നടികർ, മാമൻ, ജെഎസ്കെ...; കാണാം പുത്തൻ ഒടിടി റിലീസുകൾ

ഓ​ഗസ്റ്റിൽ കൈ നിറയെ ചിത്രങ്ങളാണ് ഒടിടിയിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത്.
New OTT Releases
New OTT Releases ഫെയ്സ്ബുക്ക്

ഓ​ഗസ്റ്റിൽ കൈ നിറയെ ചിത്രങ്ങളാണ് ഒടിടിയിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത്. വിവിധ പ്ലാറ്റ്ഫോമുകളായി നിരവധി മലയാളം ചിത്രങ്ങളും ഈ വാരാന്ത്യം റിലീസിനെത്തുന്നുണ്ട്. ഈ വാരം ഒടിടിയിലെത്തുന്ന പുത്തൻ റിലീസുകൾ ഏതൊക്കെയാണെന്ന് നോക്കിയാലോ.

1. നടികർ

Nadikar
നടികർഇൻസ്റ്റ​ഗ്രാം

ടൊവിനോ തോമസ്, ഭാവന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാൽ ജൂനിയർ സംവിധാനം ചെയ്ത ചിത്രമാണ് നടികർ. 2024 മെയ് മാസത്തില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രമായിരുന്നു ഇത്. 40 കോടി ആയിരുന്നു ബജറ്റ്. എന്നാൽ തിയറ്ററിൽ പ്രതീക്ഷിച്ച വിജയം നേടാൻ ചിത്രത്തിന് ആയില്ല. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. സൈന പ്ലേയിലൂടെ ഓഗസ്റ്റ് 8 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

2. മനസാ വാചാ

Manasa Vacha
മനസാ വാചാഇൻസ്റ്റ​ഗ്രാം

ദിലീഷ് പോത്തനെ നായകനാക്കി ശ്രീകുമാർ പൊടിയൻ സംവിധാനം ചെയ്ത ചിത്രമാണ് കഴിഞ്ഞ വർഷം തിയേറ്ററുകളിലെത്തിയ മനസാ വാചാ. മുഴുനീള കോമഡി എന്റർടെയ്നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ധാരാവി ദിനേശനെന്ന കഥാപാത്രമായാണ് ദിലീഷ് പോത്തൻ ചിത്രത്തിലെത്തുന്നത്. പ്രശാന്ത് അലക്സാണ്ടർ, കിരൺ കുമാർ, സായ് കുമാർ, ശ്രീജിത്ത് രവി, അഹാന വിനേഷ്, അസിൻ, ജംഷീന ജമൽ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. മനോരമ മാക്സിലൂടെ ഓഗസ്റ്റ് 9 മുതൽ ചിത്രം ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കും.

3. ഏത് നേരത്താണാവോ

Eth Nerathaanavo
ഏത് നേരത്താണാവോഇൻസ്റ്റ​ഗ്രാം

വി ജി ജയകുമാര്‍ നിര്‍മ്മിച്ച് ജിനോയ് ജനാര്‍ദ്ദനന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഏത് നേരത്താണാവോ. സംഗീത, പൗളി വത്സന്‍, കേദാര്‍ വിവേക്, ജിനോയ് ജനാര്‍ദ്ദനന്‍, സരിന്‍ റിഷി, മനിക രാജ്, ഉമേഷ് ഉണ്ണികൃഷ്ണന്‍, വത്സല നാരായണന്‍, ജെയിംസ് പാറക്കാട്ട് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ഓഗസ്റ്റ് 8 മുതൽ മനോരമ മാക്സിൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

4. മാമൻ

Maaman
മാമൻഇൻസ്റ്റ​ഗ്രാം

സൂരിയും ഐശ്വര്യ ലക്ഷ്മിയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ തമിഴ് ചിത്രമാണ് മാമൻ. പ്രശാന്ത് പാണ്ഡ്യരാജ് ആണ് ചിത്രത്തിന്റെ സംവിധായകൻ. മേയ് 16നായിരുന്നു ചിത്രം തിയറ്ററുകളിൽ എത്തിയത്. ലാർക്ക് സ്റ്റുഡിയോസിന്റെ കീഴിൽ കെ കുമാറാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സൂരി, രാജ് കിരൺ, ഐശ്വര്യ ലക്ഷ്മി, സ്വാസിക, ബാല ശരവണൻ, ബാബ ഭാസ്‌കർ, വിജി ചന്ദ്രശേഖർ, നിഖില ശങ്കർ, ഗീത കൈലാസം എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ഓഗസ്റ്റ് 8 മുതൽ ചിത്രം സീ 5ൽ സ്ട്രീമിങ് ആരംഭിക്കും.

5. വ്യസനസമേതം ബന്ധുമിത്രാദികൾ

Vyasanasametham Bandhumithradhikal
വ്യസനസമേതം ബന്ധുമിത്രാദികൾഇൻസ്റ്റ​ഗ്രാം

പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ചിത്രങ്ങളിലൊന്നാണ് അനശ്വര രാജൻ നായികയായ വ്യസനസമേതം ബന്ധുമിത്രാദികൾ. ഒരു മരണവീട്ടിൽ നടക്കുന്ന സംഭവങ്ങളെ നർമത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുകയാണ് ചിത്രം. അനശ്വര രാജൻ, മല്ലിക സുകുമാരന്‍, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി മാര്‍ക്കോസ്, അശ്വതി കിഷോർ ചന്ദ്, അരുൺ കുമാർ, ദീപു നാവായിക്കുളം, അജിത് കുമാർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഓഗസ്റ്റ് 14 മുതൽ മനോരമ മാക്സിൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

6. മായാസഭ

Mayasabha
മായാസഭഇൻസ്റ്റ​ഗ്രാം

ആദി പിനിഷെട്ടി, ചൈതന്യ റാവു എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് മായാസഭ. ദിവ്യ ദത്ത, സായ് കുമാർ, നാസർ, രവീന്ദ്ര വിജയ്, ശ്രീകാന്ത് അയ്യങ്കാർ, ശത്രു, താന്യ രവിചന്ദ്രൻ എന്നിവരും പരമ്പരയിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഇന്ന് മുതൽ സീരിസ് സോണി ലിവിലൂടെ കാണാനാകും.

7. അറബ്യേ കടലൈ

Arabia Kadali
അറബ്യേ കടലൈഇൻസ്റ്റ​ഗ്രാം

ആന്ധ്ര പ്രദേശിൽ നിന്നുള്ള ഒരു കൂട്ടം മത്സ്യത്തൊഴിലാളികളുടെ കഥ പറയുന്ന വെബ് സീരിസാണ് അറബ്യേ കടലൈ. സർവൈവൽ ത്രില്ലറായാണ് സീരിസ് പ്രേക്ഷകരിലേക്കെത്തുക. സത്യദേവ്, നാസർ, ആനന്ദി എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ആമസോൺ പ്രൈം വിഡിയോയിലൂടെ സീരിസ് ഓ​ഗസ്റ്റ് 8 മുതൽ സ്ട്രീം ചെയ്ത് തുടങ്ങും.

8. ജെഎസ്കെ

JSK
ജെഎസ്കെഇൻസ്റ്റ​ഗ്രാം

സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ സംവിധാനം ചെയ്ത ‘ജെഎസ്കെ- ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ ഒടിടി റിലീസിനൊരുങ്ങുന്നു. ഓഗസ്റ്റ് 15 മുതൽ സീ ഫൈവ് പ്ലാറ്റ്ഫോമിലൂടെ സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും. അനുപമ പരമേശ്വരൻ, മാധവ് സുരേഷ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

9. അന്ധേര

Andhera
അന്ധേരഇൻസ്റ്റ​ഗ്രാം

സുർവീൻ ചൗള, പ്രജക്ത കോലി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന സീരിസ് ആണ് അന്ധേര. സൂപ്പർ നാച്ചുറൽ ഹൊറർ സീരിസ് ആയാണ് അന്ധേര പ്രേക്ഷകരിലേക്കെത്തുക. എട്ട് എപ്പിസോഡ് ആണ് സീരിസിലുള്ളത്. ഓ​ഗസ്റ്റ് 14 ന് ആമസോൺ പ്രൈം വിഡിയോയിലൂടെ സീരിസ് സ്ട്രീം ചെയ്ത് തുടങ്ങും.

Summary

Cinema News: Nadikar, JSK and other Latest OTT Releases.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com