'വ്യക്തി ജീവിതത്തിലേക്ക് നുഴഞ്ഞു കയറരുത്'; വിവാഹ മോചനം സ്ഥിരീകരിച്ച് മൗനി റോയ്

മലയാളിയാണ് മൗനിയുടെ ഭര്‍ത്താവ് സൂരജ് നമ്പ്യാർ
Mouni Roy and Suraj Nambiar
Mouni Roy and Suraj Nambiar
Updated on
1 min read

നടി മൗനി റോയ് വിവാഹിതയായി. താനും സൂരജ് നമ്പ്യാരും പിരിയുന്നതായി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് മൗനി റോയ് അറിയിച്ചത്. ഇരുവരും പിരിഞ്ഞുവെന്ന് കുറച്ച് നാളുകളായി അഭ്യൂഹങ്ങളുണ്ടായിരുന്നു. പരസ്പര ധാരണയിലാണ് തങ്ങള്‍ പിരിയുന്നതെന്നും മൗനിയും സൂരജും പറയുന്നു. തങ്ങളുടെ സ്വാകര്യതയിലേക്ക് നുഴഞ്ഞു കയറരുതെന്നും ഇരുവരും കുറിപ്പിലൂടെ പറയുന്നു.

Mouni Roy and Suraj Nambiar
'സിനിമയില്ലേ രണ്ടാള്‍ക്കും? കാശിന് വേണ്ടി എന്തും?'; ജ്യോതിഷ ആപ്പിനെ പ്രൊമോട്ട് ചെയ്തു; അപര്‍ണയ്ക്കും മംമ്തയ്ക്കും വിമര്‍ശനം

'ചില മാധ്യമങ്ങള്‍ ഞങ്ങളുടെ വ്യക്തി ജീവിതത്തിലേക്ക് അനാവശ്യമായി നുഴഞ്ഞുകയറുന്നത് വളരെ നിരാശാകരമാണ്. ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചതായും കാര്യങ്ങള്‍ സ്വകാര്യമായും സൗഹാര്‍ദ്ദപരമായും കൈകാര്യം ചെയ്യുകയാണെന്നും അറിയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു' എന്നാണ് സംയുക്ത പ്രസ്താവനയിലൂടെ മൗനിയും സൂരജും അറിയിക്കുന്നത്.

Mouni Roy and Suraj Nambiar
പുതുയുഗം സൃഷ്ടിക്കും,വേണുഗോപാൽ നൽകിയത് പൂർണ പിന്തുണ, ചെന്നിത്തല എൻറെ നേതാവ്, വി ഡി സതീശൻ

''സാങ്കല്‍പ്പികമായ വിവരണങ്ങളും നഗ്‌നമായ നുണകളും പ്രചരിപ്പിച്ചുകൊണ്ട് ഞങ്ങളുടെ സ്വകാര്യ ജീവിതത്തെ തകര്‍ക്കാന്‍ ശ്രമിച്ചിക്കുന്ന വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. ബഹുമാനത്തോടെയും പരസ്പര ധാരണയോടെയും വ്യത്യസ്ത പാതകളില്‍ മുന്നോട്ട് പോകാനാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്.'' എന്ന് ഇരുവരും പറയുന്നു.

ഈ ഘട്ടത്തെ ശ്രദ്ധയോടും സ്വകാര്യമായും കൊണ്ടുപോകാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. വരും കാലങ്ങളിലും തങ്ങളുടെ സൗഹൃദം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നതായി മൗനിയും സൂരജും പറയുന്നു. തങ്ങളുടെ സ്വകാര്യതയോട് നിങ്ങള്‍ കാണിക്കുന്ന ബഹുമാനത്തെയും ഈ സമയത്ത് നല്‍കിയ തുടര്‍ച്ചയായ പിന്തുണയെയും ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നുവെന്നും ഇരുവരും പറയുന്നുണ്ട്.

മൗനി റോയ് വിവാഹ മോചിതയാകുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വരാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. മലയാളിയാണ് മൗനിയുടെ ഭര്‍ത്താവ് സൂരജ് നമ്പ്യാർ. സൂരജിനെ മൗനി ഇന്‍സ്റ്റഗ്രാമില്‍ നിന്ന് അണ്‍ഫോളോ ചെയ്തതാണ് വിവാഹമോചന അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2022 ലാണ് നടി മൗനിയും സൂരാജ് നമ്പ്യാരും വിവാഹിതരായത്. ഗോവയില്‍ വെച്ചായിരുന്നു വിവാഹം നടന്നത്. കേരള ആചാര പ്രകാരമായിരുന്നു വിവാഹം.

Summary

Mouni Roy confirms seperation with husband Suraj Nambiar.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com