'ഇദ്ദേഹമാണ് മമ്മൂട്ടി ചിത്രം സംവിധാനം ചെയ്യുന്നത് '- പുതിയ ഡയറക്ടറെ പരിചയപ്പെടുത്തി മുരളി ​ഗോപി

'ഇദ്ദേഹമാണ് മമ്മൂട്ടി ചിത്രം സംവിധാനം ചെയ്യുന്നത് '- പുതിയ ഡയറക്ടറെ പരിചയപ്പെടുത്തി മുരളി ​ഗോപി
മുരളി ​ഗോപി ഫെയ്സ്ബുക്കിൽ പങ്കിട്ട ചിത്രം
മുരളി ​ഗോപി ഫെയ്സ്ബുക്കിൽ പങ്കിട്ട ചിത്രം
Updated on
1 min read

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കേട്ടതാണ് മുരളി ഗോപിയുടെ രചനയിൽ മമ്മൂട്ടി ചിത്രം ഒരുങ്ങുന്നു എന്ന വാർത്ത. ചിത്രം എത്തുന്നതും കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട് മറ്റൊരു അപ്ഡേഷൻ കൂടി നടത്തിയിരിക്കുകയാണ് മുരളി ​ഗോപി.  

തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ സംവിധായകനെ പരിചയപ്പെടുത്തിയിരിക്കുകയാണ് മുരളി ​ഗോപി. നവാഗത സംവിധായകൻ ഷിബു ബഷീറിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് അദ്ദേഹത്തിന്റെ പരിചപ്പെടുത്തൽ. 

'എന്റെ സ്ക്രിപ്റ്റിൽ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രത്തിന് സംവിധാനം ഇദ്ദേഹമാണ്' എന്ന കുറിപ്പും ചിത്രത്തിനൊപ്പമുണ്ട്. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു ആണ് ചിത്രം നിർമിക്കുന്നത്. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിലെ മാധ്യമ പ്രവർത്തകനാണ് ഷിബു ബഷീർ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com