എന്റെ ഏറ്റവും പുതിയ ആരാധനാപാത്രം, ഫഹദിനെ കണ്ട സന്തോഷത്തിൽ കന്നഡ താരം

ഫഹദിനെ നേരിട്ട് കാണാൻ സാധിച്ചതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ടാണ് വൈഭവിന്റെ കുറിപ്പ്
എന്റെ ഏറ്റവും പുതിയ ആരാധനാപാത്രം, ഫഹദിനെ കണ്ട സന്തോഷത്തിൽ കന്നഡ താരം
Updated on
1 min read

മികച്ച പ്രകടനത്തിലൂടെ മലയാള സിനിമയുടെ അഭിമാനമാകുന്ന താരമാണ് ഫഹദ് ഫാസിൽ. താരത്തിന്റെ അഭിനയത്തെ പുകഴ്ത്തി നിരവധി പേർ രം​ഗത്തെത്തിയിട്ടുണ്ട്. ഇപ്പോൾ ഫഹദിനോടുള്ള ആരാധന തുറന്നു പറഞ്ഞിരിക്കുകയാണ് കന്നഡ നടനും സം​ഗീതജ്ഞനുമായ വാസുകി വൈഭവ്. 

ഫഹദിനെ നേരിട്ട് കാണാൻ സാധിച്ചതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ടാണ് വൈഭവിന്റെ കുറിപ്പ്. ഇൻസ്റ്റാ​ഗ്രാമിൽ താരത്തിനൊപ്പമുള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട്.  'എന്റെ ഏറ്റവും പുതിയ ആരാധനാപാത്രത്തിനോടൊപ്പം കുറച്ച് സമയം ചെലവഴിക്കാൻ സാധിച്ചു. ലാളിത്യവും ദയയുമുള്ള ഒരു മനുഷ്യൻ. വളരെ പെട്ടെന്ന് തന്നെ നിങ്ങളുമായി പ്രവർത്തിക്കാൻ കാത്തിരിക്കുന്നു.' വൈഭവ് കുറിച്ചു. തന്റെ ആ​ഗ്രഹം സാധിച്ചു തന്നതിന് നടനും സംവിധായകനുമായ പന്ന​ഗ ഭരനയോട് നന്ദിപറയാനും താരം മറന്നില്ല. 

ഇപ്പോൾ ബാം​ഗളൂരുവിലാണ് ഫഹദും നസ്രിയയും. കഴിഞ്ഞ ദിവസം നടി മേഘ്ന രാജിനെയും കുഞ്ഞിനേയും ഇരുവരും ആശുപത്രിയിൽ എത്തി സന്ദർശിച്ചിരുന്നു. മലയാളത്തിൽ മാത്രമല്ല തമിഴ് സിനിമയിലും ഫഹദ് അഭിനയിച്ചിട്ടുണ്ട്. കന്നഡ നടൻ സം​ഗീത സംവിധായകൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ് വാസുകി വൈഭവ്. കൂടാതെ കന്നഡ ബി​ഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com