

യുവനടിമാരില്‍ ശ്രദ്ധേയയാണ് മീനാക്ഷി അനൂപ്. ബാലതാരമായി സിനിമയിലെത്തിയ മീനാക്ഷി ജനപ്രീയ അവതാരകയുമാണിന്ന്. സ്‌ക്രീനിലെ പ്രകടനത്തിലും ഉപരിയായി മീനാക്ഷി ഇന്ന് വാര്‍ത്തകളില്‍ ഇടം നേടുന്നത് സോഷ്യല്‍ മീഡിയ ഇടപെടലുകളിലൂടെയാണ്. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ഗൗരവ്വമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തും, കുറിക്കു കൊള്ളുന്ന കമന്റുകളും ക്യാപ്ഷനുകളുമായി ചിരി പടര്‍ത്തിയുമൊക്കെ മീനാക്ഷി കയ്യടി നേടാറുണ്ട്.
മീനാക്ഷിയുടെ നിലപാടുകളും കാഴ്ചപ്പാടുകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറാറുണ്ട്. പല വിഷയങ്ങളിലും മീനാക്ഷി മുന്നോട്ട് വെക്കുന്ന നിലപാടുകള്‍ കയ്യടി നേടിയിട്ടുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗത്തില്‍ നിന്നുള്ള വിമര്‍ശനങ്ങളും മീനാക്ഷി നേരിടുന്നുണ്ട്. എന്നാല്‍ അതൊന്നും മീനാക്ഷിയെ തളര്‍ത്താറില്ല. ട്രോളുകളെ അതേ നാണയത്തിലാണ് മീനാക്ഷി എന്നും നേരിടാറുള്ളത്.
ഇപ്പോഴിതാ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദിനെക്കുറിച്ചുള്ള മീനാക്ഷിയുടെ വാക്കുകള്‍ വൈറലാവുകയാണ്. ഒരു അഭിമുഖത്തില്‍ മീനാക്ഷി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. തനിക്ക് കേള്‍ക്കാന്‍ ഇഷ്ടമുള്ള നേതാക്കളില്‍ ഒരാളാണ് ശിവപ്രസാദെന്നാണ് മീനാക്ഷി പറയുന്നത്. പാര്‍ട്ടിയേക്കാളുപരിയായി പറയുന്ന കാര്യങ്ങള്‍ കൃത്യമാണെന്നതാണ് ശിവപ്രസാദിനെ കേള്‍ക്കാന്‍ താന്‍ ഇഷ്ടപെടാനുള്ള കാരണമായി മീനാക്ഷി ചൂണ്ടിക്കാണിക്കുന്നത്.
''എം ശിവപ്രസാദ് എന്നൊരു ചേട്ടനില്ലേ. ആളെ എനിക്ക് ഇഷ്ടമാണ്. ഞാന്‍ എപ്പോഴും കേള്‍ക്കുന്ന ആളാണ്. കക്ഷി രാഷ്ട്രീയമല്ല ഞാന്‍ പറയുന്നത്. പാര്‍ട്ടിയേക്കാളുപരിയായി ചില നേതാക്കള്‍ പറയുന്നതില്‍ കാര്യമുണ്ടാകുമല്ലോ. അങ്ങനൊരാളാണ്. കാര്യമുള്ള കാര്യം പറയുന്നവരെ എനിക്ക് വലിയ ഇഷ്ടമാണ്'' എന്നാണ് മീനാക്ഷി പറയുന്നത്. ഈ വിഡിയോ വൈറലായി മാറിയിരിക്കുകയാണ്. താരത്തെ അനുകൂലിച്ചും വിമര്‍ശിച്ചുമെല്ലാം ആളുകളെത്തുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates