നയൻതാര ചിത്രം 'നെട്രികണ്ണ്' ഒടിടിയിൽ?  

കഴിഞ്ഞ വർഷം റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡ് മഹാമാരിയെ തുടർന്ന് നീട്ടിവെക്കുകയായിരുന്നു
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on: 
1 min read


നയൻതാര ചിത്രം 'നെട്രികണ്ണ്' ഒടിടിയിൽ റിലീസ് ചെയ്തേക്കുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷം റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡ് മഹാമാരിയെ തുടർന്ന് നീട്ടിവെക്കുകയായിരുന്നു. ചിത്രം ഡിസ്‌നി+ഹോട്ട്‌സ്റ്റാർ വിഐപിയിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

ത്രില്ലർ ചിത്രമായ നെട്രികണ്ണ് കൊറിയൻ ത്രില്ലർ ബ്ലൈൻഡിന്റെ റീമേക്ക് ആണെന്നാണ് വിവരം. അന്ധയായ കഥാപാത്രത്തെയാണ് നയൻതാര ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നയൻതാരയുടെ അറുപത്തിയഞ്ചാമത് ചിത്രമാണ് ഇത്. 

വിഗ്നേശ് ശിവൻ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്തത് മിലിന്ദ് റാവുവാണ്. 1981 പുറത്തിറങ്ങിയ രജനീകാന്ത് ചിത്രത്തിന്റെ പേര്, അനുമതി വാങ്ങിയിട്ടാണ് ഈ ചിത്രത്തിനായി വീണ്ടും ഉപയോഗിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER