'എന്റെ ആദ്യത്തെ പ്രതിഫലം 500 രൂപ'; വിദ്യാ ബാലൻ

എനിക്കൊപ്പം എന്റെ സഹോദരിയും ബന്ധുവും സുഹൃത്തും ഒപ്പം വന്നു. ഞങ്ങള്‍ ഓരോരുത്തര്‍ക്കും 500 രൂപ വീതം ലഭിച്ചു
വിദ്യാ ബാലൻ/ ഫയല്‍ ചിത്രം
വിദ്യാ ബാലൻ/ ഫയല്‍ ചിത്രം
Updated on: 
1 min read

തന്റെ ജീവിതത്തിലെ ആദ്യമായി ലഭിച്ച പ്രതിഫലത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി വിദ്യാ ബാലൻ. 500 രൂപയാണ് താരത്തിന് ആദ്യമായി പ്രതിഫലമായി ലഭിച്ചത്. എന്നാൽ സിനിമയിൽ നിന്നോ ടെലിവിഷൻ ഷോയിൽ നിന്നോ ആയിരുന്നില്ല ഇത്. ഒരു ടൂറിസം ക്യാംപെയ്നു വേണ്ടിയുള്ള പത്ര പരസ്യത്തിലൂടെയായിരുന്നു. 

‘ഞങ്ങള്‍ നാല് പേരാണ് അന്ന് ഫോട്ടോഷൂട്ടിനായി പോയത്. എനിക്കൊപ്പം എന്റെ സഹോദരിയും ബന്ധുവും സുഹൃത്തും ഒപ്പം വന്നു. ഞങ്ങള്‍ ഓരോരുത്തര്‍ക്കും 500 രൂപ വീതം ലഭിച്ചു. ഒരു മരത്തിന്റെ അരികില്‍ പോസ് ചെയ്ത് നിൽക്കണം. കൂടാതെ ഊഞ്ഞാലാടുന്നതും പുഞ്ചിരിക്കുന്നതുമൊക്കെ അവർ ഷൂട്ട് ചെയ്തു.’ വിദ്യ പറഞ്ഞു. 

ആദ്യമായി പങ്കെടുത്ത ഓഡിഷനെ കുറിച്ചും താരം മനസു തുറന്നു. ഒരു ടെലിവിഷന്‍ സീരിയലിന് വേണ്ടി ആയിരുന്നു താരം ആദ്യമായി ഓഡീഷന് പങ്കെടുത്തത്. തന്റെ ആദ്യത്തെ ഷോ ആയിരുന്നു അതെന്നാണ് താരം പറയുന്നത്. അമ്മയ്ക്കും സഹോദരിക്കും ഒപ്പം ഫിലിം സിറ്റിയില്‍ പോയതും ഒരു ദിവസം മുഴുവന്‍ അവിടെ കാത്തുനിന്നതും ഓര്‍ക്കുന്നുണ്ടെന്നും വിദ്യ കൂട്ടിച്ചേർത്തു. 

‘150ന് അടുത്ത് ആളുകള്‍ അന്ന് ഓഡിഷന് വന്നു. അത് ഭ്രാന്ത് പിടിപ്പിക്കുന്നതായിരുന്നു. അവസാനം ഇത് മറന്നേക്കാമെന്ന് ഞാന്‍ തീരുമാനിച്ചു. ഞാന്‍ ഇത് ചെയ്യാന്‍ പോകുന്നില്ല എന്ന് മനസിൽ വിചാരിച്ച സമയത്ത് എന്നെ വിളിച്ചു. എന്നാല്‍ ആദ്യത്തെ ഷോ, ലാ ബെല്ല, അന്ന് വെളിച്ചം കണ്ടില്ല.’– വിദ്യാ ബാലന്‍ പറഞ്ഞു.

മോഹൻലാലിന്റെ നായികയായി മലയാളം സിനിമയിലൂടെയാണ് വിദ്യാ ബാലൻ സിനിമ അരങ്ങേറ്റത്തിന് ഒരുങ്ങിയത്. എന്നാൽ ചിത്രം പാതിവഴിയിൽ നിന്നുപോയത് താരത്തിന് തിരിച്ചടിയായിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് വിദ്യയ്ക്ക് ഹിന്ദിയിൽ അവസരം ലഭിക്കുന്നത്. ഇന്ന് ബോളിവുഡിലെ ഏറ്റവും വിലയേറിയ നായികമാരിൽ ഒരാളാണ് വിദ്യാ ബാലൻ. ആമസോൺ പ്രൈമിൽ റിലീസിനെത്തുന്ന ‘ഷേര്‍ണി’യാണ് താരത്തിന്റെ പുതിയ ചിത്രം. നാളെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER