'നിങ്ങൾക്ക് സ്നേഹത്തേക്കാൾ കൂടുതൽ പരാതിയാണ്'; പുഷ്പ നിർമാതാവിനെതിരെ തുറന്നടിച്ച് ദേവി ശ്രീ പ്രസാദ്

ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയായിരുന്നു തുറന്നു പറച്ചിൽ
devi sri prasad
ദേവി ശ്രീ പ്രസാദ്ഇൻസ്റ്റ​ഗ്രാം
Updated on
1 min read

പുഷ്പ 2 നിർമാതാവ് രവി ശങ്കറിനെതിരെ തുറന്നടിച്ച് സം​ഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ്. നിർമാതാവ് തന്റെ കുറ്റങ്ങൾ മാത്രമാണ് പറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയായിരുന്നു തുറന്നു പറച്ചിൽ.

ദേവി ശ്രീ പ്രസാദ് ​ഗാനങ്ങൾ കൃത്യസമയത്ത് നൽകുന്നില്ല എന്ന് രവി ശങ്കർ ആരോപണം ഉന്നയിച്ചിരുന്നു. ഇതാണ് സം​ഗീത സംവിധായകനെ ചൊടിപ്പിച്ചത്. സ്നേഹം ഉള്ളിടത്താണ് പരിഭവം ഉണ്ടാകുക എന്ന് പറഞ്ഞ ദേവിശ്രീ പ്രസാദ് നിർമാതാവിന് തന്നോടുള്ള സ്നേഹത്തേക്കാൾ കൂടുതൽ പരാതികളാണെന്ന് തുറന്നു പറഞ്ഞു. രവി ശങ്കറിന്റെ പേര് എടുത്തു പറഞ്ഞായിരുന്നു വിമർശനം.

രവി സാർ, ഞാൻ പാട്ടോ പശ്ചാത്തല സംഗീതമോ കൃത്യസമയത്ത് നൽകിയില്ലെന്ന് പറഞ്ഞ് നിങ്ങൾ എന്നെ കുറ്റപ്പെടുത്തുന്നു. നിങ്ങൾ എന്നെ സ്നേഹിക്കുന്നുവെന്ന് എനിക്കറിയാം. സ്നേഹമുള്ളിടത്ത് പരാതികളും ഉണ്ടാകും. പക്ഷേ, സ്നേഹത്തേക്കാൾ കൂടുതൽ പരാതികൾ നിങ്ങൾക്കുണ്ടെന്ന് ഞാൻ കരുതുന്നു. ഇപ്പോൾ പോലും, ഞാൻ 20-25 മിനിറ്റ് മുമ്പ് വേദിയിൽ എത്തി. ക്യാമറയിലേക്ക് ഒരു എൻട്രി ചെയ്യാൻ കാത്തിരിക്കാൻ അവർ എന്നോട് ആവശ്യപ്പെട്ടു. എനിക്ക് അതിൽ കുറച്ച് മടിയുണ്ട്. സ്റ്റേജിൽ നിൽക്കുമ്പോൾ മാത്രമാണ് ഞാൻ ലജ്ജയില്ലാത്തവൻ. സ്റ്റേജിന് പുറത്ത് ഞാനൊരു നാണംകുണുങ്ങിയാണ്. കിസ്സിക് എന്ന പുഷ്പയിലെ പാട്ട് കേൾക്കുന്നുണ്ടായിരുന്നു, ഞാൻ ഓടി വന്നു. ഞാൻ വന്നയുടൻ നിങ്ങൾ പറഞ്ഞു, ഞാൻ ലേറ്റ് ആയി, ടൈമിംഗ് ഇല്ലെന്ന്, സാർ ഇതിനൊക്കെ ഞാൻ എന്താണ് ചെയ്യണ്ടത്. ഇത് തുറന്നു സംസാരിക്കേണ്ട കാര്യമാണ് എന്ന് ഞാൻ കരുതുന്നു. - ഡിഎസ്പി പറഞ്ഞു.

ഓഡിയോ ലോഞ്ചിൽ വച്ച് ചിത്രത്തിലെ കിസ്സിക് എന്ന ഐറ്റം സോങ് പുറത്തുവിട്ടിരുന്നു. ചിത്രത്തിലെ ​ഗാനങ്ങൾ ദേവിശ്രീ പ്രസാദാണ് ഒരുക്കിയത്. തമന്നും സാം സിഎസ്സും ചേർന്നാണ് പശ്ചാത്തല സം​ഗീതം നിർവഹിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Arya
Mohanlal, Major Ravi
Picket 43, Major Ravi
Ravi Mohan
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com