സംഗീത സംവിധായകൻ എആർ റഹ്മാൻറെ മകൾ ഖദീജ റഹ്മാൻ വിവാഹിതയാകുന്നു. റിയാസദ്ദീൻ ഷെയ്ഖ് മുഹമ്മദ് ആണ് വരൻ. ഡിസംബർ 29 ന് വാഹനിശ്ചയം കഴിഞ്ഞു. ഇൻസ്റ്റഗ്രാമിലൂടെ ഖദീജ തന്നെയാണ് വിവാഹവാർത്ത പങ്കുവച്ചത്.
വിവാഹനിശ്ചയം ഖദീജയുടെ പിറന്നാൾ ദിനത്തിൽ
ഖദീജയുടെ പിറന്നാൾ ദിനത്തിൽ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹ നിശ്ചയം. ഓഡിയോ എഞ്ചിനീയറും ബിസിനസുകാരനുമാണ് റിയാസദ്ദീൻ. ദൈവാനുഗ്രഹത്തിൽ റിയാസദ്ദീൻ ഷെയ്ഖ് മുഹമ്മദുമായുള്ള എന്റെ വിവാഹനിശ്ചയം കഴിഞ്ഞ വിവരം സന്തോഷത്തോടെ അറിയിക്കുകയാണ്. ഡിസംബർ 29ന് എന്റെ പിറന്നാൾ ദിനത്തിൽ അടുത്ത ബന്ധുക്കളുടേയും പ്രിയപ്പെട്ടവരുടേയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ.- റിയാസദ്ദീന്റെയും തന്റേയും ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഖദീജ കുറിച്ചു.
ഖദീജ, റഹീമ, അമീൻ എന്നിങ്ങനെ മൂന്ന് മക്കളാണ് എ.ആർ റഹ്മാൻ സൈറാ ബാനു ദമ്പതികൾക്ക്. ഗായിക കൂടിയാണ് ഖദീജ. എന്തിരൻ എന്ന രജനികാന്ത് ചിത്രത്തിൽ റഹ്മാന്റെ സംഗീതത്തിൽ പുതിയ മനിതാ എന്ന ഗാനം ആലപിച്ചാണ് ഖദീജ പിന്നണി ഗാനരംഗത്ത് തുടക്കം കുറിച്ചത്. ബുര്‍ഖ ധരിച്ച് മാത്രം പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ഖദീജ നേരത്തെ വാർത്തകളിൽ ഇടം നേടിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates