നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസ്; ബന്ധുക്കളുടെ മൊഴിയെടുക്കും

കുടുംബാംഗങ്ങളുടെയും സഹായിയുടെയും മൊഴിയെടുക്കും.
Nana Patekar
Nana PatekarCenter-Center-Kochi
Edited By:
Updated on: 
1 min read

പനാജി: നാനാ പടേക്കര്‍ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് ഗോവ പൊലീസ്. കുടുംബാംഗങ്ങളുടെയും സഹായിയുടെയും മൊഴിയെടുക്കും. ഇന്നലെ പുലര്‍ച്ചെയാണ് താരത്തെ ഗോവയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെ ശാരീരീക ബുദ്ധിമുട്ടുകള്‍ നാനാ പടേക്കര്‍ സുഹൃത്തുക്കളെ വിളിച്ചറിയിച്ചിരുന്നു. അഞ്ച് മണിയോടെ സുഹൃത്തുക്കള്‍ എത്തിയാണ് അദ്ദേഹത്തെ മണിപ്പാല്‍ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. സ്വാഭാവികമരണമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ആശുപത്രി അധികൃതരും അറിയിച്ചിരുന്നു. സാധാരണ നടപടിക്രമങ്ങളുടെ ഭാഗമായാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ബിഎന്‍എസ്എസ് സെക്ഷന്‍ 194 പ്രകാരമാണ് പനാജി പൊലീസ് ആണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. നിതിന്‍ നായിക്കിനാണ് അന്വേഷണ ചുമതല. അന്വേഷണത്തിന്റെ ഭാഗമായി അദ്ദേഹവുമായി ബന്ധപ്പെട്ടുവരുടെ മൊഴി രേഖപ്പെടുത്തുമെന്ന് പൊലിസ് പറഞ്ഞു.

വ്യാഴാഴ്ച രാത്രി മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോണ്‍ജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. വ്യാഴാഴ്ച രാത്രി വൈകി നടന്ന ചടങ്ങുകളില്‍ ചലച്ചിത്ര രംഗത്തുനിന്നുള്ള സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും കുടുംബാംഗങ്ങളും അന്തിമോപചാരം അര്‍പ്പിച്ചു.

Summary

Nana Patekar’s death case: Goa Police registers 'unnatural death' case; to record statements of family an

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com