'കേലെ കേലെ കുംബ', ആവേശം നിറച്ച് നഞ്ചമ്മയുടെ പാട്ട്, ഒപ്പം വിനോദ് കോവൂരും; വിഡിയോ

ഇന്ദ്രൻസ് പ്രധാന വേഷത്തിലെത്തുന്ന സ്റ്റേഷൻ 5 എന്ന ചിത്രത്തിലേതാണ് ​ഗാനം
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം
Updated on
1 min read

യ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെയാണ് നഞ്ചമ്മ എന്ന ​ഗായിക മലയാളികളുടെ മനസു കവരുന്നത്. ചിത്രത്തിലെ ​ഗാനങ്ങളെല്ലാം സൂപ്പർഹിറ്റുകൾ ആയിരുന്നു. ഇപ്പോഴിതാ  വ്യത്യസ്തമായ മറ്റൊരു ​ഗാനവുമായി എത്തുകയാണ് നഞ്ചമ്മ. ഇന്ദ്രൻസ് പ്രധാന വേഷത്തിലെത്തുന്ന സ്റ്റേഷൻ 5 എന്ന ചിത്രത്തിലേതാണ് ​ഗാനം. കേലെ കേലെ കുംബ എന്നു തുടങ്ങുന്ന ​ഗാനം നഞ്ചമ്മയ്ക്കൊപ്പം നടൻ വിനോദ് കോവൂരാണ് പാടിയിരിക്കുന്നത്.

ശ്രദ്ധ നേടി വിഡിയോ

പാട്ടിന്റെ വിഡിയോ സംഗീത സംവിധായകൻ എം. ജയചന്ദ്രൻ പുറത്തിറക്കി. പ്രകാശ് മാരാർ രചിച്ച ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് സംവിധായകൻ പ്രശാന്ത് കാനത്തൂർ തന്നെയാണ്. ​ഗാനം പുറത്തുവന്നതിന് പിന്നാലെ മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. 

ചേവംബായി ആയി ഇന്ദ്രൻസ്

ചേവംബായി എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ഇന്ദ്രൻസ് അവതരിപ്പിക്കുന്നത്. മാപ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബിഎ മായ നിർമ്മിച്ച ' സ്‌റ്റേഷന്‍ 5' ജനുവരി 7- ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രയാണാണ്. ' തൊട്ടപ്പന്‍ ' ഫെയിം പ്രിയംവദ കൃഷ്ണനാണ് നായിക. ഡയാന ഹമീദും ശക്തമായ കഥാപാത്രമായി എത്തുന്നു. പ്രതാപ് നായരാണ് ചിത്രത്തിൻ്റെ രചയിതാവും ഛായാഗ്രാഹകനും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com