

ടെലിവിഷനിലൂടെ കടന്നു വന്ന് പാന്‍ ഇന്ത്യന്‍ താരമായി മാറിയ നടിയാണ് മൃണാള്‍ ഠാക്കൂര്‍. ബോളിവുഡിലെ മുന്‍നിര നായികയായ മൃണാള്‍ തെന്നിന്ത്യന്‍ സിനിമയിലും കയ്യടി നേടിയിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിച്ച സീതാരാമത്തിലൂടെ മലയാളികള്‍ക്കും ഇന്ന് സുപരിചിതയാണ് മൃണാള്‍ ഠാക്കൂര്‍. സോഷ്യല്‍ മീഡിയയിലെ ഏറെ സജീവമാണ് താര സുന്ദരി.
സിനിമ പോലെ തന്നെ മൃണാളിന്റെ വ്യക്തി ജീവിതവും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. തമിഴ് സൂപ്പര്‍താരം ധനുഷും മൃണാളും പ്രണയത്തിലാണെന്ന് ഏറെ നാളുകളായി റിപ്പോര്‍ട്ടുകളുണ്ട്. ഈയ്യടുത്ത് ഇരുവരും വിവാഹം കഴിക്കാന്‍ പോവുകയാണെന്ന വാര്‍ത്തകളും ചര്‍ച്ചയായി മാറിയിരുന്നു.
ഇതിനിടെ മുമ്പൊരിക്കല്‍ തന്റെ കാമുകനെക്കുറിച്ച് മൃണാള്‍ പറഞ്ഞ വാക്കുകളും ചര്‍ച്ചയായി മാറുകയാണ്. താനൊരു നടിയായതു കാരണം ഉപേക്ഷിച്ചു പോയ കാമുകനെക്കുറിച്ചാണ് മൃണാള്‍ പറയുന്നത്. അവനൊരു പഴയ ചിന്താഗതിക്കാരനാണെന്നും ഇന്ന് തനിക്ക് അവനോട് ദേഷ്യമില്ലെന്നുമായിരുന്നു മൃണാള്‍ പറഞ്ഞത്. രണ്‍വീര്‍ അല്‍ഹബാദിയയുടെ പോഡ്കാസ്റ്റിലായിരുന്നു മൃണാളിന്റെ വെളിപ്പെടുത്തല്‍.
''അവന്‍ ഓടിപ്പോയി. നീ ഭയങ്കര ഇംപള്‍സീവാണ്, എനിക്കിത് കൈകാര്യം ചെയ്യാനാകില്ല. നീയൊരു നടിയാണ്. എനിക്ക് നിന്നെ കൈകാര്യം ചെയ്യാനാകില്ല എന്നാണ് പറഞ്ഞത്. പക്ഷെ അവന്‍ എവിടുന്നു വരുന്നുവെന്ന് ഞാന്‍ മനസിലാക്കുന്നു. അവന്‍ ഭയങ്കര ഓര്‍ത്തഡോക്‌സായ പശ്ചാത്തലത്തില്‍ നിന്നുമാണ് വരുന്നത്. ഞാന്‍ അവനെ കുറ്റപ്പെടുത്തില്ല. അവനെ വളര്‍ത്തിയ രീതി അങ്ങനെയാണ്. ഒരര്‍ത്ഥത്തില്‍ ആ അധ്യായം അവസാനിച്ചത് നന്നായി. അല്ലായിരുന്നുവെങ്കില്‍ ഭാവിയില്‍ മക്കളെ വളര്‍ത്തേണ്ടി വരുമ്പോള്‍ എന്റേയും അവന്റേയും സമീപനം ഒരുപോലെയാകില്ല. മക്കള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകില്ല'' താരം പറയുന്നു.
അതേസമയം ധനുഷുമായുള്ള വിവാഹ വാര്‍ത്തകളോട് താരം ഇതുവരേയും പ്രതികരിച്ചിട്ടില്ല. ധനുഷും വാര്‍ത്തകളോട് മൗനം പാലിക്കുകയാണ്. സിദ്ധാന്ത് ചതുര്‍വേദിയ്‌ക്കൊപ്പം അഭിനയിക്കുന്ന ദോ ദീവാനെ ഷെഹര്‍ മേം ആണ് മൃണാളിന്റെ പുതിയസ ിനിമ. പിന്നാലെ വരുണ്‍ ധവാനൊപ്പം അഭിനയിക്കുന്ന സിനിമയും അണിയറയിലുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates