'നസ്ലെന്‍ ചെയ്യാനിരുന്നത് ചന്തുവിന്റെ വേഷം, സണ്ണിയാകേണ്ടിയിരുന്നത് മറ്റൊരു നടന്‍'; ലോകയുടെ കാസ്റ്റിങിനെപ്പറ്റി സംവിധായകന്‍

സാന്‍ഡിയുടെ കഥാപാത്രം ചെയ്യാനിരുന്നത് കന്നഡ നടന്‍
Naslen in Lokah
Naslen in Lokahഇന്‍സ്റ്റഗ്രാം
Updated on
1 min read

ബോക്‌സ് ഓഫീസില്‍ തകര്‍ത്തോടുകയാണ് ലോക ചാപ്റ്റര്‍ 1: ചന്ദ്ര. കല്യാണി പ്രിയദര്‍ശന്‍ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന്റെ സാങ്കേതിക മികവും പ്രൊഡക്ഷന്‍ ക്വാളിറ്റിയും താരങ്ങളുടെ പ്രകടനവുമെല്ലാം കയ്യടി നേടുന്നുണ്ട്. സൂപ്പര്‍ ഹീറോയിനായുള്ള കല്യാണിയുടെ അഭിനയത്തെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് പ്രേക്ഷകര്‍.

Naslen in Lokah
'ഞങ്ങളോടുള്ള വലിയ ചതി, ഇങ്ങനെ ദ്രോഹിക്കരുത്'; നവാസിന്റെ കുടുംബത്തിന് 26 ലക്ഷം ഇന്‍ഷുറന്‍സ് ക്ലെയിം ലഭിച്ചെന്ന വാര്‍ത്ത നിഷേധിച്ച് നിയാസ്

നസ്ലെന്‍ അവതരിപ്പിച്ച സണ്ണിയും കയ്യടി നേടുന്നുണ്ട്. ചിത്രത്തിലെ നസ്ലെന്റെ കോമഡി രംഗങ്ങളെല്ലാം തിയേറ്ററില്‍ വലിയ ഓളമാണുണ്ടാക്കിയത്. നസ്ലെന്റേയും ചന്തുവിന്റേയും കോമ്പിനേഷന്‍ സിനിമയ്ക്ക് മികച്ചൊരു മുതല്‍ക്കൂട്ടായി മാറിയെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. എന്നാല്‍ ഈ നേരത്തെ നസ്ലെന്‍ അവതിരിപ്പിച്ച നായക വേഷത്തിലേക്ക് പരിഗണിച്ചിരുന്നത് മറ്റൊരു നടനെയായിരുന്നു.

Naslen in Lokah
'പ്രളയത്തിൽ പശുക്കൾ ഒലിച്ചു പോയി, സിനിമാ നടനായതു കൊണ്ടല്ല അവാർഡ് കിട്ടിയത്'

നസ്ലെനെ പരിഗണിച്ചിരുന്നത് ചന്തു അവതരിപ്പിച്ച വേണു എന്ന കഥാപാത്രം ചെയ്യാനായിരുന്നുവെന്നാണ് സംവിധായകന്‍ ഡൊമിനിക് അരുണ്‍ പറയുന്നത്. ക്യു സ്റ്റുഡിയോയോടായിരുന്നു ഡൊമിനിക് ഇക്കാര്യം പങ്കുവച്ചത്.

നസ്ലെനോട് കഥ പറഞ്ഞപ്പോള്‍ വേണു എന്ന കഥാപാത്രത്തിലേക്കായിരുന്നു അവനെ പരിഗണിച്ചിരുന്നത്. ഇപ്പോള്‍ ചന്തു ചെയ്ത വേഷം ചെയ്യാന്‍ ആദ്യം നസ്ലെനായിരുന്നു ഉദ്ദേശിച്ചിരുന്നത്. സണ്ണി എന്ന കഥാപാത്രം ചെയ്യാന്‍ വേറൊരു നടനെയായിരുന്നു പരിഗണിച്ചിരുന്നത്. എന്നാല്‍ അയാള്‍ക്ക് ഡേറ്റില്ലാതെത്തു കൊണ്ട് സണ്ണിയുടെ കഥാപാത്രം നസ്ലെനിലേക്ക് എത്തുകയായിരുന്നുവെന്നാണ് ഡൊമിനിക് പറയുന്നത്.

കഥ പറഞ്ഞപ്പോള്‍ തന്നെ നസ്ലെനോട് പറഞ്ഞിരുന്നു ഒന്നെങ്കില്‍ ഈ റോള്‍ അല്ലെങ്കില്‍ സണ്ണി നീ ചെയ്യേണ്ടി വരുമെന്ന്. കുഴപ്പമില്ല, ഏതാണെങ്കിലും ചെയ്യാമെന്ന് നസ്ലെന്‍ പറഞ്ഞു. ആ സമയത്ത് പ്രേമലു റിലീസായിട്ടുണ്ടായിരുന്നില്ല. പിന്നീടാണ് കല്യാണി വരുന്നത്. അപ്പോള്‍ നസ്ലെനെ ഇപ്പുറത്തേക്ക് ഇടാമെന്ന് തീരുമാനിക്കുന്നത്. അപ്പോള്‍ വേണു ചെയ്യാന്‍ ആരുമില്ല എന്നായി എന്നും അദ്ദേഹം പറയുന്നു.

വേണു എന്ന കഥാപാത്രം ആര് ചെയ്യുമെന്ന് വിചാരിച്ച് ഇരിക്കുമ്പോഴാണ് കാസ്റ്റിങ് ഡയറക്ടര്‍ ചന്തുവിന്റെ പേര് പറയുന്നത്. അരുണ്‍ കുര്യനും ഇപ്പോള്‍ കാണുന്ന റോളല്ലായിരുന്നു. ഇവരുടെ വീട്ടില്‍ എപ്പോഴും ഇരിക്കുന്ന നോബഡി എന്ന കഥാപാത്രത്തിലേക്കായിരുന്നു അരുണിനെ ഉദ്ദേശിച്ചതെന്നും സംവിധായകന്‍ പറയുന്നു.

അതുപോലെ തന്നെ സാന്‍ഡിയുടെ കഥാപാത്രം ചെയ്യാനിരുന്നത് കന്നഡ നടനായിരുന്നു. ലിയോക്ക് ശേഷമാണ് സാന്‍ഡിയെ തീരുമാനിക്കുന്നത്. കന്നഡ ആക്ടര്‍ മാറിയപ്പേഴാണ് സാന്‍ഡിയുടെ പേര് സജസ്റ്റ് ചെയ്യുന്നത്. നേരത്തെ ആ കഥാപാത്രം കന്നഡയായിരുന്നു. സാന്‍ഡിയെ കംഫര്‍ട്ടബിള്‍ ആക്കാനാണ് തമിഴ് ആക്കിയതെന്നും ഡൊമിനിക് അരുണ്‍ പറയുന്നുണ്ട്.

Summary

Naslen was supposed to play Chandu's character in Lokha Chapter 1: Chandra. Another actor was approached to play the lead.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com