'പരിചയപ്പെട്ടതില്‍ സന്തോഷം'; അസഭ്യം പറഞ്ഞവന്റെ നെറുകയില്‍ കൊട്ടി മീനാക്ഷി; ഇതിലും മികച്ച മറുപടി സ്വപ്‌നങ്ങളില്‍ മാത്രം!

മീനാക്ഷി പറയുന്നത് ചിലര്‍ക്ക് കൊള്ളുന്നുണ്ട് പൊള്ളുന്നുണ്ട്,
meenakshi
meenakshiഫെയ്സ്ബുക്ക്
Updated on
1 min read

സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് മീനാക്ഷി അനൂപ്. തന്റെ നിലപാടുകളിലൂടെ വാര്‍ത്തകളില്‍ ഇടം നേടാറുള്ള മീനാക്ഷിയുടെ പോസ്റ്റുകളും വൈറലാകാറുണ്ട്. കുറിക്കു കൊള്ളുന്ന മറുപടികളിലൂടേയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ക്യാപ്ഷനുകളിലൂടേയുമെല്ലാം സോഷ്യല്‍ മീഡിയയയുടെ കയ്യടി നേടിയെടുക്കാറുണ്ട് മീനാക്ഷി.

അസഭ്യം പറഞ്ഞയാള്‍ക്ക് മീനാക്ഷി നല്‍കിയ മറുപടിയ്ക്ക് സോഷ്യല്‍ മീഡിയ കയ്യടിക്കുകയാണ്. തന്റെ പോസ്റ്റിന് താഴെ 'ഊള' എന്ന് കമന്റ് ചെയ്തയാള്‍ക്കാണ് മീനാക്ഷി മറുപടി നല്‍കിയിരിക്കുന്നത്. ഇയാളുടെ കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചു കൊണ്ടായിരുന്നു മീനാക്ഷിയുടെ പ്രതികരണം.

'പരിചയപ്പെട്ടതില്‍ സന്തോഷം. ഞാന്‍ മീനാക്ഷി'' എന്നാണ് മീനാക്ഷി മറുപടി നല്‍കിയിരിക്കുന്നത്. താരത്തിന്റെ മറുപടിയ്ക്ക് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.

'കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങി, ഇപ്പോള്‍ നിളയുടെ തീരത്ത് ചാളയുടെ മണമടിച്ച് ഇരിക്കുന്നുണ്ടാകും, മാങ്ങയുള്ള മരത്തിലേ കല്ലെറിയുകയുള്ളു. ഇങ്ങനെ തന്നെ പോകട്ടെ എല്ലാ ആശംസകളും, ഇതിലും മികച്ചൊരു മറുപടി ഇനിയില്ല, അര്‍ഹിക്കുന്നതെ ആര്‍ക്കും ലഭിക്കൂ. മീനുവിന് ആശംസകളും, കൊടുത്താല്‍ പാലായിലും കിട്ടും, അവന്‍ ബഹിരാകാശത്ത് പറന്ന് നടക്കുന്നു, വയറു നിറഞ്ഞു, ഇതിലും മികച്ച പരിചയപ്പെടല്‍ സ്വപ്നങ്ങളില്‍ മാത്രം, കൊടുക്ക് ഇനിയും കൊടുക്കണം ഇതേ പോലെ. എന്നെ കൊണ്ട് പറ്റുന്നത് പോലെ ഞാനും താങ്ങിയേക്കാം ഇമ്മാതിരി ടീമിനെ' എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയ കമന്റുകള്‍.

മീനാക്ഷി പറയുന്നത് ചിലര്‍ക്ക് കൊള്ളുന്നുണ്ട് പൊള്ളുന്നുണ്ട്, നിങ്ങള്‍ മുന്നോട്ടുവെക്കുന്ന ആധുനിക മൂല്യ സങ്കല്പങ്ങള്‍ മാനവിക ബോധം അവര്‍ക്ക് ദഹിക്കുന്നില്ല അതിന്റെ പ്രതിഫലനമാണ് കാണുന്നത്. നിങ്ങള്‍ ശരിയായ പാതയിലാണ് എന്നതിന്റെ തെളിവ് കൂടിയാണ് ഇത്തരം കമമന്റെന്നും ചിലര്‍ പറയുന്നുണ്ട്. സയന്റിഫിക് ടെമ്പറിനെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചുമൊക്കെയുള്ള മീനാക്ഷിയുടെ കാഴ്ചപ്പാടുകള്‍ നേരത്തെ ചര്‍ച്ചയായിരുന്നു.

Summary

Meenakshi Anoop gives a fitting reply to a bad comment. social media calls it epic.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com