'4000 കോടി! കേട്ടിട്ട് ചിരി വരുന്നു, മുടക്കിയ കാശിൻ്റെ നാലിലൊന്ന് എങ്കിലും തിരിച്ചു കിട്ടുമോ?'; രാമായണ ബജറ്റിൽ ട്രോളുമായി സിനിമാ പ്രവർത്തകർ

4000 കോടി എന്നത് അവിശ്വസനീയമാണെന്നാണ് സംവിധായകരും നിർമാതാക്കളും ഒന്നടങ്കം പറയുന്നത്.
Ramayana
രാമായണ (Ramayana)എക്സ്
Updated on
1 min read

ബോളിവുഡ് സിനിമാ പ്രേക്ഷകരും തെന്നിന്ത്യൻ പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് രാമായണ. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ബജറ്റിനെക്കുറിച്ച് നിർമാതാവ് നമിത് മൽഹോത്ര വെളിപ്പെടുത്തിയത്. 4000 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ് എന്നായിരുന്നു നമിത് ഒരഭിമുഖത്തിൽ പറഞ്ഞത്. രണ്ട് ഭാ​ഗങ്ങളായുള്ള ബ്രഹ്മാണ്ഡ ചിത്രത്തിന് ഇത്രയും ചെലവ് വരുമെന്ന് ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിലായിരുന്നു നിർമാതാവ് വെളിപ്പെടുത്തിയത്.

എന്നാലിപ്പോൾ ചിത്രത്തിന്റെ ബജറ്റിൽ സം​ശയം പ്രകടപ്പിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് സിനിമാ പ്രവർത്തകർ. 4000 കോടി എന്നത് അവിശ്വസനീയമാണെന്നാണ് സംവിധായകരും നിർമാതാക്കളും ഒന്നടങ്കം പറയുന്നത്. ഒരു സിനിമയ്ക്കായി ഇത്രയും വലിയ നിക്ഷേപം നടത്തിയാൽ അത് തിരിച്ചു പിടിക്കാൻ മാത്രം കഴിവുള്ള ഏത് കമ്പനിയാണുള്ളതെന്ന് മുൻപ് ബ്രഹ്മാണ്ഡ ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള ഒരു സംവിധായകൻ ചോദിച്ചു.

“4000 കോടിയോ, നിങ്ങളെന്താ തമാശ പറയുകയാണോ, അവിശ്വസനീയമാംവിധം പെരുപ്പിച്ചുകാട്ടിയ കണക്കാണിത്, കേട്ടിട്ട് ചിരി വരുന്നു. അൽപമെങ്കിലും ബോധമുള്ള ഒരു നിർമാതാവോ അദ്ദേഹത്തിന്റെ നിക്ഷേപകരോ ഇത്രയും വലിയ തുകയ്ക്ക് റിസ്ക് എടുക്കില്ലെന്നും” അദ്ദേഹം പറഞ്ഞു. അവതാർ, ഡ്യൂൺ, മാട്രിക്സ്, ലോർ‍ഡ് ഓഫ് ദ് റിങ്സ് എന്നീ ചിത്രങ്ങളെല്ലാം മുൻപെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള വിഷ്വൽ എഫക്ട്സുളള ചിത്രമായിരുന്നു.

സിനിമ ഇറങ്ങുന്നതിന് മുൻപ് ആരും അതിനെ കുറിച്ച് സംസാരിച്ചില്ല. തങ്ങളുടെ സൃഷ്ടിയെ സ്വയം സംസാരിക്കാൻ അനുവദിക്കുകയായിരുന്നു എന്ന് രാമായണ അണിയറക്കാരെ പരിഹസിച്ച് സംവിധായകൻ സഞ്ജയ് ​ഗുപ്തയും പറഞ്ഞു. ചെലവാക്കിയ കാശിൻ്റെ നാലിലൊന്ന് എങ്കിലും തിരിച്ചു കിട്ടുമോ എന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.

Ramayana
'ദേശീയ അവാർഡ് വാങ്ങിയത് ചാണകം പുരണ്ട നഖങ്ങളുമായി'; ചാണക വറളി ഉണ്ടാക്കാൻ പഠിച്ച അനുഭവം പറഞ്ഞ് നിത്യ മേനോൻ

രൺബീർ രാമനും യഷ് രാവണനുമായി എത്തുന്ന ചിത്രത്തിൽ സീതയായി സായ് പല്ലവിയാണ് വേഷമിടുന്നത്. ദം​ഗൽ ഒരുക്കിയ നിതേഷ് തിവാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രശസ്ത ഹോളിവുഡ് സം​ഗീത സംവിധായകൻ ഹാൻസ് സിമ്മറും ഇന്ത്യൻ ഇതിഹാസം എആർ റഹ്മാനും ചേർന്നാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

Ramayana
ശുഭാംശുവിനെ വരവേറ്റ് പ്രശാന്ത് ബാലകൃഷ്ണൻ; വിഡിയോയുമായി ലെന

നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോയും നടൻ യഷിന്റെ ഉടമസ്ഥതയിലുള്ള മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അടുത്ത വർഷം ദീപാവലിക്കാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. രണ്ടാം ഭാഗം 2027 ദീപാവലി റിലീസായി എത്തും.

Summary

Netizens worried about Ranbir Kapoor starrer Ramayana movie profitability.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com