

ഗ്യാസിന്റെ ലഭ്യതക്കുറവിനെക്കുറിച്ചുള്ള പോസ്റ്റിന്റെ പേരില്‍ നടിയും അവതാരകയുമായ മീനാക്ഷി അനൂപിന് കടുത്ത സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. ഒടുവില്‍ താന്‍ രാജ്യത്തിന് എതിരെ സംസാരിച്ചിട്ടില്ലെന്ന് താരത്തിന് വ്യക്തത വരുത്തേണ്ടിയും വന്നു. എന്നാല്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് മീനാക്ഷിയെ തളര്‍ത്താനാകില്ല.
ഇപ്പോഴിതാ തന്റെ പുതിയ പോസ്റ്റിന് താഴെക കമന്റുമായി എത്തുന്നവര്‍ക്ക് മറുപടി നല്‍കുകയാണ് മീനാക്ഷി. കറുത്ത പൂച്ചയോടൊപ്പമുള്ള ചിത്രമാണ് മീനാക്ഷി പങ്കുവച്ചത്. സൈബര്‍ ആക്രമണങ്ങള്‍ ഓര്‍മപ്പെടുത്തിക്കൊണ്ട് ബ്ലാക്ക് ക്യാറ്റ് സെക്യൂരിറ്റി ഒരുക്കി എന്ന ക്യാപ്ഷനോടെയാണ് മീനാക്ഷിയുടെ പോസ്റ്റ്.
പിന്നാലെയാണ് ചിലര്‍ കമന്റില്‍ പരിഹാസവും അധിക്ഷേപവുമായെത്തിയത്. 'ഗ്യാസിന്റ അസുഖം കുറവ് ഉണ്ടോ' എന്നായിരുന്നു ഒരാളുടെ കമന്റ്. പിന്നാലെ ഇയാള്‍ക്ക് മീനാക്ഷി കൃത്യമായ മറുപടിയും നല്‍കി. 'താങ്കള്‍ സ്ഥിരം കഴിക്കുന്ന രണ്ട് മരുന്നുകള്‍ കഴിഞ്ഞ തവണ പറഞ്ഞാരുന്നല്ലോ. ഞാന്‍ അതു വാങ്ങാന്‍ ചെന്നപ്പോ, മെഡിക്കല്‍ സ്റ്റോറുകാരന്‍ ചിരിക്കുന്നു ചോദിച്ചപ്പോ ഒന്ന് മെന്റലിന്റേയാന്ന്. ശ്ശൊ ഗ്യാസ് പ്രവീണേട്ടന്‍ ശ്ശൊ മാറിപ്പോയി, ദാസ് പ്രവീണേട്ടന്‍ എനിക്കാ ഗ്യാസിന്റ മരുന്ന് മാത്രം പറഞ്ഞു തന്നാ പോരാരുന്നോ' എ്ന്നായിരുന്നു മീനാക്ഷിയുടെ മറുപടി.
'ആളാവാന്‍ വായില്‍ തോന്നുന്ന മണ്ടത്തരം പറയുമ്പോള്‍ കുഞ്ഞു ഒന്ന് ആലോചിക്കണം. ആരെങ്കിലും പുന്തുണക്കുമെന്ന് വിചാരിച്ചു ആളാവാന്‍ നോക്കുമ്പോള്‍ പണി കിട്ടുമ്പോള്‍ ഒരു ഞാഞ്ഞൂല്‍ പോലും ഉണ്ടാവില്ല ഒപ്പം' എന്നായിരുന്നു മറ്റൊരു കമന്റ്. വായില്‍ തോന്നിയതാണ് പറയുന്നത് തോന്നുന്നതാണ് കുഴപ്പം എന്നായിരുന്നു മീനാക്ഷി അതിന് നല്‍കിയ മറുപടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates