'അങ്ങനെ പറയണ്ടായിരുന്നെന്ന് ഇപ്പോൾ ധ്യാൻ ചിന്തിക്കുന്നുണ്ടാകും', ചിരിച്ചുകൊണ്ട് നവ്യ നായർ; വിഡിയോ

ആ വിഡിയോ ക്ലിപ് കണ്ടിരുന്നു. എന്റെ വാട്സാപ്പിൽ രണ്ട് മൂന്ന് ദിവസമായി ഫുൾ അതായിരുന്നു
ചിത്രം; ഇൻസ്റ്റ​ഗ്രാം
ചിത്രം; ഇൻസ്റ്റ​ഗ്രാം
Updated on
1 min read

പ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ശ്രീനിവാസന്റേയും കുടുംബത്തിന്റേയും പഴയൊരു വിഡിയോ ആണ്. വളരെ രസകരമായാണ് വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും വിഡിയോയിൽ സംസാരിക്കുന്നത്. ചെറിയ കുട്ടിയായിരുന്ന ധ്യാൻ അക്കാലത്തെ തന്റെ ഇഷ്ട നായികയായിരുന്ന നവ്യ നായരെക്കുറിച്ച് പറയുന്നുണ്ട്. നവ്യയെ വിവാഹം കഴിക്കാൻ ആ​ഗ്രഹിച്ചിരുന്നെന്നും വെള്ളിത്തിരയിൽ അഭിനയിച്ചതോടെ ഇഷ്ടം പോയി എന്നുമാണ് അച്ഛനോട് ധ്യാൻ പറഞ്ഞത്. ഇപ്പോൾ ഇതിനോടുള്ള നവ്യയുടെ പ്രതികരണമാണ് വൈറലാവുന്നത്. 

നവ്യയുടെ പ്രതികരണം

‘അയ്യോ അങ്ങനെ പറയണ്ടായിരുന്നു’ എന്ന് ധ്യാൻ ഇപ്പോൾ വിചാരിക്കുന്നുണ്ടാകും എന്നാണ് ചിരിയോടെ താരം പറഞ്ഞത്. ഷീലു എബ്രഹാം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച “സ്റ്റാർ” എന്ന സിനിമ കാണാൻ തിയറ്ററിൽ എത്തിയപ്പോഴാണ് വൈറൽ വിഡിയോയെക്കുറിച്ച് നവ്യ പറഞ്ഞത്.  ‘ആ വിഡിയോ ക്ലിപ് കണ്ടിരുന്നു. എന്റെ വാട്സാപ്പിൽ രണ്ട് മൂന്ന് ദിവസമായി ഫുൾ അതായിരുന്നു. ധ്യാൻ ഇപ്പോൾ വിചാരിക്കുന്നുണ്ടാവും ‘അയ്യോ അങ്ങനെ പറയണ്ടായിരുന്നു’ എന്ന്.’-  നവ്യ പറഞ്ഞു. 

മീര ജാസ്മിൻ ചേട്ടത്തിയമ്മയായി വരുന്നതിൽ എതിർപ്പുണ്ടോ?

നിനക്ക് നവ്യ നായരെ കല്യാണം കഴിക്കാൻ തോന്നിയോ? എന്ന ശ്രീനിവാസന്റെ ചോദ്യത്തിനാണ് തന്റെ ക്രഷിനെക്കുറിച്ച് ധ്യാൻ മനസു തുറന്നത്. ചേട്ടന് മീര ജാസ്മിനെ ഇഷ്ടമായിരുന്നെന്നും ധ്യാൻ പറയുന്നുണ്ട്. മീര ജാസ്മിൻ നിന്റെ ചേട്ടത്തിയമ്മയായി വരുന്നതിൽ എതിർപ്പുണ്ടോ എന്ന് ചേട്ടൻ തന്നോട് ചോദിച്ചിട്ടുണ്ടെന്നാണ് ധ്യാൻ പറഞ്ഞത്. അത് ഞാൻ തമാശയ്ക്ക് പറഞ്ഞതാണ് എന്നായിരുന്നു വിനീതിന്റെ മറുപടി.  പൃഥ്വിരാജിനൊപ്പം നവ്യ നായർ ഇഴുകിചേർന്ന് അഭിനയിച്ചതു കണ്ടപ്പോഴാണ് ഇഷ്ടം പോയതെന്നും കുട്ടിധ്യാൻ പറയുന്നുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Dridam
Santhy Balachandran, Murali Gopy
Murali Gopy, Indrans
Hansika Krishna
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com