നായകനെ വിറപ്പിച്ച മലയാളത്തിലെ വില്ലന്‍മാര്‍

മലയാള സിനിമയിലെ വേറിട്ട വില്ലന്‍മാര്‍
keerikkdan jose
കീരിക്കാടന്‍ ജോസ് ഫെയ്‌സ്ബുക്ക്‌

1. പികെ ജയരാജന്‍

mohanlal
മോഹന്‍ലാല്‍വീഡിയോ ദൃശ്യം

പ്രതിനായകത്വമുള്ള നായകനായിരുന്നു ജയരാജന്‍. 24ാം വയസിലാണ് മോഹന്‍ലാല്‍ ഉയരങ്ങള്‍ എന്ന എംടി തിരക്കഥയില്‍ ജയരാജനെ അവതരിപ്പിച്ചത്. 'കണ്ണില്‍ മന്ദഹാസവും വാക്കില്‍ പ്രേമത്തിന്റെ മാധുര്യവുമായി അടുക്കുന്ന സുന്ദരനായ ഈ ആരാധകന്റെ കൈകളില്‍ സൂക്ഷിച്ച് നോക്കൂ, ചോര' എന്നായിരുന്നു റിലീസ് ദിന പോസ്റ്ററില്‍ 'ഉയരങ്ങളില്‍' എന്ന സിനിമയുടെ തലവാചകം. അടിമുടി വില്ലനായ മോഹന്‍ലാല്‍ കഥാപാത്രമാണ് ജയരാജന്‍

2. കീരിക്കാടന്‍ ജോസ്

mohanraj
കീരിക്കാടന്‍ ജോസ്വീഡിയോ ദൃശ്യം

സ്വന്തം പേരുപോലും മായ്ച്ചുകളഞ്ഞ വില്ലന്‍ വേഷമായിരുന്നു മോഹന്‍രാജിന്റെ കിരീടത്തിലെ കീരിക്കാടന്‍ ജോസ്. നെറ്റിയില്‍ മുറിവേറ്റപാട്, ചോരപൊടിയുന്ന കണ്ണുകള്‍. കുറ്റിയായി വെട്ടിയ മുടി. നടന്നുവരുമ്പോള്‍ തന്നെ നെഞ്ചിന്‍കൂട് പിടയ്ക്കും. അത്രയ്ക്കു ക്രൂരനായിരുന്നു കീരിക്കാടന്‍.

3. കാര്‍ലോസ്

rjan p dev
രാജന്‍പി ദേവ്വീഡിയോ ദൃശ്യം

മോഹന്‍ലാല്‍ നായകനായ ഇന്ദ്രജാലത്തിലെ ക്രൂരനായ വില്ലന്‍ കാര്‍ലോസിനെ അവതരിപ്പിച്ച് പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തിയ നടനാണ് രാജന്‍പി ദേവ്. പരുക്കന്‍ മുഖം. ചാട്ടുളി പോലെ തുളയ്ക്കുന്ന ശബ്ദവും ഒത്തുചേര്‍ന്നപ്പോള്‍ മലയാള സിനിമയിലെ എണ്ണം പറഞ്ഞ വില്ലന്‍മാരില്‍ ഒരാളായി രാജന്‍ പി ദേവ്.

4. മുണ്ടയ്ക്കല്‍ ശേഖരന്‍

napoleon
നെപ്പോളിയന്‍വീഡിയോ ദൃശ്യം

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച വിജയ ചരിത്രമാണ് ദേവാസുരത്തിന്റെത്. ദേവാസുരകാലത്തെ അനശ്വരമാക്കിയത് ചിത്രത്തിലെ വില്ലന്റെ പ്രകടനം കൂടിയാണ്. നെപ്പോളിയന്‍ ചിത്രത്തില്‍ മുണ്ടയ്ക്കല്‍ ശേഖരനെ അവതരിപ്പിച്ചത്. ചിത്രത്തില്‍ പ്രതിനായകന്‍ കേവലം പ്രതിനായകന്‍ മാത്രമാകുന്നില്ല. അസ്ഥിത്വമുള്ള കഥാപാത്ര നിര്‍മിതിയാണ്. മുണ്ടയ്ക്കല്‍ ശേഖരനില്ലാതെ മംഗലശ്ശേരി നീലകണ്ഠന് പൂര്‍ണതയില്ല. തിരിച്ചുമങ്ങനെ തന്നെ.

5. ഹൈദര്‍ മരക്കാര്‍

prbhakar
പ്രഭാകര്‍വീഡിയോ ദൃശ്യം

മലയാള സിനിമയിലെ കരുത്തനായ വില്ലനായിരുന്നു ധ്രുവത്തിലെ ഹൈദര്‍ മരക്കാര്‍. നായകനോളം പോന്ന വില്ലന്‍. പ്രഭാകര്‍ അതിമനോഹരമായി വില്ലന്‍ കഥാപാത്രത്തെ അവിസ്മരണീയമാക്കിയത്. പിന്നെ ഷമ്മി തിലകന്റെ ശബ്ദം കൂടിയായപ്പോള്‍ നായകന്‍ നരസിംഹ മന്നാടിയാരെ വിറപ്പിച്ച് ഹൈദര്‍ മരക്കാര്‍ മുന്നേറി.

6. മോഹന്‍ തോമസ്

ratheesh
രതീഷ്വീഡിയോ ദൃശ്യം

ഭരത് ചന്ദ്രന്‍ ഐപിഎസ് എന്ന കഥാപാത്രത്തിനൊപ്പം തന്നെ പ്രേക്ഷകര്‍ക്ക് മറക്കാനാകാത്ത കഥാപാത്രമാണ് കമ്മീഷണര്‍ എന്ന ചിത്രത്തിലെ ചിത്രത്തിലെ പ്രതിനായകന്‍ മോഹന്‍ തോമസിനെ. നെടുനീളന്‍ ഡയലോഗുകള്‍ നായകന്റെ നാവില്‍ നിന്നും വീഴുമ്പോള്‍ ഒരു ചെറുപുഞ്ചിരിയോടെ അതിനെ പാടെ ഇല്ലാതാക്കി കളയുന്ന മോഹന്‍ തോമസെന്ന വില്ലനെ മലയാളി പ്രേക്ഷകന്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. രതീഷ് എന്ന നടന്‍ അത് അത്രമേല്‍ വില്ലന്‍ കഥാപാത്രത്തെ മനോഹരമാക്കി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com