ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്

'ചുരുളി ഇഷ്ടപ്പെട്ടു, നിങ്ങൾ മറ്റൊരു ലോകം തീർത്തു': പ്രശംസിച്ച് എൻ എസ് മാധവൻ 

സിനിമയും അതിനായെടുത്ത പ്രയത്‌നവും ഇഷ്ടപ്പെട്ടെന്ന് എൻ എസ് മാധവന്റെ ട്വീറ്റ്
Published on

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി സിനിമയെ പ്രശംസിച്ച് എഴുത്തുകാരൻ എൻ എസ് മാധവൻ. ചിത്രം ഏറെ വിവാദമായതിന് പിന്നാലെയാണ് സിനിമയും അതിനായെടുത്ത പ്രയത്‌നവും ഇഷ്ടപ്പെട്ടെന്ന് എൻ എസ് മാധവന്റെ ട്വീറ്റ്. 

'ഇതുവരെയുളള സിനിമയുടെ എല്ലാ അതിർവരമ്പുകളെയും മറികടന്ന് നിങ്ങൾ മറ്റൊരു ലോകം തീർത്തു. എനിക്ക് സിനിമയും സിനിമയുടെ പ്രയത്‌നവും ഇഷ്ടപ്പെട്ടു' എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. ചുരുളിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് രം​ഗത്തെത്തുന്നത്. സിനിമയിൽ തെറിവാക്കുകളുടെ അതിപ്രസരം വൻ വിവാദങ്ങൾക്കും വഴിവെച്ചിരുന്നു.

കാടിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചുരുളി നവംബർ 19ന് സോണി ലൈവിലൂടെയാണ് റിലീസ് ചെയ്യതത്. എസ് ഹരീഷ് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്, ചെമ്പൻ വിനോദ്, വിനയ് ഫോർട്ട് തുടങ്ങിയവരാണ് പ്രധാനതാരങ്ങൾ. സൗബിൻ ഷാഹിർ, ജാഫർ ഇടുക്കിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com