എനിക്ക് സ്വര്‍ണം ഇടണമെങ്കില്‍ വാങ്ങേണ്ടത് ഞാന്‍, വീട്ടുകാരല്ല; വിവാഹത്തിന് സ്വര്‍ണം വേണ്ടെന്ന് മീനാക്ഷി

ഇത്രകാലം അച്ഛനും അമ്മയും വളര്‍ത്തി. ഇനിയങ്ങോട്ട് വളരേണ്ടത് എന്റെ ഉത്തരവാദിത്തം
Meenakshi Anoop
Meenakshi Anoopഫെയ്സ്ബുക്ക്
Updated on: 
1 min read

അവതാരകയും നടിയുമായ മീനാക്ഷി അനൂപ് സോഷ്യല്‍ മീഡിയയിലും താരമാണ്. തന്റെ നിലപാടുകളിലൂടേയും കുറിക്കു കൊള്ളുന്ന കൗണ്ടറുകളിലൂടേയും മീനാക്ഷി കയ്യടി നേടാറുണ്ട്. മീനാക്ഷിയുടെ പോസ്റ്റുകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്.

Meenakshi Anoop
'ഒരു ദുരൂഹ സാഹചര്യത്തില്‍ കിട്ടിയ തൊലിക്കട്ടി'; മഞ്ഞില്‍ വിരിഞ്ഞ കുഞ്ഞാവയായി ചാക്കോച്ചന്‍; ഏതാ ബ്രാന്റെന്ന് കമന്റ്

ഇപ്പോഴിതാ വിവാഹത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് പങ്കുവെക്കുകയാണ് മീനാക്ഷി. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മീനാക്ഷി മനസ് തുറന്നത്. തനിക്ക് യോജിച്ച ആളെ കണ്ടെത്തുകയെന്നത് തന്റെ ഉത്തരവാദിത്തമാണെന്നാണ് മീനാക്ഷി പറയുന്നത്.

Meenakshi Anoop
'മെല്ലവേ മെല്ലവേ...'; 'മധുവിധു' വിലെ ആദ്യ ഗാനം പുറത്ത്; ചിത്രം മെയ് 1 ന് എത്തും

''ഇത്രകാലം അച്ഛനും അമ്മയും വളര്‍ത്തി. ഇനിയങ്ങോട്ട് വളരേണ്ടത് എന്റെ ഉത്തരവാദിത്തമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഏറ്റവും യോജിച്ച അല്ലെങ്കില്‍, എനിക്ക് ഏറ്റവും അടുത്തു നില്‍ക്കാന്‍ കഴിയുന്നയാളെ കണ്ടെത്താനും എനിക്കല്ലേ പറ്റൂ'' എന്നാണ് താരം ചോദിക്കുന്നത്. .

വിവാഹ ചെലവെന്ന് അച്ഛനേയും അമ്മയേയും സമ്മര്‍ദ്ദത്തിലാക്കാന്‍ എനിക്കിഷ്ടമല്ല. അപ്പോഴത്തെ സാമ്പത്തിക നിലവാരത്തിനനുസരിച്ച് ലളിതമായോ ആഘോഷമായോ ഒക്കെ നടത്താന്‍ തീരുമാനിക്കാവുന്നതേയുള്ളൂവെന്നും താരം പറയുന്നു.

''സ്വന്തമായി വീട് വേണമെന്ന ആഗ്രഹം ചെറിയ പ്രായത്തിലേ ഉണ്ട്. വിവാഹത്തിലൂടെ പറിച്ചു നടല്‍ വേണ്ട എന്നാണ് കരുതുന്നത്. ആണ്‍കുട്ടി ഇങ്ങോട്ട് വന്നാലും ഞാന്‍ അങ്ങോട്ട് പോയാലും പറിച്ചു നടലാകും. രണ്ട് പേര്‍ ഒരുമിക്കുന്നതിലുള്ള പുതുമ എല്ലാ കാര്യത്തിലും വേണം. ഒരുമിച്ച് പുതിയൊരു ഇടത്തു നിന്നും തുടങ്ങുന്നതാകും നല്ലത്. നിലവിലുള്ള ജീവിതരീതികളൊന്നും അതിനായി മാറേണ്ടി വരരുത്.''

''സ്വര്‍ണം വച്ച് വിവാഹം നടത്തുന്നതിനോടൊന്നും എനിക്ക് തീരെ താല്‍പര്യമില്ല. എനിക്ക് സ്വര്‍ണം വേണമെങ്കില്‍ ഞാനല്ലേ വാങ്ങിയിടേണ്ടത്. വീട്ടുകാര്‍ അതിന് വേണ്ടി സമ്മര്‍ദ്ദത്തിലാകേണ്ടതില്ല'' എന്നും മീനാക്ഷി പറയുന്നു.

Summary

Meenakshi Anoop shares her thoughts on marriage. Says marriage doesn't need gold.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Mukesh, Mohanlal and Anoop Sathyan
Idukki Rain Havoc Anoop Jacob
Diya Krishna
Parvathy Thiruvothu
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com