'ഇത്തവണ നായകൻ ഞാൻ തന്നെ, കഴിഞ്ഞ കുറച്ചു മാസങ്ങളായി അതിന്റെ പണിപ്പുരയിലാണ്'; 100-ാമത്തെ ചിത്രത്തെക്കുറിച്ച് നാ​ഗാർജുന

കഴിഞ്ഞ 6-7 മാസമായി ഞങ്ങൾ ഇതിന്റെ പണിപ്പുരയിലാണ്.
Nagarjuna
Nagarjunaഇൻസ്റ്റ​ഗ്രാം
Updated on
1 min read

കൂലിയിലെ സൈമൺ എന്ന കഥാപാത്രത്തിലൂടെ തമിഴകത്തും തരം​ഗം സൃഷ്ടിച്ചിരിക്കുകയാണ് നടൻ നാ​ഗാർജുന അക്കിനേനി. വൻ സ്വീകാര്യതയാണ് ഈ കഥാപാത്രത്തിന് ലഭിച്ചതും. നാഗാർജുനയുടെ കരിയറിലെ നൂറാമത്തെ ചിത്രത്തെക്കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഇപ്പോഴിതാ അഭ്യൂഹങ്ങൾക്കെല്ലാം വിരാമമിട്ട് തന്റെ 100-ാമത്തെ ചിത്രത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നാ​ഗാർജുന.

നടൻ ജ​ഗപതി ബാബുവിന്റെ ജയമ്മു നിശ്ചയമ്മുരാ വിത്ത് ജഗപതി എന്ന ടോക്ക് ഷോയിൽ പങ്കെടുക്കവേയാണ് നാ​ഗാർജുന തന്റെ പുതിയ പ്രൊജക്ടിനെക്കുറിച്ച് പങ്കുവച്ചത്. തമിഴ് ഫിലിംമേക്കറായ ആർ കാർത്തിക്കിനൊപ്പമാണ് നാ​ഗാർജുനയുടെ പുതിയ പ്രൊജക്ട്. കിങ് 100 എന്നാണ് ചിത്രത്തിന് താല്ക്കാലികമായി പേരിട്ടിരിക്കുന്നത്.

"എന്റെ അടുത്ത പ്രൊജക്ട് കിങ് 100 ആണ്. കഴിഞ്ഞ 6-7 മാസമായി ഞങ്ങൾ ഇതിന്റെ പണിപ്പുരയിലാണ്. ഒരു വർഷം മുൻപ് തമിഴ് സംവിധായകനായ കാർത്തിക് എന്റെ അടുത്ത് വന്ന് കഥ പറഞ്ഞിരുന്നു. ഇതൊരു വലിയ ചിത്രമാണ്. ആക്ഷൻ പാക്കഡ് ഫാമിലി ഡ്രാമയായിട്ടാണ് ചിത്രമെത്തുക. ഇത്തവണ, സിനിമയിലെ നായകൻ ഞാൻ തന്നെയാണ്".- തന്റെ സമീപകാല പ്രതിനായക വേഷങ്ങളെക്കുറിച്ച് തമാശയായി പറഞ്ഞുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു.

Nagarjuna
മകളുടെ കൈ പിടിച്ച് മണ്ഡപത്തിലേക്ക്; ആര്യയും സിബിനും വിവാഹിതരായി

അടുത്തിടെ റിലീസ് ചെയ്ത കൂലി, കുബേര എന്നീ ചിത്രങ്ങളിൽ നെ​ഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങളായാണ് നാ​ഗാർജുന എത്തിയത്. അശോക് സെൽവനെ നായകനാക്കിയൊരുക്കിയ നിതം ഒരു വാനം എന്ന ചിത്രത്തിന്റെ സംവിധായകനാണ് കാർത്തിക്.

Nagarjuna
'അവഞ്ചേഴ്സ്, എക്സ്മെൻ, ഡ്യൂൺ പോലെയൊന്നുമല്ല ലോക; പക്ഷേ...'

അതേസമയം നാ​ഗാർജുനയുടെ ഈ വെളിപ്പെടുത്തൽ തെല്ലൊന്നുമല്ല ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുന്നത്. സമീപകാലത്ത് നാ​ഗാർജുന ചെയ്ത വേഷങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നുവെന്നും അതുകൊണ്ട് തന്നെ കിങ് 100 നായി കാത്തിരിക്കുന്നുവെന്നുമാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.

Summary

Cinema News: Nagarjuna’s 100th film to be with Tamil filmmaker R Kartik.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com