പോട്ടെട ചെക്കാ വിട്ടുകള...., ആസിഫ് അലിക്ക് പിന്തുണയുമായി ശരത്

രമേശ് അണ്ണാച്ചി എന്റെ ഹൃദയത്തോട് വളരെ അടുത്ത് നില്‍ക്കുന്ന ഒരു സംഗീതജ്ഞന്‍ ആണ് , മനഃപൂര്‍വം ആരെയും വേദനിപ്പിക്കുന്ന ആളല്ല അണ്ണാച്ചി... അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായ വീഴ്ച അദ്ദേഹം ആസിഫിനെ വിളിച്ച് സംസാരിച്ചാല്‍ തീരുന്നതാണ്... ആസിഫ് എന്റെ കുഞ്ഞു അനുജന്‍ ആണ്...
Asif ali
രമേശ് നാരാണയന്‍, ശരത് ആസിഫലിയോടൊപ്പംഫെയ്സ്ബുക്ക്
Updated on
2 min read

ടന്‍ ആസിഫ് അലിയില്‍ നിന്ന് പുരസ്‌കാരം സ്വീകരിക്കാന്‍ അനിഷ്ടം കാണിച്ച സംഗീതസംവിധായകന്‍ പണ്ഡിറ്റ് രമേശ് നാരായണനെതിരെ നിരവധി പേരാണ് പ്രത്യക്ഷമായി തന്നെ വിമര്‍ശിച്ച് രംഗത്തെത്തിയത്. രാഷ്ട്രീയ പ്രവര്‍ത്തകരും താരങ്ങളുമെല്ലാം എത്തിക്കൊണ്ടിരിക്കുകയാണ്. സംഗീത സംവിധായകനും ഗായകനുമായ ശരതും ആസിഫ് അലിക്ക് പിന്തുണയുമായി എത്തിരിക്കുകയാണ്.

പുരസ്‌കാര ജേതാവിന്റെ പ്രവൃത്തി പുരസ്‌കാരം നല്‍കിയ കലാകാരനെ വേദനിപ്പിച്ചുവെങ്കില്‍, അദ്ദേഹത്തെ വിളിച്ച് ഒരു ക്ഷമാപണം നടത്തിയാല്‍ തീരുന്ന പ്രശ്‌നമേയുള്ളൂ എന്നാണ് ശരത് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. മനഃപൂര്‍വം ആരെയും വേദനിപ്പിക്കുന്നയാളല്ല രമേശ് നാരായണന്‍. ആസിഫ് അലി തന്റെ കുഞ്ഞനുജന്‍ ആണെന്നും ശരത് കുറിച്ചു.

ശരതിന്റെ കുറിപ്പ്

'കല എന്നത് ദൈവീകം ആണ്. അത് പലര്‍ക്കും പല രൂപത്തില്‍ ആണ് കിട്ടുന്നത്. ചിലര്‍ അഭിനയത്തില്‍ മറ്റുചിലര്‍ സംഗീതത്തിലോ, ചിത്ര രചനയിലോ, വാദ്യകലകളിലോ, ക്ഷേത്ര കലാരൂപങ്ങളിലോ അങ്ങനെ എല്ലാ കലകളിലും ദൈവീക സാന്നിധ്യം ഉണ്ട്...ആ ദൈവീക സാന്നിധ്യം ഉള്ള കലാകാരന്മാരെ അനുഗ്രഹീതരായി ആണ് നമ്മള്‍ കാണേണ്ടത്. പുരസ്‌കാര ദാന ചടങ്ങുകളില്‍ നമുക്ക് പുരസ്‌കാരം തരുന്ന ആള് ഒരു പ്രതിനിധി ആണ്... അദ്ദേഹം അദ്ദേഹത്തിന്റെ മേഖലയില്‍ തന്റെ കഴിവ് തെളിയിച്ച ആളും ആയിരിക്കും..അപ്പോള്‍ പുരസ്‌കാര ജേതാവിന്റെ പ്രവര്‍ത്തി ഈ പുരസ്‌കാരം നല്‍കിയ കലാകാരന് വേദനിപ്പിച്ചു എങ്കില്‍, അദ്ദേഹത്തെ വിളിച്ച് ഒരു ക്ഷമാപണം നടത്തിയാല്‍ തീരുന്ന പ്രശ്‌നമേ ഒള്ളു..

Asif ali
'ആട്ടിയകറ്റിയ ഗര്‍വിനോട് നീ ചിരിച്ച ചിരിയാണ് യഥാര്‍ത്ഥ സംഗീതം'; ആസിഫ് അലിയെ പിന്തുണച്ച് സിദ്ദിഖ്

രമേശ് അണ്ണാച്ചി എന്റെ ഹൃദയത്തോട് വളരെ അടുത്ത് നില്‍ക്കുന്ന ഒരു സംഗീതജ്ഞന്‍ ആണ് , മനഃപൂര്‍വം ആരെയും വേദനിപ്പിക്കുന്ന ആളല്ല അണ്ണാച്ചി... അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായ വീഴ്ച അദ്ദേഹം ആസിഫിനെ വിളിച്ച് സംസാരിച്ചാല്‍ തീരുന്നതാണ്... ആസിഫ് എന്റെ കുഞ്ഞു അനുജന്‍ ആണ്... എവിടെ കണ്ടാലും ആ നിഷ്‌കളങ്കമായ ചിരിയോടു കൂടി ശരത്തേട്ടാന്നും വിളിച്ച് ഓടിവന്ന് കെട്ടിപ്പിടിക്കുന്ന വെറും പാവം ചെക്കന്‍. പൊതു സമൂഹത്തിന്റെ മുന്നില്‍ അപമാനിതനാകുന്നത് ആര്‍ക്കും സഹിക്കാന്‍ പറ്റില്ല... അപ്പോള്‍ ആസിഫ്‌നോട് എനിക്ക് പറയാന്‍ ഒന്നേ ഒള്ളു 'പോട്ടെടാ ചെക്കാ' വിട്ടുകള... വിഷമം ഉണ്ടായിട്ടുണ്ടെല്‍ നിന്റെയൊപ്പം ഞങ്ങള്‍ എല്ലാരും ഉണ്ട്...' ശരത്തിന്റെ വാക്കുകള്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എം ടി വാസുദേവന്‍ നായരുടെ ഒന്‍പത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര സമാഹാരമായ 'മനോരഥങ്ങളു'ടെ ട്രെയ്‌ലര്‍ ലോഞ്ച് ചടങ്ങിനിടെയായിരുന്നു സംഭവം. പരിപാടിയില്‍ പങ്കെടുത്ത രമേശ് നാരായണന് പുരസ്‌കാരം സമ്മാനിക്കാന്‍ സംഘാടകര്‍ ആസിഫ് അലിയെ ക്ഷണിച്ചു. എന്നാല്‍ രമേശ് നാരായണന്‍ സംവിധായകന്‍ ജയരാജിനെ വിളിച്ചുവരുത്തി ആസിഫിന്റെ കൈയില്‍നിന്ന് പുരസ്‌കാരമെടുത്ത് ജയരാജിനു കൈമാറി. തുടര്‍ന്ന് ജയരാജ്, രമേഷ് നാരായണന് പുരസ്‌കാരം നല്‍കുകയായിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ നടന്നത്. പിന്നീട് സംഭവത്തില്‍ രമേശ് നാരായണന്‍ വിശദീകരണവും നടത്തി. എന്നാല്‍ വിഷയത്തില്‍ ആസിഫ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com