എന്റെ ഹൃദയം ശില്‍പയുടെയും കുഞ്ഞുങ്ങളുടെയും ഒപ്പം, എന്റെ കാര്യം പറയേണ്ട അവസരം ഇതല്ല; പൂനം പാണ്ഡെ

തന്റെ ചിത്രങ്ങളും വിഡിയോകളും അനധികൃതമായി ഉപയോ​ഗിച്ചു എന്നാരോപിച്ചാണ് കഴിഞ്ഞ വർഷം  പൂനം പരാതി നൽകിയത്
രാജ് കുന്ദ്രയും ശിൽപഷെട്ടിയും മക്കൾക്കൊപ്പം, പൂനം പാണ്ഡെ/ ഇൻസ്റ്റ​ഗ്രാം
രാജ് കുന്ദ്രയും ശിൽപഷെട്ടിയും മക്കൾക്കൊപ്പം, പൂനം പാണ്ഡെ/ ഇൻസ്റ്റ​ഗ്രാം
Updated on
1 min read

ശ്ലീല വിഡിയോ നിർമാണവുമായി ബന്ധപ്പെട്ട് വ്യവസായിയും നടി ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്ര കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. അതിനു പിന്നാലെ നടിമാർ ഉൾപ്പടെ നിരവധി യുവതികളാണ് രാജ് കുന്ദ്രയ്ക്കെതിരെ ആരോപണവുമായി രം​ഗത്തെത്തിയത്. നടി പൂനം പാണ്ഡെയും രാജ് കുന്ദ്രയ്ക്കെതിരെ പരാതി നൽകിയിരുന്നു. തന്റെ ചിത്രങ്ങളും വിഡിയോകളും അനധികൃതമായി ഉപയോ​ഗിച്ചു എന്നാരോപിച്ചാണ് കഴിഞ്ഞ വർഷം  പൂനം പരാതി നൽകിയത്. എന്നാൽ രാജ് കുന്ദ്രയുടെ അറസ്റ്റിനെക്കുറിച്ച് പ്രതികരിക്കാൻ താരം തയാറായില്ല. തന്റെ ഹൃദയം ശിൽപ ഷെട്ടിയുടേയും കുഞ്ഞുങ്ങളുടേയും കൂടെയാണ് എന്നായിരുന്നു പൂനം പറഞ്ഞത് 

എന്റെ ഹൃദയം ശില്‍പ ഷെട്ടിയുടെയും കുഞ്ഞുങ്ങളുടെയും ഒപ്പമാണ്, അവർ ഏതുതരം മാനസികാവസ്ഥയിലൂടെയാകും കടന്നുപോകുകയെന്ന് ചിന്തിക്കാൻപോലും കഴിയുന്നില്ല. ഞാൻ അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളെക്കുറിച്ച് പങ്കുവയ്ക്കാനുള്ള അവസരം ഇതല്ല. ’- പൂനം മാധ്യമങ്ങളോട് പറഞ്ഞു. 

കഴിഞ്ഞ വര്‍ഷമാണ് പൂനം രാജ് കുന്ദ്രയ്ക്കും ഇയാളുടെ സഹായി സൗരവ് കുശ്വാഹയ്ക്കും എതിരെ പൂനം മുംബൈ ഹൈക്കോടതിയില്‍ പരാതി  നല്‍കിയത്.  തന്‍റെ  വിഡിയോകളും  ഫോട്ടോകളും  നിയമവിരുദ്ധമായി ഉപയോഗിച്ചുവെന്നായിരുന്നു പൂനം പാണ്ഡെയുടെ ആരോപണം. രാജ് കുന്ദ്രയും കമ്പനിയുമായുള്ള കരാർ അവസാനിപ്പിച്ചതിന് ശേഷവും തന്റെ വിഡിയോ ഉപയോ​ഗിക്കുന്നത് തുടർന്നുവെന്നാണ് താരം പറഞ്ഞത്.  എന്നാല്‍, പൂനത്തിന്‍റെ ആരോപണം അന്ന്  രാജ് കുന്ദ്ര നിഷേധിച്ചിരുന്നു. ഇപ്പോൾ അശ്ലീല സിനിമ നിര്‍മാണവുമായി ബന്ധപ്പെട്ട്  രാജ് കുന്ദ്ര കസ്റ്റഡിയിലായത്തോടെ  പൂനം  പാണ്ഡെയുടെ പഴയ പരാതിയും പൊലീസ് അന്വേഷിക്കും.

അശ്ലീല വീഡിയോ നിര്‍മ്മാണ കേസില്‍‌ രാജ് കുന്ദ്ര മുഖ്യ സൂത്രധാരനാണെന്നാണ് മുംബൈ പൊലീസ് വ്യക്തമാക്കിയത്. ഹോട്ട്‌ഷോട്ട്‌സ്  എന്ന ആപ്പ് വഴി അശ്ലീല വീഡിയോകള്‍ സ്ട്രീമിങ്ങ് നടത്തിയതില്‍ രാജ് കുന്ദ്രയ്ക്ക് പങ്കുണ്ടെന്നും മുംബൈ പൊലീസ് കോടതിയെ അറിയിച്ചു. നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് വെള്ളിയാഴ്ച വരെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കേസില്‍ തിങ്കളാഴ്ചയാണ് രാജ് കുന്ദ്രയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Chandu Salim Kumar
Murali Gopy
Deool band 2, Shahrukh Khan
Tovino, V D Satheesan, Anto Joseph
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com