'മുത്തശ്ശൻ ആകാൻ പോവുകയാണോ ?'; അവതാരകന്റെ ചോദ്യത്തിന് മറുപടിയുമായി നാ​ഗാർജുന

അച്ഛനിൽ നിന്ന് മുത്തച്ഛനായി പ്രമോഷൻ കിട്ടിയോ എന്നായിരുന്നു അവതാരകൻ നാഗാർജുനോട് ചോദിച്ചത്.
Naga Chaitanya, Nagarjuna, Sobhita Dhulipala
Naga Chaitanya, Nagarjuna, Sobhita Dhulipala ഫെയ്സ്ബുക്ക്
Updated on
1 min read

കഴിഞ്ഞ വർഷം ഡിസംബറിലാണ് നടൻ നാ​ഗ ചൈതന്യയും നടി ശോഭി​ത ധൂലിപാലയും തമ്മിൽ വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും തമ്മിൽ വിവാഹിതരായത്. വിവാഹ വാർഷിക ദിനത്തിൽ ശോഭിത സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു.

ഇതിന് പിന്നാലെ ഇരുവരുടെയും ജീവിതത്തിലേക്ക് ഒരു കുഞ്ഞ് അതിഥി എത്തുന്നുവെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരക്കുകയും ചെയ്തു. ഇപ്പോഴിതാ ഇത്തരം അഭ്യൂഹങ്ങൾക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് നാ​ഗ ചൈതന്യയുടെ അച്ഛനും നടനുമായ നാഗാർജുന. അച്ഛനിൽ നിന്ന് മുത്തച്ഛനായി പ്രമോഷൻ കിട്ടിയോ എന്നായിരുന്നു അവതാരകൻ നാഗാർജുനയോട് ചോദിച്ചത്.

Naga Chaitanya, Nagarjuna, Sobhita Dhulipala
'ആ ഭാഗ്യം ലഭിച്ചവളാണ് ഞാൻ, നീ എനിക്കെല്ലാം ആണ്'; ഭർത്താവിനെക്കുറിച്ച് വൈകാരികമായ കുറിപ്പുമായി ജെനീലിയ

ചോദ്യങ്ങൾക്ക് മറുപടി നൽകാതെ നടൻ ചിരിച്ചു തള്ളിയെങ്കിലും വീണ്ടും അവതാരകൻ ചോദ്യം ആവർത്തിച്ചു. ചോദ്യത്തെ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യാതെ 'ശരിയായ സമയം വരുമ്പോൾ ഞാൻ നിങ്ങളെ അറിയിക്കാം,' എന്നാണ് നടൻ മറുപടി നൽകിയത്.

Naga Chaitanya, Nagarjuna, Sobhita Dhulipala
'കർമ്മയോദ്ധ' തിരക്കഥ മോഷ്ടിച്ചത്; മേജർ രവി 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

2024 ഡിസംബർ 4 ന് അന്നപൂർണ സ്റ്റുഡിയോയിൽ വെച്ച് അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ശോഭിതയുടെയും നാ​ഗ ചൈതന്യയുടെയും വിവാഹം. 2017 ലാണ് നടി സാമന്തയുമായുള്ള നാ​ഗ ചൈതന്യയുടെ വിവാഹം. 2021 ൽ ഇരുവരും വേർപിരിയുകയും ചെയ്തു.

Summary

Cinema News: Nagarjuna responds to Sobhita pregnancy rumours. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com