നിറവയറിൽ നൃത്തംചെയ്ത് പാർവതി; ഒൻപതാം മാസത്തിലെ സന്തോഷങ്ങൾ പങ്കുവച്ച് നടി , വിഡിയോ

ആദ്യ നൃത്തവിഡിയോയിൽ വിമർശനങ്ങൾ തുടരുന്നതിനിടെ പുതിയൊരു വിഡിയോയുമായി എത്തിയിരിക്കുകയാണ് പാർവതി
നിറവയറിൽ നൃത്തംചെയ്ത് പാർവതി; ഒൻപതാം മാസത്തിലെ സന്തോഷങ്ങൾ പങ്കുവച്ച് നടി , വിഡിയോ
Updated on: 
1 min read

കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് നടിയും അവതാരകയുമായ പാർവതി കൃഷ്ണയും സംഗീത സംവിധായകനും അവതാരകനുമായ ബാലഗോപാലും, ഇരുവരും പങ്കുവയ്ക്കുന്ന ​ഗർഭകാല വിശേഷങ്ങൾ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. നിറവയറിൽ നൃത്തം ചെയ്യുന്ന പാർവതിയുടെ വിഡിയോ കണ്ടാണ് ഈ അടുത്ത് ആരാധകർ അമ്പരന്നത്. 

ഒൻപതാം മാസത്തിൽ മനസ്സ് തുറന്ന് നൃത്തംചെയ്യുന്ന പാർവതിയെ കണ്ട് ഒരുപാടുപേർ സന്തോഷം കമന്റുകളായി കുറിച്ചപ്പോൾ ചിലർ വിമർശനങ്ങളും ഉന്നയിച്ചു. ആരോ​ഗ്യം ശ്രദ്ധിക്കണമെന്നും അധികം അനങ്ങരുതെന്നുമൊക്കെയാണ് ഇക്കൂട്ടരുടെ ഉപദേശം. എന്നാൽ ഗർഭിണിയായിരിക്കെ ഡാൻസ് ചെയ്യുന്നത് നല്ല അനുഭവമാണെന്നാണ് പാർവതി പറയുന്നത്. മനസ്സിന് സന്തോഷവും ശരീരത്തിന് ഫ്‌ളക്‌സിബിലിറ്റിയുമാണ് കിട്ടുമെന്ന് പറഞ്ഞ നടി പഴയ നൂറ്റാണ്ടിൽ ജീവിക്കുന്നവരാണ് തന്നെ വിമർശിക്കുന്നതെന്നും പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER