ ആയി'; വൈറലായി വിഡിയോ

എന്നുവച്ച് എപ്പോഴും ഫോൺ വിളിച്ച് സംസാരിക്കുന്നവരല്ല ഞങ്ങൾ. ഇടയ്ക്ക് വിളിച്ച് എവിടെയാടാ എന്ന് ചോദിക്കുന്നവരാണ്. ഭയങ്കര രസമാണ്".- മാത്യു തോമസ് പറഞ്ഞു. നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ് ആണ് മാത്യുവിന്റെതായി ഇനി പുറത്തുവരാനുള്ള ചിത്രം. ലോക ചാപ്റ്റർ 1 ചന്ദ്രയാണ് നസ്‌ലിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

Summary

Cinema News: Actor Mathew Thomas talks about friendship with Naslen.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com