

മലയാളികൾക്ക് ഇന്നും ഉൾക്കൊള്ളാനാവാത്ത നഷ്ടങ്ങളിലൊന്നാണ് നടൻ കലാഭൻ മണിയുടെ വേർപാട്. പാടിയും തമാശപറഞ്ഞും രസിപ്പിച്ച ആ ചാലക്കുടിക്കാരൻ ചങ്ങായിയെ ഓർക്കാതെ ഒരു പുതുവർഷവും കടന്നുപോകാറില്ല. ജനുവരി ഒന്ന്, കലാഭവൻ മണിയുടെ ജന്മദിനം.
മണിയുടെ ജന്മദിനത്തിൽ പ്രിയതാരത്തെ സ്നേഹിക്കുന്നവർക്ക് ഒരു മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സംവിധായകൻ നാദിർഷ. കലാഭവൻ മണിയുടെ പേരിൽ അവാർഡ് നിശയുമായി ഇറങ്ങി കലാപരിപാടികൾ ഫ്രീയായി അവതരിപ്പിക്കാൻ ആർട്ടിസ്റ്റുകളും ടെക്നീഷ്യൻസിനെയും ബന്ധപ്പെടുന്ന ചിലരെക്കുറിച്ചാണ് നാദിർഷ മുന്നറിയിപ്പ് നൽകുന്നത്. മണിയുമായുള്ള ബന്ധത്തിന്റെ പേരിൽ ആരും തന്നെ ഇതിനെ ചോദ്യം ചെയ്യാതെ ചെല്ലും. മണിയുടെ പേരിൽ കാശുണ്ടാക്കാൻ മുതിരുന്നവരുടെ ചതിക്കുഴികളിൽ പോയി പെടരുതെന്നാണ് നാദിർഷ പറയുന്നത്.
നാദിർഷയുടെ ഫേയ്സ്ബുക്ക് കുറിപ്പ്
ജനുവരി ഒന്ന്. കലാഭവൻ മണിയുടെ ജന്മദിനം .
കലാഭവൻ മണിയുടെ പേരിൽ മുക്കിനും മൂലയിലുമുള്ള ഒരു പാട് സംഘടനകൾ അവാർഡ് നിശയുമായി ഇറങ്ങിയിട്ടുണ്ട്. മണിയുമായുള്ള ബന്ധത്തിന്റെ പേരിൽ ആർട്ടിസ്റ്റുകളും ടെക്നീഷ്യൻസും ആരും തന്നെ ഇതിനെ ചോദ്യം ചെയ്യാതെ ചെല്ലും എന്നും കലാപരിപാടികൾ ഫ്രീയായി അവതരിപ്പിക്കും എന്നും ഇവറ്റകൾക്കറിയാം. അതിനാൽ പ്രിയപ്പെട്ടവരുടെ ശ്രദ്ധയ്ക്ക് , ശരിയായതേത് ശരിയല്ലാത്തതേത് എന്ന് വ്യക്തമായി ബോധ്യപ്പെട്ടതിന് ശേഷം പരിപാടികളിൽ പങ്കെടുക്കാൻ ശ്രമിക്കുക ആരും തന്നെ മണിയുടെ പേരിൽ കാശുണ്ടാക്കാൻ മുതിരുന്നവരുടെ ചതിക്കുഴികളിൽ പോയി പെടരുത് എന്ന് അഭ്യർത്ഥിക്കുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates