'ഇതുപോലൊരു പാട്ട് മലയാളത്തിൽ വന്നിട്ട് എത്ര നാളായി?' 100% വൈബ്; ഇല്ലുമിനാറ്റി തരം​ഗം അലയടിച്ച 2024

ചില പാട്ട് വിവാദത്തിലകപ്പെട്ടപ്പോൾ മറ്റു ചിലത് ട്രോളുകൾ ഏറ്റുവാങ്ങുകയും ചെയ്തു.
illuminatti
ഇല്ലുമിനാറ്റി

സിനിമകളും താരങ്ങളും മാത്രമല്ല നിരവധി പാട്ടുകളും ഈ വർഷം മലയാളികളുടെ ഹൃദയം കീഴടക്കി. ഇൻസ്റ്റ​ഗ്രാം റീലുകളിലൂടെയും ചില പാട്ടുകൾ വൻ ഹിറ്റായി മാറി. ഫാസ്റ്റ് നമ്പർ മുതൽ മെലഡി വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു.

മുതിർന്നവരേക്കാൾ ചില പാട്ടുകൾ ഹിറ്റായി മാറിയത് കുട്ടികൾക്കും യുവാക്കൾക്കുമിടയിലായിരുന്നു എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. ചില പാട്ട് വിവാദത്തിലകപ്പെട്ടപ്പോൾ മറ്റു ചിലത് ട്രോളുകൾ ഏറ്റുവാങ്ങുകയും ചെയ്തു. ഈ വർഷം മലയാളികൾ ഏറ്റു പാടിയ സൂപ്പർ ഹിറ്റ് പാട്ടുകളിലൂടെ.

1. ആവേശം

ILLUMINATI
ഫെയ്സ്ബുക്ക്

ഫഹദ് ഫാസിൽ ചിത്രം ആവേശത്തിലെ എല്ലാ പാട്ടുകളും ട്രെൻഡിങ് ആയി മാറിയിരുന്നു. നിമിഷ നേരം കൊണ്ട് കാട്ടുതീ പോലെ ആളിപ്പടർന്ന ​ഗാനമാണ് ആവേശത്തിലെ ഇല്ലുമിനാറ്റി. വിനായക് ശശികുമാറിന്റെ വരികൾക്ക് സുഷിൻ ശ്യാം സംഗീതം പകർന്ന് ഡബ്സിയാണ് ഗാനം ആലപിച്ചത്. 237 മില്യൺ വ്യൂസ് ആണ് ഗാനം നേടിയത്. ചിത്രത്തിലെ തന്നെ അർമാദം എന്ന ​ഗാനവും തരം​ഗമായി മാറി.

വിനായക് ശശികുമാറിന്റെ വരികൾക്ക് സുഷിൻ ശ്യാം സംഗീതം നൽകി പ്രണവം ശശിയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. 81 മില്യൺ വ്യൂസാണ് ഗാനം നേടിയത്. ചിത്രത്തിലെ ജാഡ എന്ന ​ഗാനവും ഹിറ്റ് ലിസ്റ്റിൽ ഇടം നേടി. വിനായക് ശശികുമാറിന്റെ വരികൾക്ക് സുഷിൻ ശ്യാം സംഗീതം നൽകി ശ്രീനാഥ് ഭാസി ആലപിച്ച ഗാനം 23 മില്യൺ വ്യൂസാണ് നേടിയത്.

വിനായക് ശശികുമാർ, എംസി കൂപ്പർ എന്നിവരുടെ വരികൾക്ക് സുഷിൻ ശ്യാം സംഗീതം നൽകി മലയാളി മങ്കീസും എംസി കൂപ്പറും ചേർന്ന് ആലപിച്ച മാതാപിതാക്കളേ മാപ്പ്... എന്ന പാട്ടും വൻ ഹിറ്റായി. 18 മില്യൺ വ്യൂസ് ആണ് പാട്ടിന് ലഭിച്ചത്.

2. എആർഎം

ARM
ഫെയ്സ്ബുക്ക്

മനു മൻജിത്തിന്റെ വരികൾക്ക് ദിബു നൈനാൻ തോമസ് സംഗീതം നൽകി ഹരിശങ്കറും അനില രാജീവും ചേർന്നു പാടിയ കിളിയേ... എന്ന ഗാനം യൂട്യൂബിൽ ഇതിനകം 28 മില്യൺ വ്യൂസ് നേടി കഴിഞ്ഞു. റീലുകളിലുൾപ്പെടെ ഈ പാട്ട് മാത്രമായിരുന്നു ഒരിടയ്ക്ക്. ചിത്രത്തിലെ വൈക്കം വിജയലക്ഷ്മി പാടിയ അങ്ങു വാന കോണില്... എന്ന ​ഗാനം യൂട്യൂബിൽ ഇതിനകം 34 മില്യൺ വ്യൂസ് നേടി കഴിഞ്ഞു.

3. വാഴ

Vaazha
ഫെയ്സ്ബുക്ക്

ഈ വർഷം യൂത്തിനിടയിൽ ഹിറ്റായി മാറിയ മറ്റൊരു പാട്ടാണ് ഏയ് ബനാനേ ഒരു പൂ തരാമോ... വിനായക് ശശികുമാറിന്റെ വരികൾ ഒരുക്കിയത് ഇലക്ട്രോണിക് കിളി എന്നറിയപ്പെടുന്ന ജോഫിൻ ആണ്. 36 മില്യൺ ആണ് ഗാനത്തിന്റെ യൂട്യൂബ് വ്യൂസ്.

4. മഞ്ഞുമ്മൽ ബോയ്സ്

Manjummel Boys
ഫെയ്സ്ബുക്ക്

സുഷിന്‍ ശ്യാം സംഗീതം പകര്‍ന്നിരിക്കുന്ന കുതന്ത്രം എന്ന റാപ്പ് പാടിയിരിക്കുന്നത് വേടനാണ്. 20 മില്യൺ വ്യൂസ് ആണ് ഗാനം നേടിയത്.

5. ആടുജീവിതം

The Goat Life
ഫെയ്സ്ബുക്ക്

ആടുജീവിതത്തിലെ പെരിയോനേ റഹ്മാനേ... എന്ന ​ഗാനമൊരുക്കിയത് എ ആർ റഹ്മാനാണ്. റഫീഖ് അഹമ്മദിന്റേതാണ് വരികൾ. ​ഗാനം ആലപിച്ചത് ജിതിൻ രാജ് ആയിരുന്നു. യൂട്യൂബിൽ ഈ ഗാനം 18 മില്യൺ വ്യൂസ് നേടി കഴിഞ്ഞു.

6. വർഷങ്ങൾക്ക് ശേഷം

Varshangalkku Shesham
ഫെയ്സ്ബുക്ക്

ചിത്രത്തിലെ ഞാപകം എന്ന പാട്ട് സിനിമ പുറത്തിറങ്ങുന്നതിന് മുൻപ് ഹിറ്റായി മാറിയിരുന്നു. എന്നാൽ ചിത്രം റിലീസായതോടെ ഈ പാട്ടിനെ തേടി നിരവധി ട്രോളുകളുമെത്തി. അമൃത് രാംനാഥ് സംഗീതമൊരുക്കിയ ഗാനത്തിന്റെ വരികൾ എഴുതിയത് കർണാടിക് സം​ഗീതജ്ഞ ബോംബെ ജയശ്രീയാണ്. അമൃത് രാംനാഥും സിന്ദൂര ജിഷ്ണുവും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. യൂട്യൂബിൽ ഈ ഗാനത്തിനു ലഭിച്ചത് 10 മില്യൺ വ്യൂസ് ആണ്. ചിത്രത്തിൽ വിനീത് ശ്രീനിവാസൻ എഴുതി പാടിയ മധു പകരൂ... എന്ന ​ഗാനവും ശ്രദ്ധിക്കപ്പെട്ടു.

7. പ്രേമലു

Premalu
ഫെയ്സ്ബുക്ക്

പ്രേമലുവിലെയും പാട്ടുകളെല്ലാം ശ്രദ്ധ നേടിയിരുന്നു. വെൽക്കം റ്റു ഹൈദരാബാദ്, മിനി മഹാറാണി, തെലങ്കാന ബൊമ്മലു തുടങ്ങിയ പ്രേമലുവിലെ പാട്ടുകളും ഹിറ്റായി മാറി. സുഹൈൽ കോയ ആയിരുന്നു ​ഗാനരചന നിർവഹിച്ചത്. വിഷ്ണു വിജയ് ആയിരുന്നു സം​ഗീതം.

8. ബോ​ഗയ്ൻവില്ല

STHUTHI
ഫെയ്സ്ബുക്ക്

വർഷാവസാനത്തിലെത്തി ഹിറ്റടിച്ച പാട്ടായിരുന്നു സ്തുതി. പാട്ട് വൈറലായി മാറിയതോടെ വിവാദങ്ങളും പിന്നാലെയെത്തി. സുഷിൻ ശ്യാം സംഗീതം നൽകിയ ഗാനത്തിന്റെ വരികൾ ഒരുക്കിയത് വിനായക് ശശികുമാറാണ്. മേരി ആൻ അലക്സാണ്ടറും സുഷിൻ ശ്യാമും ചേർന്നാണ് ​ഗാനം ആലപിച്ചത്.

9. മാർക്കോ

Blood
ഫെയ്സ്ബുക്ക്

അടുത്തിടെ പുറത്തിറങ്ങി തരം​ഗം തീർത്ത പാട്ടുകളിലൊന്നായിരുന്നു മാർക്കോയിലെ ബ്ലഡ് എന്ന ​ഗാനം. ഡബ്സി ആയിരുന്നു ഈ ​ഗാനം ആദ്യം പാടിയത്. എന്നാല്‍ ഡബ്സിയുടെ ആലാപനം പോരെന്ന കമന്റുകളെ തുടർന്ന് ഇതേ ​ഗാനം സന്തോഷ് വെങ്കിയെന്ന മറ്റൊരു ​ഗായകനെ കൊണ്ട് പാടിച്ച് അണിയറപ്രവർത്തകർ പുറത്തിറക്കി. പിന്നീട് ഈ പാട്ടിന്റെ രണ്ട് വേർഷനും പ്രേക്ഷകർ ഏറ്റെടുത്തു എന്നതാണ് രസകരമായ കാര്യം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com