'നിവിന്‍ പോളിയുടെ ബോളിവുഡ് എന്‍ട്രി തട്ടിയെടുത്തവനല്ല'; ആ കഥയ്‌ക്കൊരു ടെയില്‍ എന്‍റുണ്ട്; ചിരഞ്ജീവിക്കും പ്രഭാസിനും വെല്ലുവിളിയായി നവീന്‍ പൊളിഷെട്ടി

'വിഡിയോ കണ്ട നിതീഷ് തിവാരി ചോദിച്ചു, നിവിന്‍ പോളി താടി വടിച്ചോ?'
Nivin Pauly, Naveen Polishetty
Nivin Pauly, Naveen Polishetty
Updated on
2 min read

ജീവിതം എപ്പോഴാണ് നമുക്ക് മുന്നില്‍ അവസരങ്ങള്‍ തുറന്ന് തരികയെന്ന് പറയാനാകില്ല. കിട്ടുന്ന പിടിവള്ളിയില്‍ തൂങ്ങി മുകളിലേക്ക് അങ്ങ് കയറി പോകണം. കഠിനാധ്വാനവും ആത്മവിശ്വാസവും വളമാകണം. അങ്ങനൊരു കഥയാണ് തെലുങ്ക് നടന്‍ നവീന്‍ പൊളിഷെട്ടിയുടേത്. മലയാള നടന്‍ നിവിന്‍ പോളിയുമായുള്ള പേരിലെ സാദൃശ്യം നവീന്റെ കരിയറില്‍ വഴിത്തിരിവായ കഥ ഇന്ന് എല്ലാവര്‍ക്കും അറിയാം.

Nivin Pauly, Naveen Polishetty
'മൂന്ന് പേർക്കൊപ്പമുള്ള ലൈംഗിക രംഗം, അന്നെന്റെ വാരിയെല്ല് ഒടിഞ്ഞു; വെളിപ്പെടുത്തി നടി എമിലിയ ക്ലർക്ക്

നിവിന്‍ പോളിയെ തേടിയുള്ള ബോളിവുഡ് സംവിധായകന്‍ നിതീഷ് തിവാരിയുടെ കോള്‍ ആളുമാരി നവീന്‍ പൊളിഷെട്ടിയ്ക്ക് വരികയും അങ്ങനെ നവീന്‍ ചിഛോരെ എന്ന ഹിന്ദി ചിത്രത്തിലെത്തുകയും ചെയ്ത കഥ പ്രശസ്തമാണ്. എന്നാല്‍ അതിനൊരു ടെയ്ല്‍ എന്‍ഡ് കൂടെയുണ്ട്.

Nivin Pauly, Naveen Polishetty
'വാൾട്ടറിന്റെ അല്ല, അത് മട്ടാഞ്ചേരിയിലെ പിള്ളേരല്ലേ'; 'ചത്താ പച്ച'യെ കുറിച്ച് മമ്മൂട്ടി

യൂട്യൂബ് വിഡിയോകളിലൂടേയും സ്‌കെച്ചുകളിലൂടേയുമൊക്കൊണ് നവിന്‍ പൊളിഷെട്ടി ശ്രദ്ധ നേടുന്നത്. എഞ്ചീനയറിങിന് ശേഷം അഭിനയത്തിലേക്ക് തിരിഞ്ഞ നവീന്‍ നിരവധി യൂട്യൂബ് കോമഡി വിഡിയോകളില്‍ അഭിനയിച്ചിട്ടുണ്ട്. എഞ്ചീനിയറിങ് വിദ്യാര്‍ത്ഥികളെക്കുറിച്ചുള്ള നവീന്റെ വിഡിയോ വൈറലായിരുന്നു. പതിയെ പതിയെ സിനിമയിലേക്ക് എത്തി. തെലുങ്കില്‍ നായകനായി അഭിനയിച്ച് ഏജന്റ് സായ് ശ്രീനിവാസ ആത്രേയ വലിയ വിജയമായി. കേരള്ത്തിലും ഈ ചിത്രം ആരാധകരെ നേടിയിരുന്നു.

അങ്ങനെയിരിക്കെയാണ് ആള് മാറി നവീന്‍ പൊളിഷെട്ടിയെ തേടി ബോളിവുഡ് ഓഫറെത്തുന്നത്. ''നിതീഷ് സാര്‍ കാസ്റ്റിങ് ഡയറക്ടറോട് ചിഛോരെയ്ക്ക് വേണ്ടി മലയാളം നടന്‍ നിവിന്‍ പോളിയെ വിളിക്കാന്‍ പറഞ്ഞു. പക്ഷെ കാസ്റ്റിങ് ഡയറക്ടര്‍ ആളുമാറി വിളിച്ചത് എന്നെയായിരുന്നു. എന്നോട് നിതീഷ് സാര്‍ നിങ്ങളുടെ ഓഡിഷന്‍ ചോദിച്ചുവെന്ന് പറഞ്ഞു. ഞാന്‍ വിഡിയോ ഷൂട്ട് ചെയ്ത് അയച്ചു കൊടുക്കുകയും ചെയ്തു'' അതേക്കുറിച്ച് മുമ്പൊരിക്കല്‍ നവീന്‍ പറയുന്നത് ഇങ്ങനെയാണ്.

വിഡിയോ കണ്ടപ്പോള്‍ നിതീഷ് തിവാരി ഉദ്ദേശിച്ച ആളല്ല. നിവിന്‍ പോളി താടി വടിച്ചതായിരിക്കുമോ എന്ന് സംശയിച്ച അദ്ദേഹം ഇക്കാര്യം തിരക്കാന്‍ കാസ്റ്റിങ് ഡയറക്ടറോട് ആവശ്യപ്പെടുകയും ചെയ്തു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ആള് മാറിയ വിവരം നിതീഷ് തിവാരി അറിയുന്നത്. ഇതോടെ നിതീഷ് തന്റെ കഥാപാത്രത്തിന് പുതിയ മുഖം തേടാന്‍ ആരംഭിക്കുകയും ചെയ്തു.

നാല് മാസങ്ങള്‍ക്ക് ശേഷം തികച്ചും യാദൃശ്ചികമായി നിതീഷ് തിവാരി നവീന്‍ പൊളിഷെട്ടിയും ഒരു യൂട്യൂബ് വിഡിയോ കാണാന്‍ ഇടവന്നു. അന്ന് താന്‍ റിജക്ട് ചെയ്ത് വിട്ടയച്ച പയ്യന്റെ കോമഡി ടൈമിംഗിലും അഭിനയ മികവിലും അദ്ദേഹം ആകൃഷ്ടനായി. ഉടനെ തന്നെ അദ്ദേഹം കാസ്റ്റിങ് ഡയറ്കടറോട് നവീന്‍ പൊളിഷെട്ടിയെ ബന്ധപ്പെടാന്‍ ആവശ്യപ്പെട്ടു. അങ്ങനെ ചിഛോരെയിലെ ആസിഡ് ആയി നവീന്‍ പൊളിഷെട്ടിയെത്തി. ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായി ചിത്രം മാറുകയും ചെയ്തു. നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ അവസാന ചിത്രം കൂടിയായിരുന്നു ചിഛോരെ.

നായകനായി അഭിനയിച്ച ആദ്യ രണ്ട് ചിത്രങ്ങളും വലിയ വിജയങ്ങളാക്കി മാറ്റാന്‍ നവീന്‍ പൊളിഷെട്ടിയ്ക്ക് സാധിച്ചിരുന്നു. ഏജന്റ് സായ് ശ്രീനിവാസ ആത്രേയയ്ക്ക് പിന്നാലെ വന്ന ജതി രത്‌നാലും വന്‍ ഹിറ്റായിരുന്നു. കോമഡി തന്നെയായിരുന്നു രണ്ടിലും വര്‍ക്കായത്. ഇപ്പോഴിതാ സക്രാന്തി റിലീസായി പുതിയ ചിത്രവുമെത്തിയിരിക്കുന്നു. മീനാക്ഷി ചൗധരി നായികയായ അനഗനഗ ഒക രാജയാണ് നവീന്‍ പൊളിഷെട്ടിയുടെ പുതിയ റിലീസ്.

പ്രഭാസിന്റേയും ചിരഞ്ജീവിന്റേയും രവി തേജയുടേയും സിനിമകള്‍ക്കൊപ്പമാണ് നവീന്റെ സിനിമയെത്തിയത്. സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ക്കിടയിലും മികച്ച വിജയമായി മാറിയിരിക്കുകയാണ് നവീന്റെ കുഞ്ഞ് സിനിമ. നാല് ദിവസത്തിനുള്ളില്‍ ചിത്രം നേടിയത് 68 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജാ സാബ് വാഷൗട്ട് ആയതോടെ വരും ദിവസങ്ങളിലും അനഗനഗ ഒക രാജ നേട്ടം കൊയ്യുമെന്നാണ് കരുതപ്പെടുന്നത്. 100 കോടി ഉറപ്പായും കടക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആക്ഷനും വലിയ ബജറ്റിന്റെ അഹങ്കാരമൊന്നുമില്ലാത്ത, താരങ്ങളുടെ പ്രകടനത്തിലും കോമഡിയിലും ഊന്നിയൊരുക്കിയ ചിത്രമാണ് അനഗനഗ ഒക രാജ എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

Summary

Naveen Polishetty who was once accidently replaced Nivin Pauly, now challenges Prabhas and Chiranjeevi at the boxoffice.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com