ദേശീയ ചലച്ചിത്ര പുരസ്കാരം: ജൂറി ചെയർമാനായി ബാലയ്യ; 'അഖണ്ഡ 2' മികച്ച ചിത്രമാകുമോ? ട്രോൾമഴ

'മികച്ച ചിത്രം 'അഖണ്ഡ 2', മികച്ച നടൻ ബാലകൃഷ്ണ' എന്ന തരത്തിലുള്ള കമന്റുകളാണ് ട്രോളുകളായി പ്രചരിക്കുന്നത്.
Nandamuri Balakrishna
Nandamuri Balakrishna & Allu Aravind Facebook
Updated on: 
1 min read

2025ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളുടെ തിരഞ്ഞെടുപ്പ് നടപടികൾക്കായി പ്രത്യേക ജൂറി രൂപീകരിച്ച് ആന്ധ്രാപ്രദേശ് സർക്കാർ. തെലുങ്ക് സൂപ്പർതാരം നന്ദമുരി ബാലകൃഷ്ണയെ ജൂറി ചെയർമാനായി നിയമിച്ചു.

പ്രമുഖ നിർമാതാവ് അല്ലു അരവിന്ദിനെയും സമിതിയിൽ അംഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. നിയമനവാർത്ത പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ ചർച്ചകളും ട്രോളുകളും സജീവമായി.

നവംബർ 26ന് പുറത്തിറക്കിയ G.O.Rt.No.2213 പ്രകാരമാണ് സർക്കാർ പുതിയ ജൂറി സമിതി രൂപീകരിച്ചത്. ബാലകൃഷ്ണയ്ക്കും അല്ലു അരവിന്ദിനും പുറമെ ഛായാഗ്രാഹകൻ എസ്. ഗോപാൽ റെഡ്ഡി, നടി പ്രഭ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. ആന്ധ്രാപ്രദേശ് സ്റ്റേറ്റ് ഫിലിം, ടെലിവിഷൻ ആൻഡ് തിയേറ്റർ ഡെവലപ്മെന്റ് കോർപ്പറേഷന്റെ (APSFTVTDC) മാനേജിങ് ഡയറക്ടറുടെ ശുപാർശകൾ പരിഗണിച്ചാണ് നിയമനം.

അതേസമയം, നിയമനവാർത്തയെ പരിഹാസരൂപത്തിലാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. 'മികച്ച ചിത്രം അഖണ്ഡ 2, മികച്ച നടൻ ബാലകൃഷ്ണ' എന്ന തരത്തിലുള്ള കമന്റുകളാണ് ട്രോളുകളായി പ്രചരിക്കുന്നത്. ബാലകൃഷ്ണ തന്നെ ജൂറി അധ്യക്ഷനായ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ സിനിമകൾക്ക് പുരസ്കാരം ലഭിക്കുമെന്ന തരത്തിലുള്ള പരിഹാസങ്ങളും ചർച്ചകളിലുണ്ട്. നിയമനത്തിന്റെ മാനദണ്ഡങ്ങളെക്കുറിച്ചും ചിലർ വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്.

ബാലകൃഷ്ണയുടെ രാഷ്ട്രീയ ബന്ധങ്ങളും നിയമനത്തിന് പിന്നാലെ ചർച്ചയാകുന്നുണ്ട്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഭാര്യാസഹോദരനാണ് ബാലകൃഷ്ണ. അതേസമയം, ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ ഭാര്യാസഹോദരനാണ് അല്ലു അരവിന്ദ്. അതിനാൽ മക അല്ലു അർജുന്റെ സിനിമകൾക്കും അവാർഡ് ഉറപ്പിക്കാമെന്നും ട്രോളുകളുണ്ട്. ഇരുവരുടെയും നിയമനം രാഷ്ട്രീയ ബന്ധങ്ങളുടെ പശ്ചാത്തലത്തിലും ശ്രദ്ധ നേടുന്നുണ്ട്.

എന്നാൽ ഈ നിയമനം കേന്ദ്ര സർക്കാർ രൂപീകരിക്കുന്ന ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളുടെ ഔദ്യോഗിക ജൂറിയിലേക്കുള്ളതല്ല. 2025ലെ പുരസ്കാര തിരഞ്ഞെടുപ്പ് നടപടികൾക്കായി ആന്ധ്രാപ്രദേശ് സർക്കാർ രൂപീകരിച്ച പ്രത്യേക സമിതിയാണിത്.

Nandamuri Balakrishna
ഭർത്താവിന്റെ വീട്ടുകാർ പറഞ്ഞാൽ അഭിനയം നിർത്തും; കുടുംബജീവിതം പ്രധാനമെന്ന് സ്വാസിക
Nandamuri Balakrishna
'സിന്ദൂരം തൊടുന്നതും താലിയിടുന്നതും എന്റെ ഇഷ്ടം, താലിയി‌ടുന്നവരെ മോശക്കാരികളെന്ന് പറയുന്നു'; കുലസ്ത്രീ വിളിക്ക് താൻ അർഹയല്ലെന്ന് സ്വാസിക
Nandamuri Balakrishna
മയക്കി പിടികൂടി കോളറുമിട്ട് 'ചക്കകൊമ്പന്മാര്‍ വരുന്നുണ്ട് ഓടിക്കോ' എന്ന് പറയലല്ല നീതി; പ്രതികരിച്ച് മീനാക്ഷി അനൂപ്
Summary

Nandamuri Balakrishna named National Film Awards jury chairman, with Allu Aravind as a member; 'Balayya' memes make a comeback

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER