അത്താഴവിരുന്നിന് മന്ത്രി ക്ഷണിച്ചു, വിദ്യാ ബാലൻ പോയില്ല; സിനിമാ ചിത്രീകരണം തടഞ്ഞ് വനംവകുപ്പ് 

മധ്യപ്രദേശിൽ നടക്കുന്ന 'ഷേർണി' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ചിത്രീകരണം തടഞ്ഞെന്നാണ് ആരോപണം
അത്താഴവിരുന്നിന് മന്ത്രി ക്ഷണിച്ചു, വിദ്യാ ബാലൻ പോയില്ല; സിനിമാ ചിത്രീകരണം തടഞ്ഞ് വനംവകുപ്പ് 
Updated on
1 min read

ഇൻഡോർ: മന്ത്രിയുടെ അത്താഴവിരുന്നിനുള്ള ക്ഷണം വിദ്യാ ബാലൻ നിരസിച്ചതിനെ തുടർന്ന് നടി അഭിനയിച്ചിരുന്ന സിനിമയുടെ ഷൂട്ടിങ് തടഞ്ഞതായി ആരോപണം. മധ്യപ്രദേശിൽ നടക്കുന്ന 'ഷേർണി' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ചിത്രീകരണം തടഞ്ഞെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. 

വനമേഖലയിലെ ചിത്രീകരണത്തിനായി കഴിഞ്ഞ കുറച്ച് ആഴ്ചകളായി വിദ്യാ ബാലൻ മധ്യപ്രദേശിലുണ്ട്.ഇതിനിടയിലാണ് മധ്യപ്രദേശ് പ്രവാസികാര്യമന്ത്രി വിജയ് ഷാ നടിയെ അത്താഴ വിരുന്നിനു ക്ഷണിച്ചത്. വിദ്യ ക്ഷണം നിരസിച്ചു. 

തൊട്ടടുത്ത ദിവസം ഷൂട്ടിങ്ങിനായി വനമേഖലയിലേക്കു പോയ പ്രൊഡക്ഷൻ സംഘത്തിന്റെ വാഹനങ്ങൾ വനംവകുപ്പ് തടയുകയും രണ്ടിലധികം വാഹനങ്ങൾ അനുവദിക്കാനാവില്ലെന്ന് അറിയിക്കുകയുമായിരുന്നു.  ഇതോടെ ഷൂട്ടിങ് മുടങ്ങി. 

അതേസമയം കനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ച മന്ത്രി താനാണ് ക്ഷണം നിരസിച്ചതെന്നും മഹാരാഷ്ട്രയിൽ ചെല്ലുമ്പോൾ കാണാമെന്ന് അറിയിച്ചിരുന്നുവെന്നും പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Suresh Gopi, Indrans
Sanal Kumar Sasidharan, Dr Biju
Parvathy Thiruvothu
Ramayana
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com