മേഘ്‌ന രാജ് രണ്ടാം വിവാഹത്തിനൊരുങ്ങുന്നു? വരന്‍ ബിഗ് ബോസ് വിജയി; സത്യം ഇത്

നിരവധി യൂട്യൂബ് ചാനലുകളാണ് ഇത്തരത്തിലുള്ള വാര്‍ത്ത പ്രചരിപ്പിച്ചത്
ചിത്രം; ഇൻസ്റ്റ​ഗ്രാം
ചിത്രം; ഇൻസ്റ്റ​ഗ്രാം
Updated on
1 min read

ടി മേഘ്‌ന രാജ് രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമാ മേഖലയില്‍ ചര്‍ച്ചയാവുന്നത്. ബിഗ് ബോസ് കന്നഡ സീസണ്‍ 4 വിജയി പ്രതാമുമായി താരം വിവാഹത്തിന് ഒരുങ്ങുന്നതായായിരുന്നു വാര്‍ത്തകള്‍. നിരവധി യൂട്യൂബ് ചാനലുകളാണ് ഇത്തരത്തിലുള്ള വാര്‍ത്ത പ്രചരിപ്പിച്ചത്. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രതാം. 

തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വാര്‍ത്തയ്‌ക്കെതിരെ രംഗത്തെത്തിയത്. പ്രതികരിക്കേണ്ടെന്നു കരുതിയതാണെന്നും ലക്ഷക്കണക്കിനുപേര്‍ കണ്ടതോടെ യൂട്യൂബ് ചാനലിനെതിരെ നിയമനടപടി സ്വീകരിക്കും എന്നാണ് പ്രതാം കുറിച്ചത്. പ്രതികരിക്കേണ്ടെന്നാണ് കരുതിയിരുന്നത്. ഇതിന് 2.70 ലക്ഷം കാഴ്ചക്കാരായി. പണത്തിനും വ്യൂവിനും വേണ്ടി ചാനലുകള്‍ തരം താഴുന്നത് അവസാനിപ്പിക്കാന്‍ നിയമ നടപടി സ്വീകരിക്കണം. നിയപരമായി അടച്ചുപൂട്ടിയാല്‍ മറ്റുള്ള ചാനലുകള്‍ക്കും ഇതൊരു പാഠമാകും- പ്രതാം കുറിച്ചു. യൂട്യൂബ് വിഡിയോയുടെ സ്‌ക്രീന്‍ഷോട്ടിന് ഒപ്പമായിരുന്നു പോസ്റ്റ്. 

മേഘ്‌നയും പ്രതാമും ഉടന്‍ വിവാഹിതരാവാന്‍ ഒരുങ്ങുന്നതായാണ് വാര്‍ത്തകള്‍ വന്നത്. ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജ മരിച്ച് ഒരു വര്‍ഷം കഴിഞ്ഞിതിനു പിന്നാലെയാണ് മേഘ്‌നയുടെ പുനഃര്‍വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വൈറലായത്. മേഘ്‌നയും ചിരഞ്ജീവി സര്‍ജയുടെ കുടുംബവുമായും അടുത്ത ബന്ധമാണ് പ്രതാമിന്. 2020 ലായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് ചിരിഞ്ജീവി മരിക്കുന്നത്. പത്ത് വര്‍ഷം നീണ്ട പ്രണയകാലത്തിനൊടുവിലായിരുന്നു ഇരുവരുടേയും വിവാഹം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Suresh Gopi, Indrans
Sanal Kumar Sasidharan, Dr Biju
Parvathy Thiruvothu
Ramayana
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com