ms dhoni the untold story
എംഎസ് ധോനി: ദ് അൺടോൾഡ് സ്റ്റോറി

ധോനി - സുശാന്ത് ആരാധകർക്കായി; 'എംഎസ് ധോനി: ദ് അൺടോൾഡ് സ്റ്റോറി' റീ റിലീസ്

ധോനിയുടെ 43-ാം ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രം റീ റിലീസ് ചെയ്തത്.
Published on

ക്യാപ്റ്റൻ കൂൾ എംഎസ് ധോനിയുടെ ജീവിതകഥ പറഞ്ഞ ചിത്രമായിരുന്നു എംഎസ് ധോനി: ദ് അൺടോൾഡ് സ്റ്റോറി. ചിത്രത്തിൽ ധോനിയായി എത്തിയത് അന്തരിച്ച നടൻ സുശാന്ത് സിങ് രജ്പുത്തായിരുന്നു. പ്രേക്ഷക മനം കവർന്ന ചിത്രം വൻ വിജയമായി മാറുകയും ചെയ്തു. ഇപ്പോഴിതാ ധോനിയുടെയും സുശാന്തിന്റേയും ആരാധകർക്കുള്ള ഒരു സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്.

എംഎസ് ധോനി: ദ് അൺടോൾഡ് സ്റ്റോറി റീ റിലീസ് ചെയ്തിരിക്കുകയാണ്. ധോനിയുടെ 43-ാം ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രം റീ റിലീസ് ചെയ്തത്. ജൂലൈ 5 മുതൽ 11 വരെയാണ് ചിത്രം പ്രദർശിപ്പിക്കുക. നീരജ് പാണ്ഡെയാണ് എംഎസ് ധോനി: ദ് അൺടോൾഡ് സ്റ്റോറി സംവിധാനം ചെയ്തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ms dhoni the untold story
പണപ്പെട്ടി കുഴിച്ചെടുത്ത് രശ്മിക! നി​ഗൂഢത നിറച്ച് 'കുബേര' ഫസ്റ്റ് ലുക്ക്

അരുണ്‍ പാണ്ഡെയും ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. അനുപം ഖേർ, ഭൂമിക ചൗള, കിയാര അദ്വാനി, ദിഷ പഠാനി എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. 2020 ജൂൺ 14 നാണ് സുശാന്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com