അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലി നെറ്റ്ഫ്ളിക്‌സില്‍ നിന്നും നീക്കം ചെയ്തു; കാരണം ഇളയരാജയുടെ പരാതി

ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ ഉപയോഗിച്ചിട്ടുണ്ട്
Good Bad Ugly
Good Bad Ugly ഫയല്‍
Updated on
1 min read

ജിത് കുമാര്‍ നായകനായ ഗുഡ് ബാഡ് അഗ്ലി നെറ്റ്ഫ്ളിക്‌സില്‍ നിന്നും നീക്കം ചെയ്തു. സംഗീത സംവിധായകന്‍ ഇളയരാജ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നീക്കം. താന്‍ സംഗീതം നല്‍കിയ പാട്ടുകള്‍ അനുമതിയില്ലാതെ ചിത്രത്തില്‍ ഉപയോഗിച്ചതായി ഇളയരാജ നേരത്തെ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നെറ്റ്ഫളിക്‌സ് അടക്കമുള്ള ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ നിന്നും ഗുഡ് ബാഡ് അഗ്ലിയുടെ പ്രദര്‍ശനം മദ്രാസ് ഹൈക്കോടതി വിലക്കിയിരുന്നു.

Good Bad Ugly
നല്ല ശ്രമങ്ങളെ മലയാളി എന്നും അംഗീകരിക്കും; നമ്മളേക്കാള്‍ ബുദ്ധിയുള്ളവർ; അവരാണ് ഞങ്ങളുടെ ധൈര്യം: ദുല്‍ഖര്‍

ഗുഡ് ബാഡ് അഗ്ലിയില്‍ ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ ഉപയോഗിച്ചിട്ടുണ്ട്. തന്റെ അനുമതിയില്ലാതെയാണ് ഈ പാട്ടുകള്‍ ഉപയോഗിച്ചതെന്നും അഞ്ച് കോടി നഷ്ടപരിഹാരം തരണമെന്നുമാണ് ഇളയരാജ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞത്. അതേസമയം പാട്ടുകളുടെ പകര്‍പ്പവകാശം ഉള്ളവരില്‍ നിന്നും അനുവാദം വാങ്ങിയെന്നായിരുന്നു ഗുഡ് ബാഡ് അഗ്ലിയുടെ നിര്‍മാതാക്കളുടെ വാദം.

Good Bad Ugly
'എന്റെ നായകന്‍ പ്രേമിക്കുന്ന പെണ്ണിനെ റേപ്പ് ചെയ്യുമെന്ന് പറയില്ല, അത് വൈകൃതം'; മീശമാധവനില്‍ സംഭവിച്ചതിനെപ്പറ്റി രഞ്ജന്‍ പ്രമോദ്

മൈത്രി മൂവീസ് നിര്‍മിച്ച് ആധിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടുകയും ചെയ്തിരുന്നു. ഒത്ത റൂബ താരേന്‍, ഇളമൈ ഇദോ ഇദോ, എന്‍ ജോഡി മഞ്ച കുരുവി എന്നീ ഇളയരാജ പാട്ടുകളാണ് സിനിമയിലുള്ളത്. ചിത്രത്തില്‍ ഈ പാട്ടുകള്‍ വരുമ്പോള്‍ തിയേറ്ററില്‍ വിലയ സ്വീകരണം ലഭിച്ചിരുന്നു.

ജസ്റ്റിസ് എന്‍ സെന്തില്‍കുമാര്‍ ആണ് സിനിമയുടെ പ്രദര്‍ശനം വിലക്കിക്കൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്. തുടര്‍ന്നാണ് നെറ്റ്ഫളിക്‌സില്‍ നിന്നും സിനിമ നീക്കം ചെയ്തത്. അതേസമയം ഇതാദ്യമായിട്ടല്ല തന്റെ പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചതിനെതിരെ ഇളയരാജ രംഗത്തെത്തുന്നത്. നേരത്തെ മഞ്ഞുമ്മല്‍ ബോയ്‌സ്, കൂലി തുടങ്ങിയ സിനിമകള്‍ക്കെതിരേയും ഇളയരാജ രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ഏപ്രില്‍ 10 ന് തിയേറ്ററിലെത്തിയ ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടിയ ശേഷം മെയ് എട്ടിനാണ് ഗുഡ് ബാഡ് അഗ്ലി നെറ്റ്ഫഌക്‌സിലെത്തിയത്. അജിത്തിനൊപ്പം തൃഷ, സിമ്രന്‍, അര്‍ജുന്‍ ദാസ്, പ്രിയ പ്രകാശ് വാര്യര്‍, പ്രഭു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ജി.വി പ്രകാശ് ആയിരുന്നു സിനിമയുടെ സംഗീതം.

Summary

Netflix removes Ajith Kumar starrer Good Bad Ugly. It is followed by verdict in favour of Ilayaraja in copyright case.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com