'ഉലക് അമ്മയെപ്പോലെ ഉയിർ അച്ഛനെപ്പോലെ'! നയൻതാരയുടെ കുടുംബചിത്രത്തിന് കമന്റുമായി ആരാധകർ

കറുപ്പ് വസ്ത്രം ധരിച്ചാണ് വിക്കിയും നയനും മക്കളുമെത്തിയിരിക്കുന്നത്.
Nayanthara
നയൻതാരയും വിഘ്നേഷ് ശിവനുംinstagram
Updated on: 
1 min read

നയൻതാരയുടേയും കുടുംബത്തിന്റെയും വിശേഷങ്ങളറിയാനും പുതിയ ഫോട്ടോകൾ കാണാനും ആരാധകർക്കേറെയിഷ്ടമാണ്. തങ്ങളുടെ അതിമനോഹരമായ മറ്റൊരു കുടുംബചിത്രം പങ്കുവച്ചിരിക്കുകയാണ് നയൻതാരയും വിഘ്നേഷ് ശിവനും. പ്രമുഖ സെലിബ്രിറ്റി ഫോട്ടോ​ഗ്രഫറായ അവിനാഷ് ​ഗോവരിക്കർ ആണ് താരദമ്പതികളെയും മക്കളേയും ക്യാമറയിൽ പകർത്തിയിരിക്കുന്നത്.

ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയിൽ നിറ ചിരിയോടെയാണ് നയനേയും വിക്കിയേയും കാണാനാവുക. പോസ്റ്റ് പാക്ക്അപ്പ് ഷൂട്ടാണ് നയനും വിക്കിയും പങ്കുവച്ചത്. 'ചിത്രം പകർത്തിയത് അവിനാഷ് ​ഗോവരിക്കർ, ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം' എന്നാണ് ചിത്രം പങ്കുവച്ച് നയൻതാര കുറിച്ചിരിക്കുന്നത്. കറുപ്പ് വസ്ത്രം ധരിച്ചാണ് വിക്കിയും നയനും മക്കളുമെത്തിയിരിക്കുന്നത്.

നിരവധി പേരാണ് ചിത്രങ്ങൾക്ക് കമന്റുമായെത്തിയിരിക്കുന്നത്. വിക്കിയുടെ മിനി വെർഷനാണ് ഉലകും ഉയിരുമെന്നാണ് ഭൂരിഭാ​ഗം പേരുടേയും കമന്റ്. ഉലക് നയനെപ്പോലെയും ഉയിർ വിഘ്നേഷിനെപ്പോലെയുമാണെന്നാണ് ചിലരുടെ കണ്ടെത്തൽ. ‌വിക്കിയ്ക്കും മക്കൾക്കുമൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾ നയൻതാര പലപ്പോഴും പങ്കുവയ്ക്കാറുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Nayanthara
'22 വർഷം മുൻപ് ലയിച്ചു ചേർന്ന പാട്ട്'; പ്രിയതമയെക്കുറിച്ച് ഓർമ്മക്കുറിപ്പുമായി ബിജിബാൽ

അതേസമയം നിരവധി സിനിമകളാണ് നയൻതാരയുടേതായി ലൈൻ അപ്പിലുള്ളത്. ടെസ്റ്റ്, മണ്ണങ്ങാട്ടി സിൻസ് 1960, ഡിയർ സ്റ്റുഡന്റ്സ് തുടങ്ങിയ ചിത്രങ്ങളാണ് നയൻതാരയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. എൽഐസി (ലവ് ഇൻഷുറൻസ് കോർപ്പറേഷൻ) എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണിപ്പോൾ വിഘ്നേഷ് ശിവൻ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER