'അസാധ്യമായ നർമബോധവും ടൈമിങ്ങും'; ആദ്യമായും അവസാനമായും അഭിനയിച്ച സിനിമ കാണാതെ അച്ഛൻ കുഞ്ഞേട്ടൻ യാത്രയായി‌ 

അച്ഛൻ കുഞ്ഞേട്ടന്റെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി സംവിധായകൻ ബേസിൽ ജോസഫ്
ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്
Updated on
1 min read

മിന്നൽ മുരളി എന്ന ചിത്രത്തിൽ അഭിനയിച്ച അച്ഛൻ കുഞ്ഞേട്ടന്റെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി സംവിധായകനും നടനുമായ ബേസിൽ ജോസഫ്. ഇന്നലെ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. ബേസിൽ ഒരക്കുന്ന മിന്നൽ മുരളിയിൽ ജൂനിയർ ആർട്ടിസ്‌റ് ആയി എത്തി പിന്നീട് മുഴുനീള കഥാപാത്രമായി മാറിയ വ്യക്തിയാണ് അദ്ദേഹം. അച്ഛൻ കുഞ്ഞേട്ടൻ ആദ്യമായും അവസാനമായും അഭിനയിച്ച സിനിമ ഒന്ന് കാണാൻ കഴിയാതെ യാത്രയായതിലെ വിഷമം പങ്കുവയ്ക്കുകയാണ് ബേസിൽ.

ബേസിലിന്റെ കുറിപ്പ്

മിന്നൽ മുരളി സിനിമയിലെയും സിനിമാ സെറ്റിലേയും മിന്നും താരം ആയിരുന്ന അച്ഛൻ കുഞ്ഞേട്ടൻ ഇന്നലെ ഹൃദയാഘാതം മൂലം അന്തരിച്ചു . വയനാട്ടിലെ ഷൂട്ടിങ്ങിനിടയിൽ ജൂനിയർ ആർട്ടിസ്‌റ് ആയി വരികയും പിന്നീട് അസാധ്യമായ നർമ്മബോധവും ടൈമിങ്ങും സിനിമയിലെ ഒരു മുഴുനീള കഥാപാത്രത്തിലേക്ക് അദ്ദേഹത്തെ എത്തിക്കുകയുമുണ്ടായി . എന്ത് ടെൻഷൻ ഉള്ള ഷൂട്ടിനിടയിലും അച്ഛൻ കുഞ്ഞേട്ടൻ ആ വഴി പോയാൽ ബഹു കോമഡി ആണ് . അത്രക്ക് പോസിറ്റിവിറ്റി ആയിരുന്നു ലൊക്കേഷനിൽ അദ്ദേഹം  പടർത്തിയിരുന്നത് . അത് കൊണ്ടു തന്നെ മാസങ്ങൾ നീണ്ടു നിന്ന ഷൂട്ടിംഗ് അവസാനിച്ചപ്പോഴേക്കും ഞങ്ങളുടെയും നാട്ടുകാരുടെയും ഒക്കെ പ്രിയങ്കരൻ ആയി മാറിയിരുന്നു അദ്ദേഹം  . പട്ടിണിയും ദാരിദ്ര്യവും ,ഒറ്റപ്പെടലും ഒക്കെ ഒരുപാട് അനുഭവിച്ചിരുന്നെങ്കിലും ഒരിക്കലും അത് പുറത്തു കാണിക്കാതെ  , ചുറ്റുമുള്ളവരെ ചിരിപ്പിക്കാൻ മാത്രം ശ്രെമിച്ചിരുന്ന അച്ഛൻ കുഞ്ഞേട്ടൻ , ഒടുവിൽ താൻ ആദ്യമായും അവസാനമായും അഭിനയിച്ച സിനിമ ഒന്ന് കാണാൻ കഴിയാതെ യാത്രയായതിൽ ഒരുപാട് വിഷമമുണ്ട് . എങ്കിലും അവസാന നാളുകളിൽ ഒരു സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുകയും , ആ സിനിമയോടൊപ്പം പല നാടുകൾ സഞ്ചരിക്കുകയും , പല ആളുകളുമായി ഇടപെടുകയും ഒക്കെ ചെയ്യാൻ ഉള്ള ഭാഗ്യം അദ്ദേഹത്തിന് ഉണ്ടായി എന്നതിൽ ആശ്വസിക്കുന്നു . ആദരാഞ്ജലികൾ . ❤️

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

MG Sreekumar, Mammootty
Prithviraj, Odiyan
Rashmika Mandanna
Reena Dutta and Aamir Khan, Junaid Khan
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com