കലാഭവൻ നവാസും ഭാര്യയും ഒന്നിച്ചെത്തിയ 'ഇഴ' യൂട്യൂബിൽ; നിറ കണ്ണുകളോടെയല്ലാതെ കണ്ടു തീർക്കാനാകില്ലെന്ന് സോഷ്യൽ മീഡിയ

ഇരുവരും ഭാര്യാഭർത്താക്കൻമാരായി തന്നെയാണ് ചിത്രത്തിലെത്തിയിരിക്കുന്നത്.
Izha
Izhaവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

നടനും മിമിക്രി താരവുമായ കലാഭവൻ നവാസിന്റെ അപ്രതീക്ഷിതമായ വിയോ​ഗത്തിന്റെ ഞെട്ടലിൽ നിന്നും ഇനിയും മോചിതരായിട്ടില്ല അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളും. ഇപ്പോഴിതാ ശേഷം കലാഭവൻ നവാസും ഭാര്യ രഹ്നയും ഒന്നിച്ചഭിനയിച്ച ഇഴ എന്ന ചിത്രം പ്രേക്ഷകരിലേക്കെത്തിയിരിക്കുകയാണ്. ഇരുവരും ഭാര്യാഭർത്താക്കൻമാരായി തന്നെയാണ് ചിത്രത്തിലെത്തിയിരിക്കുന്നത്.

നവാഗതനായ സിറാജ് റെസ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം ഫെബ്രുവരിയില്‍ ആണ് തിയറ്ററുകളിൽ എത്തിയത്. നവാസിന്‍റെ വിയോഗത്തിന് പിന്നാലെയാണ് ചിത്രം യൂട്യൂബില്‍ റിലീസ് ചെയ്തിരിക്കുന്നത്. റെസ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് എന്ന യൂട്യൂബ് ചാനലിലൂടെ ഇന്നലെയാണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രം പുറത്തുവിട്ടത്.

Izha
ഇതുവരെ കണ്ടതൊന്നുമല്ല, വലുത് എന്തോ വരാനുണ്ട്; മഹേഷ് ബാബു ചിത്രത്തിന്റെ അപ്ഡേറ്റുമായി രാജമൗലി

അടുത്തകാലത്ത് സിനിമയില്‍ വീണ്ടും സജീവമായ നവാസിന്‍റെ പുതിയ ചിത്രങ്ങളിലൊന്നായിരുന്ന ഇഴ. രഹന ഏറെ നാളുകൾക്ക് ശേഷം നായികയായി എത്തുകയും ചെയ്ത ചിത്രം ഈ വര്‍ഷം ഫെബ്രുവരിയില്‍ ആയിരുന്നു തിയറ്ററുകളില്‍ റിലീസ് ചെയ്തത്.

Izha
'സിനിമയില്‍ ഇങ്ങനെ വൃത്തി കെട്ടൊരു കളിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല; ശ്വേതയ്‌ക്കെതിരെ ആസൂത്രിത നീക്കം'; ഒപ്പമുണ്ടെന്ന് റഹ്മാന്‍

റെസ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് എന്ന യൂട്യൂബ് ചാനലിലൂടെ ഇന്നലെയാണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രം പുറത്തിറങ്ങിയത്. നവാഗതനായ സിറാജ് റെസയാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും. ചിത്രത്തിലെ ഗാനങ്ങൾക്ക് രചനയും സംഗീതവും നിർവ്വഹിച്ചിരിക്കുന്നതും സിറാജ് റെസ തന്നെയാണ്.

Summary

Cinema News: Navas Kalabhavan and Rehna starrer Izha movie released on youtube.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com