ഞാന്‍ എപ്പോഴും രാജ്യത്തിനൊപ്പം; 'ഗ്യാസ് പോസ്റ്റില്‍' രാഷ്ട്രീയമില്ല; സൈബർ ആക്രമണങ്ങളില്‍ മീനാക്ഷി

ചില കമന്റുകളിലും രാജ്യത്തിനെതിരായോ നമ്മുടെ ഭരണാധികാരികള്‍ക്കെതിരായോ എന്ന രീതിയില്‍ കാണുന്നു.
Meenakshi Anoop
Meenakshi Anoopഫെയ്സ്ബുക്ക്
Updated on
1 min read

പാചക വാതക ക്ഷാമവുമായി ബന്ധപ്പെട്ട് നടിയും അവതാരകയുമായ മീനാക്ഷി അനൂപ് പങ്കുവച്ച കുറിപ്പ് നേരത്തെ വൈറലായി മാറിയിരുന്നു. 'ഗ്യാസ് പോയത് നമ്മടെയാ, യുദ്ധം പശ്ചിമേഷ്യയിലാണെങ്കിലും. യുദ്ധം എത്ര മാരകമാണെന്നറിയാന്‍ മുറ്റത്ത് മിസൈല്‍ വീഴണമെന്നില്ല' എന്നായിരുന്നു മീനാക്ഷിയുടെ കുറിപ്പ്. ഇത് സോഷ്യല്‍ മീഡിയയുടെ കയ്യടികള്‍ക്കൊപ്പം വിമര്‍ശനങ്ങളും നേടിയിരുന്നു.

Meenakshi Anoop
'മരിച്ചാലും സമാധാനം കൊടുക്കില്ലേ? ഞങ്ങളെ വെറുതെ വിടൂ'; അച്ഛനെ അനാഥാശ്രമത്തില്‍ തള്ളിയിട്ടില്ലെന്ന് അമൃതയും അഭിരാമിയും

ചിത്രത്തില്‍ മീനാക്ഷിയുടെ കയ്യില്‍ ഗ്യാസ് കുറ്റി ഉണ്ടായിരുന്നുവെന്നതാണ് വിമര്‍ശനങ്ങളും ഉറവിടം. കടുത്ത സൈബര്‍ ആക്രമണമാണ് ഇതേ തുടര്‍ന്ന് മീനാക്ഷിയ്ക്ക് നേരിടേണ്ടി വന്നത്. ഇതിനെതിരെ മീനാക്ഷി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. മീനാക്ഷിയുടെ കുറിപ്പിലേക്ക്.

Meenakshi Anoop
പാചകവാതക പ്രതിസന്ധി ഗൗരവതരം, സബ്‌സിഡി അനുവദിക്കണം; കേന്ദ്രത്തോട് മുഖ്യമന്ത്രി

ഗ്യാസ് കത്തുമ്പോള്‍ ചില രാജ്യ കാര്യങ്ങളും പറയേണ്ടതുണ്ട് എന്നു തോന്നുന്നു. കഴിഞ്ഞ എന്റെ പോസ്റ്റില്‍ ഗ്യാസ് ക്ഷാമത്തെപ്പറ്റി സൂചിപ്പിച്ചിരുന്നു. അതു വഴി യുദ്ധഭീകരത എന്ന ഒന്നിനെപ്പറ്റിയാണ് പറഞ്ഞിരുന്നത്. ചിലയിടങ്ങളിലും. ചില കമന്റുകളിലും രാജ്യത്തിനെതിരായോ നമ്മുടെ ഭരണാധികാരികള്‍ക്കെതിരായോ ഒക്കെ എന്ന രീതിയില്‍ കാണുന്നു.

സത്യത്തില്‍ അത് തെറ്റാണ് യാതൊരു വിധ രാഷ്ട്രീയവും കലര്‍ന്ന ഒരു പോസ്റ്റുമല്ല അത്. ഇവിടെ ഞാന്‍ യുദ്ധം അതില്‍ നേരില്‍ പങ്കെടുക്കുന്ന രാജ്യങ്ങളെ മാത്രമല്ല നിഷ്പക്ഷമായി നില്ക്കുന്ന നമ്മുടെ രാജ്യത്തെപ്പോലുള്ള രാജ്യങ്ങളേയും പെട്ടെന്ന് ബാധിക്കും അതായത് യുദ്ധാവസ്ഥ ലോകം മുഴുവന്‍ മോശമാക്കുന്നു. എന്നാണ് ഞാന്‍ അര്‍ത്ഥമാക്കിയിട്ടുള്ളത്.

നമ്മുടെ രാജ്യത്തിനോ ഭരണ കര്‍ത്താക്കള്‍ക്കോ ഈ യുദ്ധത്തില്‍ എന്തു പങ്കാണുള്ളത്. ഞാന്‍ മനസ്സിലാക്കുന്നത് നമ്മുടെ രാജ്യം ഈ യുദ്ധം നടന്നു തുടങ്ങി കഴിഞ്ഞ് പറ്റാവുന്ന ക്രമീകരണങ്ങള്‍. നിയന്ത്രണങ്ങള്‍ തുടങ്ങിയവ എല്ലാ മേഖലയിലും വരുത്തിക്കൊണ്ടാണിരിക്കുന്നതെന്നാണ്. അത് നമ്മുടെ അടുക്കളയെ ബാധിക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കുന്നുവെന്നും.

അപ്പോള്‍ ഇന്നലെ 'ഗ്യാസ് പോയി ഇന്ന് ഗ്യാസുണ്ട്' എന്നു പറഞ്ഞ പോലെയും തോന്നാം ഒരിക്കല്‍ കൂടി പറയട്ടെ ഈ ആധുനിക യുഗത്തില്‍ ലോകത്തെവിടെ നടക്കുന്ന അത്യാധുനിക യുദ്ധങ്ങളും ഒട്ടും താമസിയാതെ ലോകത്തിന്റെ ഏതു കോണിലും ബാധിക്കും എന്ന അവസ്ഥയാണുള്ളത് അത് സൂചിപ്പിക്കാനുള്ള രീതിയിലാണ് ഗ്യാസിനെക്കുറിച്ച് പറഞ്ഞിരുന്നത്. ഈ സമയം പശ്ചിമേഷ്യയില്‍ യുദ്ധം എന്ന അവസ്ഥയില്‍ നമ്മുടെ രാജ്യവും ഒരു മോശം കാലം അഭിമുഖീകരിക്കുന്ന സമയമാണ്.

ഈ സമയം പാനിക് സിറ്റുവേഷന്‍ എന്നല്ല .. ജാഗ്രത എന്നതാണാവശ്യം എന്നതും ശരിയാണ്. ഞാന്‍ എന്നും എപ്പോഴും എന്റെ രാജ്യത്തിനൊപ്പം തന്നെയാണ്. നമ്മുടെ മുറ്റത്ത് മിസൈലോ വെടിയുണ്ടയോ വീഴുന്നില്ല എന്നതിനാല്‍ യുദ്ധം നമ്മെ ബാധിക്കുന്നില്ല എന്നല്ല. യുദ്ധങ്ങള്‍ അതില്‍ നേരിട്ടു പങ്കെടുക്കാത്ത രാജ്യങ്ങളെപ്പോലും പിന്നോട്ടടിക്കുന്നുവെന്ന സാധാരണ നിലയുമായിക്കഴിഞ്ഞിരിക്കുന്നു. ലോകത്ത് യുദ്ധങ്ങള്‍ ഇല്ലാതാവട്ടെ. യുദ്ധത്തിനായി മുടക്കുന്ന പണം മാനവരാശിയുടെ ഉന്നമനത്തിനായി മുടക്കുന്ന ഒരു ആധുനിക ലോകവും പുലരട്ടെ എന്നാഗ്രഹിക്കുന്നു.

Summary

Meenakshi Anoop reacts to cyber attack for her post about LPG shortage issue.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com