ആ​ഗോള ഹിറ്റായി മിന്നൽ മുരളി, 30 രാജ്യങ്ങളിൽ ടോപ് 10 ൽ; 1.14 കോടി മണിക്കൂറിന്റെ കാഴ്ച

ആഫ്രിക്കൻ, ലാറ്റിൻ അമേരിക്കൻ, ഏഷ്യൻ രാജ്യങ്ങളിലായാണ് ചിത്രം ഹിറ്റായി പ്രദർശനം തുടരുന്നത്
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്
Updated on
1 min read

നെറ്റ്ഫ്ളിക്സിന്റെ ആ​ഗോള ഹിറ്റിൽ ഇടംപിടിച്ച് മലയാളത്തിന്റെ സ്വന്തം സൂപ്പർഹീറോ മിന്നൽ മുരളി. രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ ഗ്ലോബല്‍ റാങ്കിംഗ് വലിയ രീതിയില്‍ വര്‍ധിപ്പിച്ച് 30 രാജ്യങ്ങളുടെ ടോപ് 10 പട്ടികയിലാണ് ചിത്രം ഇടംപിടിച്ചിരിക്കുന്നത്. ആഫ്രിക്കൻ, ലാറ്റിൻ അമേരിക്കൻ, ഏഷ്യൻ രാജ്യങ്ങളിലായാണ് ചിത്രം ഹിറ്റായി പ്രദർശനം തുടരുന്നത്. 

പട്ടികയിൽ മൂന്നാമത്

ഇംഗ്ലീഷ് ഇതര ചിത്രങ്ങളുടെ ഡിസംബര്‍ 27 മുതല്‍ ജനുവരി 2 വരെയുള്ള കാലയളവിലാണ് 'മുരളി' വീണ്ടും നേട്ടമുണ്ടാക്കിയിരിക്കുന്നത്. ലിസ്റ്റില്‍ മൂന്നാം സ്ഥാനത്താണ് ചിത്രം. ലുല്ലി, വിക്കി ആന്‍ഡ് ഹെര്‍ മിസ്റ്ററി എന്നിവയാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. 1.14 കോടി മണിക്കൂറുകളുടെ കാഴ്ചയാണ് മിന്നല്‍ മുരളി നെറ്റ്ഫ്ലിക്സിന് നേടിക്കൊടുത്തിരിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം വാരമാണ് നെറ്റ്ഫ്ലിക്സിന്‍റെ ഗ്ലോബല്‍ ടോപ്പ് 10ല്‍ മിന്നല്‍ മുരളി ഇടംപിടിക്കുന്നത്. സംവിധായകൻ ബേസിൽ ജോസഫ് തന്നെയാണ് സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ചത്. 

ഇന്ത്യയിൽ ടോപ് 10ൽ ഒന്നാമത്

റിലീസ് ചെയ്ത ആദ്യ ആഴ്ച തന്നെ 11 രാജ്യങ്ങളിലെ ടോപ്പ് 10 ലിസ്റ്റില്‍ എത്തിയിരുന്നു. ഏഷ്യൻ രാജ്യങ്ങളായിരുന്നു ഇവയെല്ലാം. ഏഷ്യയില്‍ ഇന്ത്യയില്‍ ടോപ്പ് 10ല്‍ ഒന്നാം സ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാംവാരവും തുടരുകയാണ്. കൂടാതെ ബഹ്‍റിന്‍, ബംഗ്ലാദേശ്, കുവൈറ്റ്, മലേഷ്യ, മാലിദ്വീപ്, ഒമാന്‍, പാകിസ്ഥാന്‍, ഖത്തര്‍, സൗദി അറേബ്യ, സിംഗപ്പൂര്‍, ശ്രീലങ്ക, യുഎഇ എന്നീ രാജ്യങ്ങളുടെയും ടോപ്പ് 10 ലിസ്റ്റില്‍ ചിത്രമുണ്ട്. ലാറ്റിന്‍ അമേരിക്കയില്‍ അര്‍ജന്‍റീന, ബഹാമാസ്, ബൊളീവിയ, ബ്രസീല്‍, ചിലി, ടൊമിനിക്കന്‍ റിപബ്ലിക്, ഇക്വഡോര്‍, എല്‍ സാല്‍വദോര്‍, ഹോണ്ടൂറാസ്, ജമൈക്ക, പനാമ, പാരഗ്വായ്, പെറു, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, ഉറുഗ്വായ് എന്നിവിടങ്ങളിലാണ് ടോപ്പ് 10 പട്ടികയില്‍ മിന്നല്‍ മുരളി ഉള്ളത്. ആഫ്രിക്കയില്‍ മൗറീഷ്യസിലും നൈജീരിയയിലും ചിത്രം ആദ്യ പത്തിലുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com