തെലുങ്കിൽ അരങ്ങേറ്റം കുറിച്ച് 'മമ്മി സ്റ്റാർ'; വിജയ് ദേവരകൊണ്ടയുടെ വില്ലനായി അർനോൾഡ് വോസ്‌ലൂ

വൻ ബജറ്റിൽ ഒരുക്കിയിരിക്കുന്ന ഒരു ആക്ഷൻ പീരിഡ് ഡ്രാമയായാണ് ചിത്രമൊരുങ്ങുന്നത്.
Vijay Deverakonda, Arnold vosloo
Vijay Deverakonda, Arnold voslooഎക്സ്
Updated on
1 min read

സിനിമയിലിപ്പോൾ അത്ര നല്ല കാലമല്ല നടൻ വിജയ് ദേവരകൊണ്ടയ്ക്ക്. നടന്റേതായി പുറത്തിറങ്ങുന്ന സിനിമകളെല്ലാം വൻ പരാജയമാണ് തിയറ്ററുകളിൽ ഏറ്റുവാങ്ങുന്നത്. ഒടുവിൽ പുറത്തിറങ്ങിയ കിങ്ഡം എന്ന ചിത്രവും തിയറ്ററുകളിൽ പരാജയമായി മാറി. വിഡി 14 എന്ന് താല്ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രമാണ് നടന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം.

വൻ ബജറ്റിൽ ഒരുക്കിയിരിക്കുന്ന ഒരു ആക്ഷൻ പീരിഡ് ഡ്രാമയായാണ് ചിത്രമൊരുങ്ങുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ കാസ്റ്റിങ്ങിനെക്കുറിച്ചാണ് സോഷ്യൽ മീ‍ഡിയയിൽ ചർച്ച ഉയരുന്നത്. ചിത്രത്തിൽ വില്ലനായി എത്തുന്നത് ഹോളിവുഡ് താരം അർനോൾഡ് വോസ്ലൂ ആണ്. 'ദ് മമ്മി', 'ദ് മമ്മി റിട്ടേൺസ്' തുടങ്ങിയ സിനിമകളിൽ വില്ലനായി എത്തി ലോക സിനിമ പ്രേമികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടനാണ് അർനോൾഡ് വോസ്ലൂ.

ബ്രിട്ടീഷ് ഓഫിസറുടെ കഥാപാത്രമായാകും അദ്ദേഹം സിനിമയിൽ പ്രത്യക്ഷപ്പെടുക. സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള നടന്റെ ചിത്രങ്ങൾ ഇപ്പോൾ വൈറലാണ്. 'പുഷ്പ', 'ജനത ഗാരേജ്', 'രംഗസ്ഥലം' തുടങ്ങിയ സിനിമകൾ നിർമിച്ച മൈത്രി മൂവി മേക്കേഴ്‌സ് ആണ് ഈ ചിത്രം നിർമിക്കുന്നത്.

Vijay Deverakonda, Arnold vosloo
'വിജയ് ഡബ്ബിങ് പൂർത്തിയാക്കിയോ ?' ജന നായകനെക്കുറിച്ചുള്ള അഭ്യൂഹങ്ങളിൽ പ്രതികരിച്ച് നിർമാതാക്കൾ

1854-നും 1878-നും ഇടയിൽ, ബ്രിട്ടീഷ് കോളനി വാഴ്ച അതിന്റെ ഉന്നതിയിൽ നിന്ന കാലഘട്ടത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. യഥാർഥ ചരിത്ര സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഈ സിനിമ, ചെറുത്തുനിൽപ്പ്, വിപ്ലവം, സ്വത്വം എന്നീ പ്രമേയങ്ങളെയാണ് ആസ്പദമാക്കുന്നത്.

Vijay Deverakonda, Arnold vosloo
'എക്കോ' - പേരിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങൾ

അതേസമയം 'ടാക്സിവാല' എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷം രാഹുൽ സംകൃത്യനും വിജയ് ദേവരകൊണ്ടയും വീണ്ടും ഒന്നിക്കുന്ന സിനിമയുടെ ഷൂട്ടിങ് ഇപ്പോൾ പുരോഗമിക്കുകയാണ്. 'ശ്യാം സിംഘാ റോയ്' ആയിരുന്നു രാഹുൽ സംകൃത്യന്റെ അവസാനമായി പുറത്തിറങ്ങിയ സിനിമ. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസിലും വലിയ വിജയം നേടിയിരുന്നു.

Summary

Cinema News: Mummy star Arnold Vosloo makes telugu debut.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com