സൂര്യയ്ക്ക് ഇത് പിറന്നാൾ സമ്മാനം; അവാർഡ് മക്കൾക്ക് സമർപ്പിക്കുന്നു, ജ്യോതികയ്ക്ക് പ്രത്യേകം നന്ദി പറഞ്ഞ് താരം

സുധ കൊങ്കാര സംവിധാനം ചെയ്ത സുരറൈ പോട്ര് എന്ന ചിത്രത്തിലെ നെടുമാരൻ എന്ന കഥാപാത്രത്തെ മികച്ചതാക്കിയതാണ് താരത്തിന് പുരസ്കാര നേട്ടത്തിന് അർഹനാക്കിയത്
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്
Updated on
1 min read

മിഴ് നടൻ സൂര്യയ്ക്ക് പിറന്നാൾ സമ്മാനമായാണ് മികച്ച നടനുള്ള ദേശിയ പുരസ്കാരം ലഭിച്ചത്. സുധ കൊങ്കാര സംവിധാനം ചെയ്ത സുരറൈ പോട്ര് എന്ന ചിത്രത്തിലെ നെടുമാരൻ എന്ന കഥാപാത്രത്തെ മികച്ചതാക്കിയതാണ് താരത്തിന് പുരസ്കാര നേട്ടത്തിന് അർഹനാക്കിയത്. പുരസ്കാര നേട്ടത്തിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് താരം. തന്റെ മക്കൾക്കും കുടുംബത്തിനും പുരസ്കാരം സമർപ്പിക്കുന്നത് എന്നാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത നീണ്ട കുറിപ്പിലൂടെ സൂര്യ പറഞ്ഞത്.

സൂര്യയുടെ കുറിപ്പ് വായിക്കാം

എല്ലാ ആശംസകള്‍ക്കും സ്‌നേഹത്തിനും നന്ദി. സുരറൈ പോട്രിന് അഞ്ച് ദേശിയ പുരസ്‌കാരങ്ങളാണ് ലഭിച്ചത്. മഹാമാരിക്ക് ഇടയില്‍ ഒടിടിയില്‍ റിലീസ് ചെയ്ത ചിത്രത്തിന് വലിയ അംഗീകാരമാണിത്. സുധ കൊങ്കാരയുടെ വര്‍ഷങ്ങള്‍ നീണ്ട കഠിനാധ്വാനവും കാപ്റ്റന്‍ ഗോപിനാഥിന്റെ കഥയ്ക്കും ദേശിയ അംഗീകാരം ലഭിച്ചത് ഞങ്ങളുടെ സന്തോഷം ഇരട്ടിയാക്കുന്നു. ഞങ്ങളുടെ ചിത്രത്തിന് പുരസ്‌കാരങ്ങള്‍ നേടിയ അപര്‍ണ ബാലമുരളി, ജിവി പ്രകാശ്, സുധ കൊങ്കാര, ശാലിനി ഉഷ നായര്‍ എന്നിവര്‍ക്ക് ആശംസകള്‍. ചിത്രത്തിന്റെ നിര്‍മാണ സമയത്ത് ഞങ്ങള്‍ക്കൊപ്പം നിന്ന എല്ലാ കഴിവുറ്റ കലാകാരന്മാരോടും ആശംസകള്‍. 

സംവിധായകന്‍ വസന്ത് സായ്, സംവിധായകനും നിര്‍മാതാവുമായ മണിരത്‌നത്തിനും ഈ അവസരത്തില്‍ നന്ദി അറിയിക്കുന്നു. എന്റെ അഭിനയത്തില്‍ വിശ്വാസം അര്‍പ്പിച്ച് ആദ്യ സിനിമയായ നേര്‍ക്കു നേരില്‍ എനിക്കു അവസരം തന്നത് ഇവരാണ്. എനിക്കൊപ്പം മികച്ച നടനുള്ള പുരസ്‌കാരം നേടിയ അജയ് ദേവ്ഗണ്ണിനും തമിഴ്‌നാട്ടില്‍ നിന്നുള്ള മറ്റു ദേശിയ പുരസ്‌കാര ജേതാക്കള്‍ക്കും ആശംസകള്‍. 

സുരറൈ പോട്രില്‍ അഭിനയിക്കാനും നിര്‍മിക്കാനും എനിക്ക് ഊര്‍ജം തന്ന എന്റെ ജ്യോതികയ്ക്ക് പ്രത്യേക നന്ദി. എന്റെ പരിശ്രമങ്ങള്‍ക്ക് ഇതുവരെ പ്രോത്സാഹനം നല്‍കിയ എന്റെ അമ്മയ്ക്കും അച്ഛനും കാര്‍ത്തി, ബ്രിന്ദ, എന്നെ പിന്തുണയ്ക്കുന്ന എല്ലാവര്‍ക്കും നന്ദിയും സ്‌നേഹവും. ഈ പുരസ്‌കാരം ഞാന്റെ എന്റെ മക്കള്‍ ദിയയ്ക്കും ദേവിനും എന്റെ സ്‌നേഹം നിറഞ്ഞ കുടുംബത്തിനും സമര്‍പ്പിക്കുന്നു. 

ഈ സന്തോഷകരമായ ഈ നിമിഷം എന്റെ എല്ലാ സഹോദരനും സഹോദരന്മാര്‍ക്കുമൊപ്പം പങ്കിടുന്നു, അവരാണ് എന്റെ കരിയറില്‍ അതിരില്ലാത്ത സ്‌നേഹവും പിന്തുണയും നല്‍കിയത്. എന്റെ അന്‍പാന ഫാന്‍സിന് ഹൃദയം നിറഞ്ഞ നന്ദി. ദേശിയ പുരസ്‌കാരം എനിക്ക് കൂടുതല്‍ മികച്ച സിനിമകള്‍ ചെയ്യാന്‍ പ്രചോദനം നല്‍കും. കൂടുതല്‍ പരിശ്രമിച്ച് നിങ്ങള്‍ക്കെല്ലാം മികച്ച സിനിമകള്‍ നല്‍കും. ഞങ്ങളുടെ സിനിമയ്ക്ക് അംഗീകാരം നല്‍കിയ കേന്ദ്ര ഗവണ്‍മെന്റിനും ദേശിയ അവാര്‍ഡ് ജൂറിക്കും നന്ദി.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Dridam
Santhy Balachandran, Murali Gopy
Murali Gopy, Indrans
Hansika Krishna
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com