'100 ഏക്കർ സ്ഥലം വേണം, തുണി അലക്കാനും തേക്കാനും അറിയണം'; ഭാവി വരനെക്കുറിച്ചുള്ള സങ്കല്പങ്ങൾ പറഞ്ഞ് മീനാക്ഷി ചൗധരി

എന്നെ വിവാഹം കഴിക്കുന്ന പയ്യന് 100 ഏക്കർ ഭൂമിയെങ്കിലും സ്വന്തമായി ഉണ്ടായിരിക്കണം.
Meenaakshi Chaudhary
Meenaakshi Chaudharyഇൻസ്റ്റ​ഗ്രാം
Updated on
1 min read

വിവാഹം എപ്പോൾ ആയിരിക്കുമെന്ന ആരാധകരുടെ ചോദ്യത്തിന് പലപ്പോഴായി മറുപടി പറഞ്ഞിട്ടുള്ള നടിയാണ് മീനാക്ഷി ചൗധരി. തന്റെ ഭാവി വരൻ എങ്ങനെയുള്ള ആളായിരിക്കണം എന്ന ചോദ്യത്തിന് മീനാക്ഷി പറഞ്ഞ മറുപടിയാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി മാറുന്നത്. എന്താണ് ഭാവി വരനെക്കുറിച്ചുള്ള സങ്കല്പം എന്നായിരുന്നു മീനാക്ഷിയോട് ഒരഭിമുഖത്തിൽ ചോദിച്ചത്.

"എന്നെ വിവാഹം കഴിക്കുന്ന പയ്യന് 100 ഏക്കർ ഭൂമിയെങ്കിലും സ്വന്തമായി ഉണ്ടായിരിക്കണം. കൂടാതെ പാചകം ചെയ്യാനും വസ്ത്രങ്ങൾ അലക്കാനും അത് തേക്കാനും അറിയണം. വീട്ടു ജോലികളെല്ലാം ഉത്തരവാദിത്വത്തോടെ നോക്കി നടത്തുന്ന ആളായിരിക്കണം. അടിസ്ഥാന ജോലികൾ മറ്റുള്ളവരെ കൊണ്ട് ചെയ്യിക്കാതെ സ്വന്തമായി ചെയ്യാൻ പ്രാപ്തിയുള്ള ആളായിരിക്കണം.

നിത്യ ജീവിതത്തിൽ എന്തൊക്കെ ചെയ്യുന്നുണ്ടോ അതൊക്കെയും പരസ്പരം പങ്കുവച്ചു കൊണ്ട് ചെയ്യണം. രണ്ട് പേർക്കും തുല്യ ഉത്തരവാദിത്വവും കടമയുമാണ്".- തമാശരൂപേണ മീനാക്ഷി പറഞ്ഞു. എന്നാൽ ഇതിന് പിന്നാലെ മീനാക്ഷിയെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രം​ഗത്തെത്തുന്നത്.

Meenaakshi Chaudhary
'അവരെ ഒറ്റയ്ക്ക് ഓട്ടോയില്‍ പോലും വിടില്ലായിരുന്നു'; ഒരിക്കല്‍ മാത്രം ആണ്‍കുട്ടിയായിരുന്നുവെങ്കില്‍ എന്ന് തോന്നി: സിന്ധു കൃഷ്ണ

'നൂറ് ഏക്കർ എന്തിനാണ് ?', 'നൂറ് ഏക്കർ ഉണ്ടെങ്കിൽ എന്തിന് നിങ്ങളെ കല്യാണം കഴിക്കണം'- എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. അതേസമയം താൻ വിവാഹം കഴിക്കാൻ പോകുന്ന ആൾക്ക് നല്ല പൊക്കമുണ്ടായിരിക്കണമെന്നും നല്ല മനുഷ്യനും അതുപോലെ ബുദ്ധിയുള്ള ആളായിരിക്കണമെന്നും മീനാക്ഷി മുൻപ് പറഞ്ഞിരുന്നു.

Meenaakshi Chaudhary
ഓരോ സ്ത്രീകളും പുരുഷന്മാരും വായിച്ചിരിക്കേണ്ട പുസ്തകം'; ലെനയുടെ പുസ്തകം പ്രകാശനം ചെയ്ത് ഭര്‍ത്താവ് പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍

ദുൽഖർ സൽമാൻ നായകനായെത്തിയ ലക്കി ഭാസ്കർ, വിജയ് ചിത്രം ദ് ​ഗോട്ട് എന്നിവയിലൂടെയാണ് മീനാക്ഷി ചൗധരി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. അന​ഗനക ഒക്ക രാജു ആണ് മീനാക്ഷിയുടെതേയി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.

Summary

Cinema News: Actress Meenaakshi Chaudhary talks about her future groom.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com