'ഡിപ്രഷനിലാണ്, നിങ്ങളുടെ പാട്ട് ആശ്വാസമാണ്'; രാഹുൽ മാങ്കൂട്ടത്തില്‍ വന്നത് ക്ഷണിച്ചിട്ടല്ലെന്ന് നന്ദഗോവിന്ദം- വിഡിയോ

രാഹുൽ മാങ്കൂട്ടത്തിൽ അന്ന് പാലക്കാട് ഉണ്ടായിരുന്നു.
Rahul Mamkootathil, Nandagovindam Bhajans
Rahul Mamkootathil, Nandagovindam Bhajansവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

തങ്ങളുടെ എല്ലാ പരിപാടിക്കും അവിടുത്തെ എംഎൽഎ അല്ലെങ്കിൽ എംപി അങ്ങനെ ആരെങ്കിലും പങ്കെടുക്കാറുണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട്ടെ പരിപാടിക്ക് തങ്ങൾ ക്ഷണിച്ചിരുന്നില്ല എന്നും നന്ദ​ഗോവിന്ദം ഭജൻസിലെ നവീൻ മോഹൻ. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോ​ഗ്സിൽ സംസാരിക്കുകയായിരുന്നു നവീൻ.

രാഹുൽ മാങ്കൂട്ടത്തിൽ ആ കേസിന്റെ സമയത്ത് നിങ്ങളുടെ ജനപ്രീതി ഉപയോ​ഗിച്ച് ഒരു റീ എൻട്രിയ്ക്ക് ശ്രമിച്ചു എന്നൊരു സംസാരമുണ്ടായിരുന്നു എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നവീൻ. "ഞങ്ങളുടെ എല്ലാ പരിപാടിക്കും അവിടെയുള്ള എംഎൽഎ, എംപി അങ്ങനെയുള്ള ആരെങ്കിലുമൊക്കെ വരാറുണ്ട്.

Rahul Mamkootathil, Nandagovindam Bhajans
'മ്ലാത്തി ചേട്ടത്തിയെ എങ്ങനെ ഇതിലേക്ക് കൊണ്ടുവന്നു ?'; ധനുഷ് ചോദിച്ചതിനെക്കുറിച്ച് 'എക്കോ' സംവിധായകൻ

രാഹുൽ മാങ്കൂട്ടത്തിൽ അന്ന് പാലക്കാട് ഉണ്ടായിരുന്നു. അദ്ദേഹത്തെ നമ്മൾ ക്ഷണിച്ചിട്ട് വന്നതല്ല. പക്ഷേ അദ്ദേഹം നമ്മുടെ പരിപാടിക്ക് വന്നു, കണ്ടു, പോയി. ഞങ്ങളുടെ ജനപ്രീതിയെ അദ്ദേഹം ദുരുപയോ​ഗം ചെയ്തതായിട്ട് ഞങ്ങൾക്ക് തോന്നിയിട്ടില്ല. ആ പരിപാടിക്ക് അദ്ദേഹം വരാൻ കാരണമായി ഞങ്ങളോട് പറഞ്ഞത് ആ സമയത്ത് അദ്ദേഹം ഒരു ഡിപ്രഷനിലൂടെ കടന്നു പോവുകയായിരുന്നുവെന്നാണ്.

Rahul Mamkootathil, Nandagovindam Bhajans
ആറാം ക്ലാസ് മുതലുള്ള പ്രണയം, പിരിയുന്നത് 30-ാം വയസില്‍; മുന്‍ ഭര്‍ത്താവിനെ ഈയ്യടുത്തും കണ്ടു; മനസ് തുറന്ന് ലെന

വല്ലാത്ത ഒരു മാനസിക ബുദ്ധിമുട്ടിലായിരുന്നുവെന്നും ആ സമയത്ത് ഞങ്ങളുടെ പാട്ട് അദ്ദേഹത്തിനൊരു ആശ്വാസം ആയി എന്നുമാണ്. അതുകൊണ്ട് പരിപാടി ലൈവ് ആയി കണ്ടറിയാനാണ് പാലക്കാട് നടന്ന ഭജൻ കണക്ടിൽ വന്നത് എന്നാണ് അദ്ദേഹം ഞങ്ങളോട് പറഞ്ഞത്". - നവീൻ പറഞ്ഞു. കഴിഞ്ഞ വർഷം നവംബറിലായിരുന്നു നന്ദ​ഗോവിന്ദം ഭജൻസിന്റെ ഭജൻ കണക്ട് പാലക്കാട് നടന്നത്.

Summary

Nandagovindam Bhajans on Rahul Mamkootathil issue.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com