'എന്നെ എന്തിനാണ് ഒരു കുറ്റവാളിയെപ്പോലെ കാണുന്നത്? വിവാഹമോചനം ഒറ്റ രാത്രി കൊണ്ട് സംഭവിച്ചതല്ല'; നാഗ ചൈതന്യ പറയുന്നു
നടി സാമന്തയും നാഗ ചൈതന്യയും തമ്മിൽ വിവാഹമോചിതരായത് വലിയ വാർത്തയായി മാറിയിരുന്നു. 2021 ലാണ് ഇരുവരും വേർപിരിഞ്ഞത്. ആദ്യമൊക്കെ സാമന്തയെ കുറ്റപ്പെടുത്തിയവര്‍ നാഗ ചൈതന്യയെ കുറിച്ച് യാതൊന്നും മിണ്ടിയിരുന്നില്ല. എന്നാൽ കഴിഞ്ഞ വർഷം മറ്റൊരു വിവാഹം കഴിച്ചതോടു കൂടി നാഗ ചൈതന്യയ്ക്ക് നേരെ വൻതോതിൽ സൈബർ ആക്രമണവും വിമർശനങ്ങളും ഉയരുകയും ചെയ്തു.
സാമന്തയെ കുറ്റപ്പെടുത്തിയവരെല്ലാം നാഗ ചൈതന്യയെ വിമർശിച്ച് രംഗത്തെത്തി. ഇപ്പോഴിതാ തനിക്കെതിരെ ഉയരുന്ന ഇത്തരം വിമർശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് നാഗ ചൈതന്യ. ഒരു പോഡ്കാസ്റ്റിലാണ് നാഗ ചൈതന്യ പ്രതികരിച്ചത്. "ഞങ്ങൾക്ക് ഞങ്ങളുടേതായ വഴിക്ക് പോകണം എന്നുണ്ടായിരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ ഞങ്ങൾ ആ തീരുമാനമെടുത്തു.
ഞങ്ങൾ ഇന്നും പരസ്പരം ബഹുമാനിക്കുന്നു. ഞങ്ങൾ ഞങ്ങളുടെ ജീവിതം ഞങ്ങളുടേതായ രീതിയിൽ മുന്നോട്ട് കൊണ്ടു പോകുന്നു. ഇതിൽ കൂടുതൽ എന്ത് വിശദീകരണമാണ് വേണ്ടത്, എനിക്ക് മനസിലാകുന്നില്ല. പ്രേക്ഷകരും മാധ്യമങ്ങളും അത് മാനിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞങ്ങൾക്ക് ഞങ്ങളുടെ സ്വകാര്യത വേണമെന്ന് പറഞ്ഞിട്ടുണ്ട്. ദയവായി ഞങ്ങളുടെ സ്വകാര്യതയെ ബഹുമാനിക്കൂ. പക്ഷേ, നിർഭാഗ്യവശാൽ ഇതൊരു തലക്കെട്ടായി മാറി, ഗോസിപ്പുകൾക്ക് മാത്രമുള്ള വിഷയമായി മാറി ഒരു എൻ്റർടെയ്ൻമെന്റായി". - നാഗ ചൈതന്യ പറഞ്ഞു.
"ഇത് എന്റെ ജീവിതത്തിൽ മാത്രം സംഭവിക്കുന്ന ഒന്നല്ല, പിന്നെ എന്തിനാണ് എന്നെ ഒരു കുറ്റവാളിയെപ്പോലെ പരിഗണിക്കുന്നത്?. ഒരുപാട് ആലോചിച്ച ശേഷമാണ് സാമന്തയുമായുള്ള വിവാഹം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. അല്ലാതെ അത് ഒറ്റ രാത്രികൊണ്ട് സംഭവിച്ചതല്ല. ആ വിവാഹത്തിൽ ഉൾപ്പെട്ടിരുന്നവരുടെയെല്ലാം നന്മയ്ക്കു വേണ്ടിയായിരുന്നു അത്. തീരുമാനം എന്തു തന്നെയായാലും, അത് വളരെ ബോധപൂർവമായ ഒരു തീരുമാനമായിരുന്നു.
എന്നെ സംബന്ധിച്ച്, എനിക്കിത് വളരെ സെൻസിറ്റീവായ വിഷയമായതു കൊണ്ടാണ് ഞാനിത് പറയുന്നത്. ഞാനിതുപോലെ തകർന്നുപോയ ഒരു കുടുംബത്തിൽ നിന്നാണ് വരുന്നത്. ഞാൻ അങ്ങനെയൊരു കുടുംബത്തിലെ കുട്ടിയാണ്, അതുകൊണ്ട് തന്നെ അതിന്റെ അനുഭവം എത്രത്തോളം വലുതാണെന്ന് എനിക്കറിയാം. ഒരു ബന്ധം വേർപെടുത്തുന്നതിന് മുൻപ് ഞാനൊരു ആയിരം തവണ ആലോചിക്കാറുണ്ട്.
കാരണം അതിന്റെ പ്രത്യാഘാതങ്ങൾ എന്താണെന്ന് എനിക്കറിയാം. അത് പരസ്പരമുള്ള തീരുമാനമായിരുന്നു. ഞങ്ങൾ രണ്ടു പേരും ഞങ്ങളുടേതായ വഴിയിലൂടെ മുന്നോട്ട് പോകുന്നു. ഞങ്ങൾ ഞങ്ങളുടെ സ്വന്തം കാര്യം നോക്കുന്നു. ഞാൻ വീണ്ടുമൊരു പ്രണയം കണ്ടെത്തി. അതിൽ ഞാൻ വളരെ സന്തോഷവാനാണ്. ഞങ്ങളും പരസ്പരം വളരെ ബഹുമാനത്തോടെയാണ് മുന്നോട്ട് പോകുന്നത്". - നാഗ ചൈതന്യ പറഞ്ഞു. കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു നടി ശോഭിത ധൂലിപാലയും നാഗ ചൈതന്യയും തമ്മിലുള്ള വിവാഹം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

