'മസാല ദോശ മൈസൂർ അക്ക', ‌മൃദുൽ നായരുടെ പുതിയ ചിത്രം; 'എംഡിഎംഎ' എന്ന് ആരാധകർ 

‌മൃദുൽ നായരുടെ പുതിയ ചിത്രം മസാല ദോശ മൈസൂർ അക്ക
മൃദുൽ നായർ, സിനിമ പോസ്റ്റർ / ഇൻസ്റ്റ​ഗ്രാം
മൃദുൽ നായർ, സിനിമ പോസ്റ്റർ / ഇൻസ്റ്റ​ഗ്രാം
Updated on
1 min read

നീട്ടി വലിച്ചുള്ള രസകരമായ പേരുകൾ മലയാള സിനിമയിൽ ഇപ്പോൾ ട്രെൻഡാണ്. അക്കൂട്ടത്തിലേക്ക് വരുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മസാല ദോശ മൈസൂർ അക്ക'. സംവിധായകനും നടനുമായ മൃദുൽ നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്നലെ ഇൻസ്റ്റഗ്രാമിലൂടെയാണ് താരം പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ ടൈറ്റിൽ ഇതിനോടകം തന്നെ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. 

'എംഡിഎംഎ' എന്നാണ് ആരാധകർ ചിത്രത്തിന് ചുരുക്കപ്പേരു നൽകിയിരിക്കുന്നത്. അടുത്ത ജനുവരിയോടെ ചിത്രം റിലീസാകുമെന്നാണ് സൂചന. സജി മോൻ പ്രഭാകറും മൃദുൽ നായരും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദി ജോയിന്റ് ഫിലിംസാണ് നിർമാണം.

അതേസമയം മൃദുൽ-സജി മോൻ പ്രഭാകർ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം 'കാസർഗോൾഡ്' റിലീസിന് തയാറെടുക്കുകയാണ്. അസിഫ് അലിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സണ്ണി വെയ്ൻ, വിനായകൻ, ദീപക് പറമ്പോൽ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. മുഖരി എന്റർടൈയ്മെന്റസും യൂഡ്‌ലീ ഫിലിംസുമായി സഹകരിച്ച് സരിഗമയാണ് ചിത്രം നിർമിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com