

അഭിനയത്തിന് പുറമെ ബിസിനസ് രംഗത്തും സാന്നിധ്യം അറിയിച്ച നടിയാണ് നമിത പ്രമോദ്. സ്വന്തമായി റസ്‌റ്റോറന്റും വസ്ത്ര ബ്രാന്റും തുടങ്ങിയിരുന്നു നമിത. എന്നാല്‍ വസ്ത്ര വ്യാപര രംഗത്ത് നമിതയ്ക്ക് ശോഭിയ്ക്കാനായില്ല. തന്റെ സംരംഭം പൂട്ടേണ്ടിയും വന്നു നമിതയ്ക്ക്. ഇപ്പോഴിതാ താന്‍ എന്തുകൊണ്ടാണ് തന്റെ ക്ലോത്തിങ് ബ്രാന്റ് പൂട്ടിയതെന്ന് പറയുകയാണ് നമിത പ്രമോദ്. റിപ്പോര്‍ട്ടര്‍ ബിസിനനസിന് നല്‍കിയ അഭിമുഖത്തിലാണ് നമിത മനസ് തുറന്നത്.
'ഞാന്‍ ക്ലോത്തിംഗ് ബിസിനസ് തുടങ്ങിയിരുന്നു. ടീ ഷര്‍ട്ടുകളായിരുന്നു. പക്ഷെ അത് വര്‍ക്കൗട്ടായില്ല. അപ്പോള്‍ ഞാനത് ക്ലോസ് ചെയ്തു. ഒരു ബിസിനസ് നഷ്ടത്തിലാണ് പോകുന്നതെങ്കില്‍ നല്ല ഭാവി കാണുന്നില്ലെങ്കില്‍ വീണ്ടും ആ ബിസിനസിലേക്ക് ഇന്‍വെസ്റ്റ് ചെയ്യാതെ ക്ലോസ് ചെയ്യുന്നതാണ് നല്ലത്. വെറുതെ കാശ് ചെലവിട്ട് കൂടുതല്‍ മോശമാക്കാതെ എവിടെ കയ്യില്‍ നിന്ന് പാളി എന്ന് തോന്നുന്നോ അവിടെ വെച്ച് ക്ലോസ് ചെയ്യുക. എന്നിട്ട് അടുത്തത് ചിന്തിക്കാം'' എന്നാണ് നമിത പറഞ്ഞത്.
പെപ്രിക്ക എന്നായിരുന്നു നമിതയുടെ ടീ ഷര്‍ട്ട് ബ്രാന്‍ഡിന്റെ പേര്. പ്രൊഡക്ഷന്‍ കൂട്ടിയതാണ് തിരിച്ചടിയായതെന്നാണ് നമിത പറയുന്നത്. ''തുടക്കത്തില്‍ തന്നെ ഒരുപാട് സ്‌റ്റോക്കുകള്‍ ഉണ്ടായിരുന്നു. മെന്‍സ് വിയറിന് കുറച്ച് ചലഞ്ചിംഗ് ആയ ഘട്ടമാണിത്. ഞാനതില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. പ്ലാനിംഗ് ഇല്ലാത്തത് കൊണ്ട് ബ്രാന്‍ഡിനെയും ബാധിച്ചു. സമ്മര്‍ ടൗണ്‍ എന്ന കഫേ തുടങ്ങിയതിന് പിന്നില്‍ ഭക്ഷണം കഴിക്കാനും ആസ്വദിക്കാനും എനിക്കിഷ്ടമാണ്. ഞങ്ങള്‍ക്ക് ഇങ്ങനെയൊരു ബിസിനസിനുള്ള റിസോഴ്‌സസ് ഉണ്ടായിരുന്നു. അപ്പോള്‍ കുറച്ച് കൂടെ എളുപ്പമായിരുന്നു'' എന്നാണ് നമിത പറയുന്നത്.
ബാലതാരമായി കരിയര്‍ ആരംഭിച്ച് നായികയായ നടിയാണ് നമിത പ്രമോദ്. മച്ചാന്റെ മാലാഖയാണ് നമിതയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. 2025 ലാണ് ചിത്രം പുറത്തിറങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നമിത പ്രമോദ്. താരത്തിന്റെ ഫോട്ടോഷൂട്ടുകള്‍ വൈറലായി മാറാറുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates