

മുംബൈയിൽ സംവിധായകൻ പ്രിയദർശനൊപ്പം ഒരു ഇവന്റിൽ പങ്കെടുക്കവേ നടൻ നന്ദമൂരി ബാലകൃഷ്ണയിൽ നിന്നുണ്ടായ ഒരനുഭവം പങ്കുവച്ച് നടൻ നന്ദു. "പരിപാടിക്ക് തെലുങ്ക് സൂപ്പർ താരം നന്ദമൂരി ബാലകൃഷ്ണ എത്തിയപ്പോൾ നേരെ ബാറിലേക്ക് ചെന്ന് സീസർ ബ്രാണ്ടി വേണമെന്നാണ് പറഞ്ഞത്. പക്ഷേ അത് അവിടെയില്ലായിരുന്നു.
പെട്ടെന്ന് ഒരു നിർമാതാവ് ഇടപെട്ട് നാല് കുപ്പി ബ്രാണ്ടി സ്ഥലത്തേക്ക് എത്തിച്ചു. ബാലയ്യ വീണ്ടും വന്ന് ചോദിച്ചപ്പോൾ ബാറിലുണ്ടായിരുന്നത് മറ്റൊരാൾ ആയിരുന്നു. തീർന്ന് പോയെന്നാണ് അയാൾ പറഞ്ഞത്. ബാലയ്യ ദേഷ്യപ്പെട്ട് എല്ലാവരെയും ചീത്ത വിളിക്കാൻ തുടങ്ങി.
പെട്ടെന്ന് ഒരാൾ വന്ന് സാറിനുള്ളത് മാറ്റി വച്ചിട്ടുണ്ടെന്ന് പറഞ്ഞ് പൊട്ടിക്കാത്ത ഒരു കുപ്പിയെടുത്ത് കൊടുത്തു. ആദ്യം ചോദിച്ചപ്പോൾ കിട്ടാത്ത ദേഷ്യത്തിൽ കിട്ടിയ കുപ്പി പൊട്ടിച്ച് ഒറ്റ വലിയിൽ അദ്ദേഹം കുപ്പിയിലെ 750 മില്ലി മദ്യവും അകത്താക്കി. ഞാനടക്കം കണ്ടവരെല്ലാം അന്തംവിട്ടു.
കാരണം ഒരു തുള്ളി വെള്ളം പോലും ചേർക്കാതെയാണ് കുടിച്ചത്. കുടിച്ച് കഴിഞ്ഞ് മാസായി കുറച്ചു ദൂരം നടന്നു. 25 വരെ എണ്ണിയില്ല, അതിനുള്ളിൽ തന്നെ ആലില വീഴുന്ന പോലെ അദ്ദേഹം കുഴഞ്ഞു വീണു. ഞാനും പ്രിയൻ ചേട്ടന്റെ അസിസ്റ്റന്റസ് എല്ലാവരും കൂടി ചേർന്നാണ് അദ്ദേഹത്തെ റൂമിലെത്തിച്ചത്.
പിറ്റേന്ന് രാവിലെ പ്രിയൻ ചേട്ടനൊപ്പമായിരുന്നു അദ്ദേഹത്തിന് ഫ്ലൈറ്റ്. എനിക്കും അതേസമയത്ത് ഫ്ലൈറ്റ് ഉണ്ടായിരുന്നതിനാൽ മൂന്ന് പേർക്കും ഒന്നിച്ച് പോകാമെന്നായിരുന്നു പറഞ്ഞത്".- നന്ദു പറഞ്ഞ്. തലേദിവസം ബോധമില്ലാതെ കിടന്നതിനാൽ അതിരാവിലെ തന്നെ എഴുന്നേൽപ്പിക്കാൻ അദ്ദേഹത്തിന്റെ റൂമിൽ ചെന്നപ്പോൾ കണ്ട കാഴ്ച പുലർച്ചെ എഴുന്നേറ്റ് ജുഹൂ ബീച്ചിൽ വ്യായാമത്തിന് പോയി വന്ന ബാലയ്യയെ ആണെന്നും അതുകണ്ട് താൻ ഞെട്ടിപ്പോയെന്നും നന്ദു പറഞ്ഞു.
ഇത് കണ്ടപ്പോൾ വെറുതെയല്ല സിനിമയിൽ കൈ ചൂണ്ടിയാൽ ട്രെയിൻ നിൽക്കുന്നതെന്നും വേണമെങ്കിൽ മാഴ്സും പ്ലൂട്ടോയും വരെ അവിടെ നിന്ന് തെറിച്ചു പോകാൻ മാത്രം ശക്തിയുള്ള ആളാണ് അദ്ദേഹമെന്ന് മനസിലായെന്നും നന്ദു തമാശരൂപേണ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates