നളിനി ജമീലയുടെ 'എന്‍റെ ആണുങ്ങള്‍' വെബ് സീരീസാകുന്നു, ആത്മകഥ സിനിമയാക്കില്ല

തന്‍റെ ആത്മകഥ സിനിമയാക്കാനുള്ള കരാര്‍ ഉണ്ടെന്ന പ്രചരണം വ്യാജമാണെന്നും അവർ വ്യക്തമാക്കി
നളിനി ജമീല/ ഫയൽചിത്രം
നളിനി ജമീല/ ഫയൽചിത്രം
Updated on: 
1 min read

നളിനി ജമീലയുടെ 'എന്‍റെ ആണുങ്ങള്‍' എന്ന പുസ്‍തകം വെബ് സീരീസാകുന്നു. ഇതിനായുള്ള ചർച്ചകൾ പുരോ​ഗമിക്കുകയാണെന്ന് ഫേയ്സ്ബുക്കിലൂടെ അവർ വ്യക്തമാക്കി. എന്നാൽ തന്‍റെ ആത്മകഥ സിനിമയാക്കാനുള്ള കരാര്‍ ഉണ്ടെന്ന പ്രചരണം വ്യാജമാണെന്നും അവർ വ്യക്തമാക്കി. 

''എന്‍റെ ആണുങ്ങൾ' വെബ് സീരീസ് ആക്കാനുള്ള ചർച്ചകൾ നടക്കുന്നു. അതിനിടെ എന്‍റെ ആത്മകഥ സിനിമയാക്കുന്നതിനു കരാറുണ്ടെന്ന് ഒരാൾ പരക്കെ പറഞ്ഞു നടക്കുന്നതായി അറിഞ്ഞു. അങ്ങനെ കരാറൊന്നുമില്ല. ഈ ദുഷ്പ്രചാരണം തള്ളിക്കളയണമെന്നു എല്ലാവരോടും അഭ്യർത്ഥിക്കുന്നു"- നളിനി ജമീല കുറിച്ചു. സ്ത്രീപുരുഷബന്ധങ്ങളെക്കുറിച്ചുള്ള മലയാളികളുടെ സമീപനങ്ങളെ ചോദ്യം ചെയ്യുന്നതാണ് പുസ്തകം. 

ലൈം​ഗിക തൊഴിലാളിയയ നളിനി ജമീല 'ഞാന്‍ ലൈംഗികത്തൊഴിലാളി' എന്ന ആത്മകഥയിലൂടെയാണ് സാഹിത്യപ്രേമികൾക്കിടയിൽ ചർച്ചയാവുന്നത്. എന്‍റെ ആണുങ്ങള്‍, ഒരു ലൈംഗികത്തൊഴിലാളിയുടെ പ്രണയപുസ്‍തകം എന്നീ പുസ്‍തകങ്ങളും രചിച്ചു. സാമൂഹികപ്രവര്‍ത്തന മേഖലയില്‍ സജീവമായ നളിനി ജമീല സെക്സ് വര്‍ക്കേഴ്സ് ഫോറം ഓഫ് കേരളയുടെ കോഡിനേറ്ററും പല സന്നദ്ധ സംഘടനകളിലും അംഗവുമാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com