നയൻതാര- വിഘ്നേഷ് ശിവൻ ചിത്രം നെട്രികൺ ഒടിടി റിലീസിന്? എത്തുന്നത് ഹോട്ട്സ്റ്റാറിൽ

വിഘ്നേഷ് ശിവന്‍ നിര്‍മാതാവാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മിലിന്ദ് റാവുവാണ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

യൻതാര പ്രധാന വേഷത്തിൽ എത്തിയ നെട്രികൺ ഒടിടി റിലീസിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം റിലീസ് ചെയ്യാനിരുന്ന ചിത്രം കൊവിഡിനെ തുടർന്ന് മാറ്റിവയ്ക്കുക ആയിരുന്നു. ചിത്രം ഡിസ്‌നി+ഹോട്ട്‌സ്റ്റാർ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. നയൻതാരയും കാമുകൻ വിഘ്നേഷും ഒന്നിക്കുന്ന ചിത്രം ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. 

വിഘ്നേഷ് ശിവന്‍ നിര്‍മാതാവാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മിലിന്ദ് റാവുവാണ്.  മിലിന്ദിന്‍റെ സംവിധാനത്തില്‍ 2017ല്‍ പുറത്തെത്തിയ 'അവള്‍' എന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രം ശ്രദ്ധ നേടിയിരുന്നു. ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിൽ അന്ധയായാണ് താരം എത്തുന്നത്. 

നഗരത്തില്‍ കുറേയധികം സ്ത്രീകള്‍ കൊലചെയ്യപ്പെടുന്നു. ഒരു പരമ്പര കൊലയാളിയെന്ന് സംശയിക്കപ്പെടുന്നയാള്‍ ഇപ്പോള്‍ നയന്‍താരയുടെ കഥാപാത്രത്തിന് പിന്നാലെയാണ്. ഇതാണ് ചിത്രത്തിന്‍റെ പ്ലോട്ട്. അജ്‍മല്‍, മണികണ്ഠന്‍, ശരണ്‍ എന്നിവരും പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം ആര്‍ ഡി രാജശേഖര്‍. എഡിറ്റിംഗ് ലോറന്‍സ് കിഷോര്‍. ആക്ഷന്‍ ഡയറക്ടര്‍ ദിലീപ് സുബ്ബരായന്‍. സംഭാഷണം നവീന്‍ സുന്ദരമൂര്‍ത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Dridam
Santhy Balachandran, Murali Gopy
Murali Gopy, Indrans
Hansika Krishna
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com