'എല്ലാവര്‍ക്കും എന്നെ ഭാര്യയായി വേണം; 15-ാം വയസില്‍ കല്യാണം'; ആ കഥ പങ്കിട്ട് മൗഷുമി ചാറ്റര്‍ജി

കല്യാണം കഴിക്കുമ്പോള്‍ ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു.
Moushumi Chatterjee
Moushumi Chatterjee
Updated on
1 min read

വിവാഹ ജീവിതത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് മുതിര്‍ന്ന നടി മൗഷുമി ചാറ്റര്‍ജി. അമിതാഭ് ബച്ചന്റേയും രാജേഷ് ഖന്നയുടേയും നായികയായി തിളങ്ങി നില്‍ക്കെയാണ് മൗഷുമി വിവാഹിതയാകുന്നത്. 1972 ല്‍ നിര്‍മാതാവ് ജയന്ത മുഖര്‍ജിയെ വിവാഹം കഴിക്കുമ്പോള്‍ മൗഷുമിയ്ക്ക് 15 വയസ് മാത്രമായിരുന്നു പ്രായം.

Moushumi Chatterjee
'മുടിയൊക്കെ നീട്ടി കീറിയ ഷർട്ട് ഒക്കെയിട്ട് നിലത്തിരിക്കുന്നു; മോ​ഹൻലാലിന്റെ മകൻ ആണെന്ന് ആരും വിശ്വസിച്ചില്ല'

''എല്ലാത്തിനും ഒരു കാരണമുണ്ട്. ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു. ബാലിക വധു കഴിഞ്ഞതും എന്റെ വിവാഹനിശ്ചയം കഴിഞ്ഞു. എന്റെ ഭര്‍തൃപിതാവായ ഹേമന്ത മുഖര്‍ജിയായിരുന്നു ആ ചിത്രത്തിന്റെ സംവിധായകന്‍. അവരുടെ കുടുംബവും ഞങ്ങളുടെ കുടുംബവും തമ്മില്‍ നല്ല അടുപ്പമായിരുന്നു. ആ സമയത്ത് എല്ലാവരും എന്നെ അവരുടെ മരുമകളാക്കാന്‍ ആഗ്രഹിച്ചു. എല്ലാവര്‍ക്കും എന്നെ കല്യാണം കഴിക്കണമായിരുന്നു'' മൗഷുമി പറയുന്നു.

Moushumi Chatterjee
'വി ഡി സതീശൻ മുഖ്യമന്ത്രി ?'; 'എല്ലാവരുടെയും ആ​ഗ്രഹം പോലെ...'; വൈറലായി അന്ന രാജന്റെ മറുപടി

''എന്റെ ആന്റിയുമായി എനിക്ക് വളരെ അടുത്ത ബന്ധമായിരുന്നു. അവര്‍ ജീവിച്ചിരുന്നത് ഭവാനിപൂരിലായിരുന്നു. അവര്‍ കാന്‍സറിന്റെ അവസാന ഘട്ടത്തിലായിരുന്നു. അവര്‍ എന്റെ ഭര്‍തൃപിതാവിന്റെ കൈ പിടിച്ച്, ഹേമന്ത ബാബു, എനിക്കവളുടെ കല്യാണം കാണാന്‍ സാധിക്കുമോ? എന്ന് ചോദിച്ചു. കുടുംബത്തിലെ അവസാന പെണ്‍കുട്ടിയായിരുന്നു ഞാന്‍. അദ്ദേഹം സമ്മതിച്ചു. ഒരു മാസത്തിനകം എന്റെ കല്യാണം കഴിഞ്ഞു'' താരം പറയുന്നു.

''അങ്ങനെ ഞാന്‍ ബോംബെയിലെത്തി. എന്റെ പാവവീടും പട്ടിക്കുട്ടിയേയും ഞാന്‍ കൂടെ കൊണ്ടു വന്നു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഞാനും ഒരു കൂട്ടുകാരിയും തിരികെ പോയി പത്താം ക്ലാസ് പരീക്ഷയെഴുതി. എനിക്ക് വേണ്ടതെല്ലാം ലഭിച്ചിരുന്നുവെന്ന് ഭര്‍ത്താവിന്റെ അച്ഛന്‍ ഉറപ്പു വരുത്തിയിരുന്നു. പകലുമുഴുവന്‍ ഞാന്‍ പാവവീടിനൊപ്പം കളിച്ചു. അച്ഛന്‍ എന്റെ കാര്യത്തില്‍ വലിയ ശ്രദ്ധ കാണിച്ചിരുന്നു. അദ്ദേഹം എന്റെ അമ്മയും അച്ഛനുമായി ബോംബെയില്‍ കൂടെ നിന്നു'' എന്നും മൗഷുമി പറയുന്നു.

ബംഗാളി സിനിമയിലും ഹിന്ദി സിനിമയിലും നിരവധി ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട് മൗഷുമി. അനുരാഗ്, റോട്ടോ കപ്പഡ ഓര്‍ മക്കാന്‍, അങ്കൂര്‍, മന്‍സില്‍ തുടങ്ങി സിനിമകളില്‍ കയ്യടി നേടി. പീക്കുവിലൂടെ ഒരിടവേളയ്ക്ക് ബോളിവുഡില്‍ തിരികെയെത്തി.

Summary

Moushumi Chatterjee recalls how she got married at 15.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com